കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ്; വാദങ്ങള്‍ അത്യാര്‍ത്തി പിടിച്ചതും ഔചിത്യരഹിതവുമാവരുതെന്ന് സുധീരന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ കൂടുതല് സീറ്റ് ആവശ്യപ്പെടുന്ന യുഡിഎഫ് ഘടകകഷികള്‍ക്ക് മുന്നറിയിപ്പുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന രീതിയില്‍ പരസ്യമായ വിലപേശലുകള്‍ ഈ സമയത്ത് ഉയര്‍ന്നുവരുന്നത് ഉചിതമല്ലെന്ന് വിഎം സുധീരന്‍ ഓര്‍മ്മിപ്പിക്കുന്നു.

മൂന്നാം സീറ്റിനായി മുസ്ലിംലീഗും രണ്ടാം സീറ്റിനായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും നീക്കം ശക്തമാക്കിയ സാഹചര്യത്തിലാണ് വിഎം സുധീരന്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടികളുടെ പേരെടുത്ത് പരമാര്‍ശിക്കുന്നില്ലെങ്കിലും ശക്തമായ വിമര്‍ശനമാണ് വിഎം സുധീരന്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ വിശദരൂപം ഇങ്ങനെ..

രാഹുൽ ഗാന്ധിയുടെ കേരളസന്ദർശനം

രാഹുൽ ഗാന്ധിയുടെ കേരളസന്ദർശനം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരളസന്ദർശനം കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിക്ക് ഒരു പുത്തൻ ഉണർവും വൻ ആവേശവും നൽകിയിരിക്കുകയാണ്.

ആത്മവിശ്വാസം ഉയര്‍ത്തി

ആത്മവിശ്വാസം ഉയര്‍ത്തി

ഇത് യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം വാനോളം ഉയർത്തിയിരിക്കുന്നു. ഇതെല്ലാം ഇടതുമുന്നണി-ബിജെപി നേതൃത്വങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണെന്ന് അവരുടെയെല്ലാം പ്രതികരണങ്ങൾ വ്യക്തമാക്കുന്നുമുണ്ട്.

വിലപേശലുകൾ ഉചിതമല്ല

വിലപേശലുകൾ ഉചിതമല്ല

ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ജനാധിപത്യ-മതേതര മുന്നേറ്റം വിജയിച്ച് അധികാരത്തിൽ വരുന്നത് കാത്തിരിക്കുന്ന ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന രീതിയിൽ ലോക്സഭാ സീറ്റുകളെ സംബന്ധിച്ച് പരസ്യമായ വിലപേശലുകൾ ഈ സമയത്ത് ഉയർന്നുവരുന്നത് ഉചിതമല്ല.

തെരഞ്ഞെടുപ്പ് വരുന്ന സന്ദർഭത്തിൽ

തെരഞ്ഞെടുപ്പ് വരുന്ന സന്ദർഭത്തിൽ

തെരഞ്ഞെടുപ്പ് വരുന്ന സന്ദർഭത്തിൽ തങ്ങളുടെ ആവശ്യങ്ങളും അവകാശ വാദങ്ങളും ഒക്കെ അതാത് തലങ്ങളിൽ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഘടകക്ഷികൾക്ക് ഉണ്ടെന്നത് അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. എന്നാൽ അതൊക്കെ അത്യാർത്തി പിടിച്ചുള്ളതും ഔചിത്യരഹിതവും യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്തതുമാകരുത്.

രാജ്യസഭാസീറ്റ്

രാജ്യസഭാസീറ്റ്

തീർത്തും അർഹമായ രാജ്യസഭാസീറ്റ് നഷ്ടപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർക്കും ജനാധിപത്യ മതേതര വിശ്വാസികളായ ജനങ്ങൾക്കും ഉണ്ടായ കടുത്ത വേദനയിൽ നിന്നും വിഷമത്തിൽ നിന്നും അവരൊക്കെ ഇന്നും മോചിതരായിട്ടില്ല. ഈ അവസ്ഥയിൽ സീറ്റ് ചർച്ചയുടെ പേരിൽ അവരെ ഇനിയും വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന നടപടികൾ ഒരു ഭാഗത്തുനിന്നും ഉണ്ടാകരുതെന്നാണ് എൻറെ അഭ്യർത്ഥന.

കോൺഗ്രസ് സഖ്യം

കോൺഗ്രസ് സഖ്യം

അനുകൂല രാഷ്ട്രീയ അന്തരീക്ഷത്തിന്‍റെ ശോഭ കെടുത്തുന്ന നടപടികൾ ഒരു തരത്തിലും വരാതിരിക്കട്ടെ എന്നാണ് യുഡിഎഫിനെ സ്നേഹിക്കുകയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സഖ്യം അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന സർവ്വരുടെയും പ്രാർത്ഥനയും പ്രത്യാശയും.

ഫേസ്ബുക്ക് പോസ്റ്റ്

വിഎം സുധീരന്‍

English summary
vm sudheeran on udf alliance demanad more seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X