'മനുഷ്യസ്നേഹത്തിൻറെ അക്ഷയ ഖനിയാണ്, പഴയിടം നല്ലയിടമാണെന്ന് തിരിച്ചറിയണം,'; വാസവൻ
കോട്ടയം: കലോത്സവ ഭക്ഷണ വിവാദത്തിനിടെ മന്ത്രി വി എൻ വാസവൻ കഴിഞ്ഞ ദിവസം പഴയിടം മോഹനൻ നമ്പൂതിരിയെ സന്ദർശിച്ചിരുന്നു. സി പി എമ്മിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് വാസവൻ പഴയിടത്തിന്റെ വീട്ടിലെത്തിയത്. ഇപ്പോഴിതാ സന്ദർശനത്തിന് പിന്നാലെ ഒരു കുറിപ്പ് പങ്കിട്ടിരിക്കുകയാണ് മന്ത്രി. ഒന്നിനും കണക്ക് സൂക്ഷിക്കാതെ മനസു നിറയെ നന്മയുള്ള മനുഷ്യനെ ആർക്കാണ് കുറ്റപ്പെടുത്താൻ കഴിയുകയെന്നും കൊവിഡ് കാലത്ത് അദ്ദേഹം ചെയ്ത സഹായങ്ങൾ മറക്കാൻ കഴിയില്ലെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു. 'നന്മ നിറഞ്ഞ മനസ്സാണ് അദ്ദേഹത്തിന്റേത്. ഉയർന്ന സാമൂഹ്യബോധത്തിന്റെയും, ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെയും അക്ഷയഖനിയാണ് ', മന്ത്രി കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

' പഴയിടം നല്ലയിടമാണെന്ന് തിരിച്ചറിയണം
പഴയിടം മോഹൻ നമ്പൂതിരിയെ ഇന്ന് അദ്ദേഹത്തിന്റെ വസതിയിൽ പോയി കണ്ടിരുന്നു. ഭവന സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ന് വീട്ടിലെത്തിയത്. മൂന്നുപതിറ്റാണ്ടായി സഹോദര തുല്ല്യമായ ബന്ധമാണ് അദ്ദേഹവുമായുള്ളത്.
കോവിഡ് കാലത്തിന്റെ ഓർമ്മകളിലേക്കാണ് അവിടെ എത്തിയ നിമിഷം എന്നെ കൊണ്ടുപോയത്, കോട്ടയം മെഡിക്കൽ കോളജിലെ രോഗികൾക്ക് ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടാണ് എന്ന കാര്യം അന്ന് ആശുപത്രി സൂപ്രണ്ട് വളരെ വേദനയോടെയാണ് അറിയിച്ചത്. ആശുപത്രി രോഗികൾ പട്ടിണിയിലാകും എന്തു ചെയ്യും എന്നായിരുന്നു ചോദ്യം.
അഭയം ചാരിറ്റബിൾ സൊസൈറ്റി ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു. ഭക്ഷണം പാചകം ചെയ്യാൻ തീരുമാനിക്കുമ്പോൾ ഇതിനുള്ള സംവിധാനങ്ങൾ എങ്ങനെ ഒരുക്കും എന്നതായിരുന്നു പ്രതിസന്ധി. പാത്രങ്ങളും മറ്റ് സാധനങ്ങളും ലഭിക്കണം, പഴയിടത്തെ വിളിക്കുകയായിരുന്നു അന്ന് ഞാൻ ചെയ്തത്.
കേട്ട മറുപടി ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ട്. വാസവൻ ചേട്ടന് എന്താണ് ആവശ്യം ഇങ്ങോട്ടു പോരൂ. കെ എൻ വേണുഗോപാലുമൊന്നിച്ച് അവിടെ ചെല്ലുമ്പോൾ ഒരു ലോറി നിറച്ച് പാത്രങ്ങൾ കയറ്റി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയുടെ കാലത്ത് സന്മനസ്സ് കാണിച്ച അദ്ദേഹത്തെ മാറ്റിനിർത്താനോ മറക്കാനോ കഴിയില്ല. ഏതെങ്കിലും തരത്തിൽ മറന്നാൽ വലിയ തരത്തിലുള്ള അനീതിയാകും അത്.
635 ദിവസമാണ് ആ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്തത്. 15, 2000 പേർക്കാണ് അന്ന് അഭയം അന്നം നൽകിയത്. കൊവിഡിന്റെ തീവ്രതയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് എങ്ങും ഒന്നും കിട്ടാതിരുന്ന കാലത്തായിരുന്നു ഈ ദൗത്യം ഏറ്റെടുത്തത് എന്ന് ഓർമ്മിക്കണം. ഒരു രൂപ പോലും വാടക വാങ്ങിയില്ല. അതുമാത്രമല്ല എല്ലാ വിശേഷ ദിവസങ്ങളിലും പായസവും മെഡിക്കൽ കോളജിൽ വിതരണം ചെയ്യാനായി എത്തിച്ചിരുന്നു. ഒന്നിനും കണക്ക് സൂക്ഷിക്കാതെ മനസു നിറയെ നന്മയുള്ള മനുഷ്യനെ ആർക്കാണ് കുറ്റപ്പെടുത്താൻ കഴിയുക.
നിരവധി സന്ദർഭങ്ങളിൽ എന്റെ അഭ്യർത്ഥന അനുസരിച്ച് പലർക്കായി സഹായം ചെയ്തിട്ടുണ്ട്. പാവപ്പെട്ടവരുടെ വിവാഹത്തിന് ഭക്ഷണം നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് ഒരു വിഷമവും വരാതെ കോവിഡ് കാലത്ത് സംരക്ഷിച്ച് നിർത്തിയിരുന്നു. നന്മ നിറഞ്ഞ മനസ്സാണ് അദ്ദേഹത്തിന്റേത്. ഉയർന്ന സാമൂഹ്യബോധത്തിന്റെയും, ഉദാത്തമായ മനുഷ്യ സ്‌നേഹത്തിന്റെയും അക്ഷയഖനിയാണ്', പോസ്റ്റിൽ പറഞ്ഞു.
കലോത്സവത്തിന് മാംസാഹാരം വിളമ്പാത്തിനെ ചൊല്ലിയുള്ള വിമർശനങ്ങളാണ് വിവാദത്തിലേക്ക് വഴി വെച്ചത്. ഒരുവിഭാഗം പഴയിടത്തിനെതിരെ വിമർശനം ഉയർത്തുകയായിരുന്നു. ഇതോടെ ഇനി മുതൽ കലോത്സവങ്ങൾക്കു പാചകം ചെയ്യാൻ താൻ ഉണ്ടാവില്ലെന്ന് പഴയിടം വ്യക്തമാക്കുകയായിരുന്നു. അതേസമയം മന്ത്രി സന്ദർശിച്ചത് പിന്നാലെയും തീരുമാനം മാറ്റാൻ സമയമായിട്ടില്ലെന്നായിരുന്നു പഴയിടം മാധ്യമങ്ങളോട് പ്രതികരിച്ചത്. വാസവനെ സര്‍ക്കാര്‍ പ്രതിനിധിയായി കാണുന്നില്ലെന്നും അദ്ദേഹം തന്റെ ജ്യേഷ്ഠ സഹോദരനെ പോലെയാണെന്നും പഴയിടം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications