പിണറായി സർക്കാരിന് ഗാനാജ്ഞലി, എആർ റഹ്മാനും യേശുദാസും ചിത്രയും മമ്മൂട്ടിയും മോഹൻലാലും വരെ
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ടാണെങ്കിലും പ്രൗഢ ഗംഭീരമായാണ് തലസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുക. വൈകിട്ട് 3.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുന്നില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വേദിയില്‍ 52 ഗായകരും സംഗീതജ്ഞരും അണി നിരക്കുന്ന സംഗീതാജ്ഞലി നടക്കും. വെര്‍ച്വല്‍ ആയിട്ടാണ് പരിപാടി നടക്കുക.
നാല് വേദികള്‍ ആണ് പരിപാടിക്കുളളത്. നാലിടത്തും സ്‌ക്രീനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രധാന വേദിയില്‍ കൂറ്റന്‍ വീഡിയോ വാളുണ്ട്.. 2.50 മുതല്‍ വീഡിയോ വാളില്‍ സംഗീതാജ്ഞലി പ്രദര്‍ശിപ്പിക്കും. സൂപ്പര്‍ താരം മമ്മൂട്ടിയാണ് ഈ സംഗീത വീഡിയോയ്ക്ക് ആമുഖ സന്ദേശം അവതരിപ്പിച്ചിരിക്കുന്നത്.

Recommended Video
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
എആര്‍ റഹ്മാന്‍, കെജെ യേശുദാസ്, ഹരിഹരന്‍, പി ജയചന്ദ്രന്‍, കെഎസ് ചിത്ര, സുജാത, എംജി ശ്രീകുമാര്‍, അംജദ് അലി ഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, ശ്രീനിവാസ്, വിജയ് യേശുദാസ്, മോഹന്‍ലാല്‍, ജയറാം, കരുണാ മൂര്‍ത്തി, ശ്വേത മോഹന്‍, മധു ബാലകൃഷ്ണന്‍, സ്റ്റീഫന്‍ ദേവസ്സി, ഉണ്ണി മേനോന്‍, ഉണ്ണി കൃഷ്ണന്‍, ഔസേപ്പച്ചന്‍, എം ജയചന്ദ്രന്‍, ബിജിബാല്‍, ശരത്, മഞ്ജരി, രമ്യ നമ്പീശന്‍, മധുശ്രീ, കല്ലറ ഗോപന്‍, സിതാര കൃഷ്ണകുമാര്‍, സുധീപ് കുമാര്‍, നജീം അര്‍ഷാദ്, രാജശ്രീ, ഹരികൃഷ്ണന്‍, വൈക്കം വിജയലക്ഷ്മി, അപര്‍ണ രാജീവ് എന്നിവരാണ് ഈ ഗീതാഞ്ജലിയില്‍ അണി നിരക്കുന്നത്.
ഇ.എം.എസ് മുതല്‍ പിണറായിവരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതാണ് ഈ സംഗീത ആല്‍ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യത്തേതാണ്. പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം നിര്‍വഹിച്ചത്. രമേശ് നാരായണന്‍ സംഗീതം ചിട്ടപ്പെടുത്തി. ആർ എസ് ബാബു ആണ് പ്രോജക്ട് കോഡിനേറ്റർ. മണ്‍മറഞ്ഞ കവികളുടേതിന് പുറമെ പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു. ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കേരള മീഡിയ അക്കാദമിയുമാണ്.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications