Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരക്കുട്ടിയും മുത്തശ്ശിയും ഒരുമിച്ച് താളം ചവിട്ടി; റെക്കോര്‍ഡിട്ട് വ്ളാത്താങ്കരയിലെ മാര്‍ഗം കളി

തിരുവനന്തപുരം: ലിംക ബുക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടാനായി ഓരോരുത്തര്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങളൊക്കെ കേട്ടാല്‍ അന്തം വിടും. നിര്‍ത്താതെ പാട്ടുപാടുക, നൃത്തം ചെയ്യുക, നീന്തുക... കേരളത്തിന്റെ പേരില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ എഴുതിച്ചേര്‍ക്കാന്‍ പോവുകയാണ്. പക്ഷെ അത് ഒരാളുടെ പേരിലല്ല കേട്ടോ...

ആയിരത്തോളം പേരാണ് ഒറ്റയടിക്ക് ലിംക ബുക് ഓഫ് റെക്കോര്‍ഡ് നേടാന്‍ പോകുന്നത്. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കരയില്‍ നടന്ന ആയിരത്തോളം പേരുടെ മാര്‍ഗം കളി ചരിത്രമായിരിക്കുകയാണ്. എട്ട് വയസുമുതല്‍ 76 വയസുവരെയുള്ള വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച മാര്‍ഗം കളിയാണ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ എത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് മാര്‍ഗം കളി കാണാനെത്തിയത്. ചിത്രങ്ങള്‍ കാണൂ...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

വ്ളാത്താങ്കര

വ്ളാത്താങ്കര

വ്ളാത്താങ്കര സ്വര്‍ഗാരോപിത മാതാ ദേവാലയവും ഇടവകയിലെ അംഗങ്ങളും ഇനി ചരിത്രത്തിന്റെ ഭാഗമാണ്. ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ മാര്‍ഗം കളിയാണ് ചരിത്രമാകുന്നത്. 925 പേരാണ് മാര്‍ഗംകളിയില്‍ പങ്കെടുത്തത്.

കൂടിച്ചേരല്‍

കൂടിച്ചേരല്‍

തിരുനാളിന്റെ ഭാഗമായി സംഘടിപ്പിച്ചതാണെങ്കിലും മാര്‍ഗം കളി തലമറുകളുടെ കൂടിച്ചേരലിനുള്ള വേദികൂടിയായി. മൂന്ന് തലമുറയില്‍പ്പെട്ട ആളുകളാണ് ദേവാലയത്തിന്റെ മുന്നില്‍ നടന്ന മാര്‍ഗം കളിയില്‍ പങ്കെടുത്തത്.

പ്രായമല്ല പ്രശ്‌നം

പ്രായമല്ല പ്രശ്‌നം

മാര്‍ഗം കളിയില്‍ പങ്കെടുത്തവരില്‍ ചിലരുടെ പ്രായം കേട്ടാല്‍ ഞെട്ടും. ഏഴു വയസ് മുതല്‍ എവുപത്തിയാറ് വയസുള്ളവര്‍ വരെ മാര്‍ഗം കളിയില്‍ ഒരേ മനസോടെ താളം ചവിട്ടി. അന്‍പത് വയസിന് മുകളില്‍ പ്രായമുള്ള 385 പേര് മാര്‍ഗം കഴിക്കായി ഉണ്ടായിരുന്നത്രേ.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്

ദേവലയത്തിന്റെ തിരുനാളിന് വേണ്ടിയാണ് മാര്‍ഗംകളിയൊരുക്കിയതെങ്കിലും സംഗതി ലോക റെക്കോര്‍ഡായിരിക്കുകയാണ്. ഇത്രയും പേര്‍ ഒരുമിച്ച് മാര്‍ഗം കളി നടത്തുന്നത് ആദ്യമായാണ്. ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച് ചരിത്ത്രതിന്റെ ഭാഗമാവുകയാണ് വ്ളാത്താങ്കര.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+