കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം ഭീമന്മാര്‍ കൈകോര്‍ക്കുന്നു; ജിയോയ്ക്ക് ഭീഷണി; എയര്‍ടെല്‍ രണ്ടാമനാകും

മുന്‍നിര ഉപഭോക്താക്കളായ ഐഡിയും വോഡാഫോണും ലയിക്കുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വൊഡാഫോണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: ജിയോ രംഗത്തെത്തിയതോടെ ഇതുവരെ കാണാത്ത മാറ്റങ്ങള്‍ക്കാണ് ടെലികോം മേഖല സാക്ഷ്യം വഹിച്ചത്. കണ്ണടച്ച തുറക്കുന്ന സമയം കൊണ്ട് നിരവധി ഉപഭോക്താക്കളെ നേടാനും ജിയോയ്ക്കായി. മറ്റ് സേവനദാതാക്കളെ നിഷ്പ്രഭരാക്കിയുള്ള ജിയോയുടെ മുന്നേറ്റത്തിനെതിരെ നിരവധി തവണ ട്രായി ഇടപെട്ടിരുന്നു എന്നതും യാഥാര്‍ത്ഥ്യം. കുറച്ചു നാളായി കേള്‍ക്കുന്ന അഭ്യൂഹങ്ങളെ ശരിവച്ചിരിക്കുകയാണ് വൊഡാഫോണ്‍.

മുന്‍നിര ഉപഭോക്താക്കളായ ഐഡിയും വോഡാഫോണും ലയിക്കുകയാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണെന്ന് വൊഡാഫോണ്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു. നിലവിലെ ടെലികോം കമ്പനികള്‍ക്ക് ഐഡിയ വൊഡാഫോണ്‍ കമ്പനികളുടെ ലയനം കനത്ത വെല്ലുവിളിയാകും. അത് ഉപഭോക്താക്കള്‍ക്ക് എത്രത്തോളം ഗുണകരമാകും എന്ന്മാത്രമേ അറിയേണ്ടതുള്ളു.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുമ്പില്‍

ലയനത്തോടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ എയര്‍ടെല്‍ പിന്നിലാകും. രണ്ട് കമ്പനികള്‍ക്കുമായി നിലവില്‍ 39 കോടി ഉപഭോക്താക്കളുണ്ട്. എയര്‍ടെല്ലിന് 27 കോടി ഉപഭോക്താക്കളാണുള്ളത്.

ജിയോയ്ക്ക് വെല്ലുവിളി

സൗജന്യ സേവനം നല്‍കി ഉപഭോക്താക്കളെ നേടിയ ജിയോയ്ക്ക് ലയനം കടുത്ത വെല്ലുവിളിയാകുമെന്നതില്‍ തര്‍ക്കമില്ല. ആറ് മാസം കൊണ്ട് 7.2 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്.

എയര്‍ടെല്ലിനും വെല്ലുവിളി

ഉപഭോക്താക്കളുടെ എണ്ണത്തില്‍ മാത്രമല്ല വിപണി വിഹിതത്തിലും ഇവര്‍ എയര്‍ടെല്ലിന് ഭീഷണിയാകും. നിലവില്‍ 24 ശതമാനം വിപണി വിഹിതത്തോടെ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയാണ് എയര്‍ടെല്‍.

രാജ്യത്തെ ഏറ്റവും വലിയ സേവനദാതാക്കള്‍

19 ശതമാനമാണ് വൊഡാഫോണിന്റെ വിപണി വിഹിതം. ഐഡിയയ്ക്ക് 17 ശതമാനവും. ഇരുവരും ലയിക്കുന്നതോടെരാജ്യത്തെ ഏറ്റവും വലിയ സേവന ദാതാവായി ഇവര്‍മാറും.

ജിയോയുടെ വെല്ലുവിളി അതിജീവിക്കാന്‍

സൗജന്യ ഓഫറുകളുമായി എത്തിയ ജിയോ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിക്കനാണ് ലയനത്തിനൊരുങ്ങാന്‍ വോഡാഫോണ്‍ തീരുമാനിച്ചത്. മറ്റ് സേവനദാതാക്കള്‍ക്ക് കനത്ത വെല്ലുവിളിയാണ് ജിയോ ഉയര്‍ത്തിയത്.

ഓഹരി വിപണിയിലും നേട്ടം

ലയന വാര്‍ത്ത പുറത്ത് വന്നതോടെ ഓഹരി വിപണിയിലും ഐഡിയയ്ക്ക് നേട്ടമുണ്ടാക്കാനായി. ഐഡിയയുടെ ഓഹരി വില 27 ശതമാനം ഉയര്‍ന്ന 100 രൂപയായി.

English summary
London-based Vodafone Group Plc has confirmed that it is in discussions with Aditya Birla Group for an all-share merger of Vodafone India with Idea Cellular.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X