വിഴിഞ്ഞം തുറക്കാന്‍ പോകുന്നത് അനന്തമായ തൊഴിലവസരങ്ങള്‍; അറിയാം ചരിത്രവും സാധ്യതകളും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവായ്ക്ക് 15-ന് കേരളം ഇന്ന് ഔദ്യോഗിക സ്വീകരണമൊരുക്കാന്‍ തയ്യാറെടുക്കുകയാണ്. വ്യാഴാഴ്ചയാണ് തുറമുഖത്ത് സ്ഥാപിക്കാനുള്ള മൂന്ന് ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള കപ്പല്‍ വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം തുറമുഖത്തിന് ചരിത്രത്തില്‍ വലിയ സ്ഥാനമാണ് ഉള്ളത്. ആയി രാജവംശത്തിന്റെ തലസ്ഥാന നഗരമായിരുന്നു വിഴിഞ്ഞം.
അന്ന് വിഴിഞ്ഞം തിരക്കേറിയ തുറമുഖമായിരുന്നു. ചോള-പാണ്ഡ്യ രാജാക്കന്മാരുടെ കാലത്ത് പല സംഘര്‍ഷങ്ങളിലും യുദ്ധങ്ങളിലും ആയുധമെത്തിക്കാന്‍ വിഴിഞ്ഞം തുറമുഖം ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് വികസനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് വിഴിഞ്ഞം തുറമുഖം. അടിസ്ഥനാ സൗകര്യ വികസനങ്ങളിലടക്കം ഇത് ദൃശ്യമാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്.

കേരളത്തിന്റേയും തിരുവനന്തപുരത്തിന്റേയും മുഖച്ഛായ മാറ്റുന്ന പദ്ധതിയാകും വിഴിഞ്ഞം. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ വിദേശത്ത് നിന്ന് ഒരുപാട് കമ്പനികള്‍ ഇവിടേക്കെത്തും. അത് തിരുവനന്തപുരത്തെ ഐടി, റോഡ്, റെയില്‍ വികസനങ്ങളിലും പ്രതിഫലിക്കും. വ്യാപാര മേഖലയ്ക്കും വിഴിഞ്ഞം തുറമുഖം വലിയ ഉണര്‍വാണ് സമ്മാനിക്കാന്‍ പോകുന്നത്. രാജ്യത്തെ ഒന്നാമത്തെ തുറമുഖമായി മാറാനുള്ള എല്ലാ വിധത്തതിലുള്ള അടിസ്ഥാന സൗകര്യങ്ങളും വിഴിഞ്ഞത്തിനുണ്ട്.
പ്രകൃതി ഏറ്റവും അനുകൂലമായ സാഹചര്യമാണ് വിഴിഞ്ഞം തുറമുഖത്തില്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാകാനുള്ള സാധ്യതയും വിഴിഞ്ഞത്തെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ നിന്ന് വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. അന്താരാഷ്ട്ര കപ്പല്‍ ചാലുകളില്‍ കടന്ന് പോകുന്ന പടുകൂറ്റന്‍ കപ്പലുകള്‍ക്കൊക്കെ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞത്തേക്കെത്താം.
ചരക്ക് ഇറക്കുമതിയില്‍ വലിയ വര്‍ധനവിന് കാരണമാകും. ഇതെല്ലാം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. 30 വലിയ കപ്പലുകള്‍ ഒരേ സമയം നങ്കൂരമിടാന്‍ ശേഷിയുള്ള തുറമുഖമാണ് വിഴിഞ്ഞം. 100 മീറ്റര്‍ ഉയരവും 60 മീറ്ററോളം കടലിലേക്ക് തള്ളി നില്ക്കുന്നതുമായ സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റര്‍ ഉയരമുള്ള രണ്ട് ഷോര്‍ ക്രെയിനുമാണ് വ്യാഴാഴ്ച കപ്പലില്‍ എത്തിച്ചിരിക്കുന്നത്.
തുറമുഖ നിര്‍മാണത്തിന് ആകെ എട്ട് സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനുകളും 32 ഷോര്‍ ക്രെയിനുകളുമാണ് ആവശ്യം. വിഴിഞ്ഞം തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ വര്‍ഷം 400 കോടിയോളം രൂപ നികുതി അടക്കമുള്ള ഇനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കരാര്‍ പ്രകാരം 15-ാം വര്‍ഷം മുതലാണ് സര്‍ക്കാരിന് ലാഭ വിഹിതം കിട്ടുക.
എന്നാല്‍ അതിന് മുന്‍പ് തന്നെ നികുതി വരുമാനം ലഭിക്കും. കപ്പലുകളില്‍ നിന്ന് തുറമുഖം ഈടാക്കുന്ന ഫീസ്, കണ്ടെയ്നര്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിരക്കുകള്‍, ഇന്ധനം നിറയ്ക്കുന്നതിനുള്ള ചെലവ് തുടങ്ങിയവയുടെ ജി എസ് ടിയായിരിക്കും സര്‍ക്കാരിനുള്ള മുഖ്യ വരുമാനം. മിക്ക ഇടപാടുകള്‍ക്കും 18 % ആണ് ജി എസ് ടി ചുമത്തുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി വീതിച്ചെടുക്കും.
കൊളംബോ, ദുബായ് ജബല്‍അലി, സിംഗപ്പൂര്‍ തുറമുഖങ്ങളെ ആശ്രയിക്കുന്ന കപ്പലുകളില്‍ മുക്കാല്‍ പങ്കും വിഴിഞ്ഞത്തേക്ക് വന്നേക്കും എനന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവര്‍ഷം 2500 കോടിയുടെ വരുമാനമാണ് തുറമുഖത്തിന് പ്രതീക്ഷിക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications