'തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്..'; ലക്ഷ്മി മേനോന്‍
തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് പറയുന്ന പറയുന്ന സെലിബ്രിറ്റികള്‍ക്കെതിരെ വ്ലോഗറും അവതാരകൻ മിഥുൻ രമേശിന്റെ ഭാര്യയുമായ ലക്ഷ്മി മേനോന്‍. മുമ്പ് നേരിട്ട ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണ് ലക്ഷ്മിയുടെ വിമർശനം. തെരുവ് പട്ടികളുടെ ശല്യം ഇത്രയും രൂക്ഷമായി നില്‍ക്കുന്ന സമയത്ത് മാനുഷിക പരിഗണനയെ കുറിച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും പട്ടികളുടെ ജീവനക്കാളും കുട്ടികളുടെ ജീവനാണ് താന്‍ വില കൊടുക്കുന്നതെന്ന് ലക്ഷ്മി പറയുന്നു.
മനുഷ്യത്വമല്ല, തെരുവ് പട്ടിയെ കൊല്ലാന്‍ പാടില്ല എന്നൊക്കെ സെലിബ്രിറ്റികളില്‍ ചിലരൊക്കെ പറയുന്നത് കേട്ടു. തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് തനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ടെന്നും ലക്ഷ്മി പറയുന്നു. താൻ രക്ഷിച്ചുകൊണ്ട് വന്ന് വളർത്തുന്ന പട്ടിയേയും ലക്ഷ്മനി കാണിക്കുന്നുണ്ട്. ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ എന്തിനാണ് പ്രസംഗിക്കുന്നതെന്നും അവർ ചോദിക്കുന്നു.

ലക്ഷ്മിയുടെ വാക്കുകൾ:
ഒരു അഞ്ചാറ് വർഷം മുമ്പുള്ള കാര്യമാണ്. മിഥുന്‍ ചേട്ടന്റെ തറവാട്ട് വീട്ടില്‍ മുമ്പ് നടന്നൊരു സംഭവമാണ്. അടുക്കളയുടെ വാതില്‍ വഴി ഒരു തെരുവ് പട്ടി വന്ന് തന്‍വിയെ കടിക്കാന്‍ ശ്രമിച്ചു. ഞങ്ങളൊക്കെ ഇത് കണ്ട് ഓടി വന്ന് പേടിപ്പിച്ച് വിട്ടപ്പോഴാണ് അത് തിരിച്ച് പോയത്. അതേപോലെ മരുന്ന് കടയിലൊക്കെ പോവുന്ന സമയത്ത് തെരുവ് പട്ടികള്‍ പിന്നാലെ വന്നിട്ടുണ്ട്. കല്ലെടുത്ത് എറിഞ്ഞോടിച്ചിട്ടുണ്ട്. അതിലെ നടക്കാന്‍ എനിക്ക് നല്ല പേടിയാണ്.

ഇപ്പോ എന്റെ അമ്മ താമസിക്കുന്ന സ്ഥലത്ത് തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാണ്. മിനിമം എട്ട് പട്ടികളുണ്ട്. കാറില്ലാതെ നമുക്ക് അതിലെ നടന്ന് പോകാനാവില്ല. തെരുവ് പട്ടികളുടെ ശല്യം ഇത്രയും രൂക്ഷമായി നില്‍ക്കുന്ന സമയത്ത് മാനുഷിക പരിഗണനയെ കുറിച്ച് ചോദിച്ചാല്‍ തീര്‍ച്ചയായും കുട്ടികളുടെ ജീവനാണ് ഞാന്‍ വില കൊടുക്കുന്നത്. പട്ടികളുടെ ജീവനക്കാളും.

മനുഷ്യത്വമല്ല, തെരുവ് പട്ടിയെ കൊല്ലാന്‍ പാടില്ല എന്നൊക്കെ സെലിബ്രിറ്റികളില്‍ ചിലരൊക്കെ പറയുന്നത് കേട്ടു. തെരുവ് പട്ടികളെ കൊല്ലരുതെന്ന് പറയുന്നവരോട് എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. നിങ്ങളുടെ വീട്ടിലെ പട്ടി ഏത് ബ്രീഡാണ്, അതൊരു ഫാന്‍സി ബ്രീഡല്ലേ, നിങ്ങളുടേത് വില കൂടിയ പട്ടിയല്ലേ. വീട്ടിലൊക്കെ ഒരുപാട് സ്ഥലമുണ്ടാവില്ലേ, എന്നിട്ടെന്താണ് നിങ്ങള്‍ ഇവരെ അഡോപ്റ്റ് ചെയ്യാത്തത്. അങ്ങനെയല്ലേ നമ്മള്‍ മാതൃക കാണിക്കേണ്ടത്, എന്നിട്ടല്ലേ, ഘോരഘോരം പ്രസംഗിക്കേണ്ടത്. അല്ലാതെ വെറുതെയിരുന്ന് പ്രസംഗിച്ചിട്ട് കാര്യമില്ല.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

നിങ്ങൾക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പ്രസംഗിക്കുന്നത്. ഇതാണ് എന്റെ വീട്ടിലെ പട്ടി ഇതൊരു നാടാന്‍ പട്ടിയാണ് ഞാന്‍ ഷാര്‍ജയില്‍ നിന്ന് രക്ഷിച്ചുകൊണ്ടുവന്നതാണ്..നിങ്ങളുടെ വീട്ടിലെ പട്ടി ഏതാണെന്ന് ആലോചിച്ച് നമുക്ക് അത് പറയാനുള്ള അര്‍ഹത ഉണ്ടോയെന്ന് രണ്ടാമത് ആലോചിച്ച് പറയുക. തന്റെ പട്ടിയെ കാണിച്ചു കൊണ്ട് ലക്ഷ്മി പറഞ്ഞു.

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരികയാണ്. തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ ഇടപെടലുമായി ഹൈക്കോടതി രംഗത്തെത്തി. പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും പൊതുസ്ഥലത്തെ അക്രമകാരികളായ നായകളെ മാറ്റി പാര്‍പ്പിക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം ജനങ്ങള്‍ നിയമം കൈയിലെടുക്കരുത് എന്നും കോടതി പറഞ്ഞു. ഇതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications