അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ വീണ്ടും വിഎസ്; പിണറായ്ക്ക് തലവേദന സൃഷ്ടിച്ച് വിഎസിന്റെ പ്രതികരണം

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: അതിരപ്പിള്ള ജലവൈദ്യുത പദ്ധതിയ്‌ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും ആയ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. അതിരപ്പിള്ള പദ്ധതി നടപ്പിലാക്കാന്‍ ആവില്ലെന്നാണ് വിഎസ് വ്യക്തമാക്കിയിരിക്കുന്നത്.

എല്‍ഡിഎഫ് അനുവദിക്കാതെ പദ്ധതി തുടങ്ങാന്‍ ആവില്ല. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്ന രീതിയില്‍ ഉള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം എന്നും വിഎസ് അച്യുതാനന്ദന്‍ അറിയിച്ചു.

VS Achuthanandan

അതിരപ്പിള്ളി പദ്ധതിയുടെ നിര്‍മാണ ജോലികള്‍ തുടങ്ങിയതായി കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആണ് പുറത്ത് വന്നത്. വൈദ്യുതി മന്ത്രി എംഎം മണി ഇക്കാര്യം നിയമസഭയിലും പറഞ്ഞിരുന്നു.

അതി ശക്തമായ പ്രതിഷേധമാണ് പദ്ധതിയ്‌ക്കെതിരെ ഉയരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു,

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതിയുടെ കാലാവധി ജൂലായ് 18 ന് ആണ് അവസാനിച്ചത്. അതിന് മുമ്പ് തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു എന്നാണ് കെഎസ്ഇബി വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരം പ്രദേശ വാസികളെ അറിയിച്ചിരുന്നില്ല എന്ന അതിഗുരുതരമായ ആരോപണവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനം ആണ് പരിസ്ഥിതി പ്രവ ര്‍ത്തകര്‍ ഉയര്‍ത്തുന്നത്.

English summary
VS Achuthanandan against Athirappilly Power Project
Please Wait while comments are loading...