• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുഴിമന്തിയോട് വിരോധമില്ല, പേരിനോട് വിയോജിപ്പ്'; വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് വികെ ശ്രീരാമന്‍

Google Oneindia Malayalam News

കൊച്ചി: കുഴിമന്തിയെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍ രംഗത്ത്. കുഴിമന്തി എന്ന ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും അതിനോട് വിരോധമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ആ പേരിനോടുള്ള വിയോജിപ്പാണ് ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദുഖിപ്പിക്കാനും ഇടയാക്കിയെന്നത് സങ്കടപ്പെടുത്തുന്നു. അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി.

1

കുഴിമന്തിപ്പോസ്റ്റ് സാമാന്യം തരക്കേടില്ലാത്ത വിധത്തില്‍ വിവാദമായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു. ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍......എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല.

2

പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാന്‍ കഴിച്ചിട്ടുണ്ട്. കുഴി മന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലില്‍ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു.

3

യെമനിലെ മന്തി കേരളത്തിലെ കുഴിമന്തിയായതിന് പിന്നില്‍; ആ കഥ ഇങ്ങനെയാണ്യെമനിലെ മന്തി കേരളത്തിലെ കുഴിമന്തിയായതിന് പിന്നില്‍; ആ കഥ ഇങ്ങനെയാണ്

പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല. ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ. ആ ജനാധിപത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു. എന്റെ ഖേദം അറിയിക്കുന്നു. ആകയാലും പ്രിയരേ.

4

അതേസമയം, കഴിഞ്ഞ ദിവസം വി കെ ശ്രീരാമന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമായിരിക്കുന്നത്. ഒരു ദിവസത്തേക്ക്
എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും
പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുക എന്നതായിരിക്കുമെന്നാണ് വി കെ ശ്രീരാമന്‍ പറഞ്ഞത്.

5

മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ചിലര്‍ ഇദ്ദേഹത്തിന്റെ അഭിപ്രായത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പമെന്നാണ് മുരളി തുമ്മാരുകുടി ഫേസ്ബുക്കില്‍ കുറിച്ചത്. യെമനില്‍ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണില്‍ കുഴിയുണ്ടാക്കി മരക്കരിയില്‍ മണിക്കുറുകള്‍ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണെന്ന് അദ്ദേഹം പറയുന്നു.

6

'തരൂര്‍ എന്റെ നല്ല സുഹൃത്ത്, പിന്തുണ ഖാര്‍ഗെയ്ക്ക്'; അനുഭവ സമ്പത്തുള്ള നേതാവെന്ന്'തരൂര്‍ എന്റെ നല്ല സുഹൃത്ത്, പിന്തുണ ഖാര്‍ഗെയ്ക്ക്'; അനുഭവ സമ്പത്തുള്ള നേതാവെന്ന്

കുഴിയില്‍ ഉണ്ടാക്കുന്നതിനാലാണ് കേരളത്തില്‍ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തില്‍ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. കേരളത്തില്‍ ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ മന്തി കടകള്‍ ഉണ്ട്. യെമനില്‍ പോലും ഇപ്പോള്‍ ഇത്രയും മന്തിക്കടകള്‍ ഉണ്ടോ എന്ന് സംശയമാണെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

ജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാംജീനിയസാണോ? എങ്കില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താം; 7 സെക്കന്‍ഡ് തരാം

English summary
VK Sriraman has expressed his regret over the controversy over the post about Kuzhimanthi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X