കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎച്ച്പി ഹിന്ദുമതത്തിലേക്ക് മതംമാറ്റിയത് ഹിന്ദുക്കളെ

  • By Gokul
Google Oneindia Malayalam News

ആലപ്പുഴ: ഘര്‍വാപസി എന്ന പേരില്‍ വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന മതമാറ്റല്‍ പരിപാടി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമെന്ന് ആരോപണം. വര്‍ഷങ്ങളായി ഹിന്ദുക്കളായി ജീവിക്കുന്നവരെയാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്‌തെന്ന് വിഎച്ച്പി അവകാശപ്പെടുന്നത്. കഴിഞ്ഞദിവസം കരുനാഗപ്പള്ളി ചേപ്പാട് കണിച്ചനെല്ലൂരില്‍ രണ്ടു കുടുംത്തില്‍പ്പെട്ട എട്ടുപേര്‍ ഹിന്ദുമതത്തിലേക്ക് മാറിയെന്ന് പ്രത്യേക ചടങ്ങുകള്‍ക്കുശേഷം വിഎച്ച്പി പ്രാദേശിക നേതാക്കള്‍ പറഞ്ഞിരുന്നു.

ക്രിസ്ത്യന്‍ ചേരമാന്‍ വിഭാഗത്തില്‍പെട്ടവരാണ് ഇവരെന്നായിരുന്നു വിഎച്ച്പിയുടെ അവകാശവാദം. എന്നാല്‍ ഇവര്‍ വര്‍ഷങ്ങളായി ഹിന്ദുക്കളായിരുന്നു എന്നതിന് തെളിവുകള്‍ പുറത്തുവന്നു. ഈ കുടുംബങ്ങള്‍ നേരത്തെ രണ്ടുതവണ ഹിന്ദുമതത്തിലേക്ക് മാറിയതായുള്ള തെളിവുകളാണ് പുറത്തുവന്നത്. ചേപ്പാട് വില്ലേജിലെ ബാബു, മക്കളായ ബീന, ബിനു, ബിനീഷ്‌കുമാര്‍, ബാബുവിന്റെ അനുജന്‍ ജോയി, മക്കളായ അനുപമ, അഞ്ജലി, ബന്ധു സജീവന്‍ എന്നിങ്ങനെ എട്ടുപേര്‍ മതം മാറിയതായാണ് വാര്‍ത്ത.

alappuzha-map

ബാബുവും, ജോയിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമതം സ്വീകരിച്ച ജോര്‍ജ്ജ് മറിയാമ്മ ദമ്പതികളുടെ മക്കളാണ്. മതാപിതാക്കള്‍ ക്രിസ്തുമത വിശ്വാസികളായിരുന്നെങ്കിലും മക്കള്‍ ഹിന്ദുമതാചാരപ്രകാരമാണ് ജീവിച്ചിരുന്നത്. 1992 ഒക്ടോബര്‍ 20ന് ആര്യസമാജത്തിന്റെ കീഴില്‍ ബാബു ഹിന്ദുമതം സ്വീകരിച്ചിരുന്നു. കൂടാതെ, 2012ല്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ വച്ചും ഹിന്ദുമതം സ്വീകരിച്ചു. ദേവസ്വം കമ്മീഷണ്‍ ഇതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കി.

പട്ടികജാതിക്കാരായ ഇരുവരുടെയും സര്‍ട്ടിഫിക്കറ്റുകളില്‍ മാറ്റം വരുത്തുന്നതിന് സഹായിക്കാമെന്ന് വിഎച്ച് പി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും മതംമാറ്റത്തിന് നിന്നുകൊടുത്തത് എന്നാണ് വിവരം. മാതാപിതാക്കള്‍ ക്രിസ്തുമത വിശ്വാസികളായതിനാലാണ് സര്‍ട്ടിഫിക്കറ്റുകളില്‍ ജാതി പ്രശ്മനായത്. ഇവരെ വീണ്ടും ഹിന്ദുക്കളാക്കിയത് അപഹാസ്യമാണെന്ന് കെപിഎംഎസ് ഭാരവാഹി സജി ചേരമന്‍ പറഞ്ഞു.

English summary
VHP continues 'ghar wapsi' event in Cheppad Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X