Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ സമരനായകന്‍; അച്യുതാനന്ദന് ഇന്ന് 98 -ാം പിറന്നാള്‍

തിരുവനന്തപുരം: പുന്നപ്ര വയലാർ സമര നായകനും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായി വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍. തിരുവനന്തപുരത്തെ വേലിക്കകത്ത് വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന വിഎസ് ആരോഗ്യ സാഹചര്യങ്ങളാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി പൊതുരാഷ്ട്രീയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. 2019 ലെ പുന്നപ്ര-വയലാര്‍ രക്തസാക്ഷിത്വ ദിനാചരണമായിരുന്നു വിഎസ് പങ്കെടുത്ത അവസാന പൊതുചടങ്ങ്. അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് കേരളത്തിന്റെ സമര നായകന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ പദവി ഒഴിഞ്ഞു. വീട്ടില്‍ വീല്‍ച്ചെയറില്‍ കഴിയുന്ന വിഎസിന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് മകന്‍ പങ്കുവെച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. ലളിതമായ ചടങ്ങുകളോടെയാവും വിഎസിന്റെ ഇത്തവണത്തേയും പിറന്നാള്‍ ആഘോഷം.

 vs

1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായിട്ടാണ് വി എസ് പൊതു പ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. 1940 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു വി എസിന്റെ ആദ്യകാല പ്രവര്‍ത്തനം. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. തുടര്‍ന്ന് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലില്‍ തടവില്‍ കഴിഞ്ഞു.

ലോകം എന്തും പറയട്ടെ: മകള്‍ കിയാരയ്ക്കൊപ്പമുള്ള ചിത്രവുമായി നടി മുക്ത

1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ സി പി ഐ ദേശീയ കൗൺസിൽ അംഗം. 1964ൽ സിപിഐ ദേശീയ കോൺഗ്രസ്സിൽ നിന്നിറങ്ങി വന്ന 32 പേർ ചേർന്ന് സി പി ഐ എം രൂപീകരിച്ചതിൽ ഇന്നു ജീവിച്ചിരിക്കുന്ന ഏക വ്യക്തിയും വി എസ് അച്യുതാനന്ദൻ.

നിരവധി പ്രമുഖര്‍ വിഎസിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്. 'പുന്നപ്ര വയലാർ സമരാഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത വിപ്ലവ സൂര്യന് ഇന്ന് 98 വയസ്സ് പൂർത്തിയാവുന്നു ,ഈ വിപ്ലവകാരിയുടെ മുന്നിൽ പ്രായം കുറിക്കുന്നഅക്കങ്ങൾക്ക് കേവല മൂല്യം പോലും ഇല്ല'- എന്നായിരുന്നു എ എം ആരിഫ് എം പി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ വി എസ്സ്, ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യവും,വർത്തമാനകാല ഇന്ത്യയിൽ പുതിയ പോരാട്ടങ്ങൾക്ക് പ്രചോദനവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    റിമി ചേച്ചി ഫോട്ടോഷൂട്ട് ഒരു രക്ഷയുമില്ല; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ഫോട്ടോഷൂട്ട് കാണാം

    2006 മുതൽ എൻ്റെ തിരഞ്ഞെടുപ്പ് കൺവൻഷനുകൾക്ക് തുടക്കം കുറിക്കുന്നത് സഖാവാണ് . 2019 ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിലും കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ ശാരീരിക അവശതകൾക്കിടയിലും ആലപ്പുഴയിൽ വി എസ് എത്തി .എൻ്റെ ഓർമ്മ ശരിയാണെങ്കിൽ 20 മണ്ഡലങ്ങളിൽ നടന്ന കൺവൻഷനുകളിൽ സഖാവ് ആലപ്പുഴയിൽ മാത്രമാണ് പങ്കെടുത്തത് . സഖാവിൻ്റെ കഴിഞ്ഞ രണ്ടു വർഷത്തിനിടെയുള്ള അവസാന പൊതുപരിപാടിയും അതു തന്നെ ആയിരുന്നു.

    ഈ നാട് അസ്തമയ സൂര്യൻ്റെ അരുണാഭയേറ്റ് വെറുതെ ചുവപ്പണിഞ്ഞതല്ല, സഖാവ് വി എസ്സിനെപോലെയുള്ള കമ്മ്യൂണിസ്റ്റ് കർമ്മയോഗികളുടെ കരളുറപ്പു കൊണ്ട് തീർത്തതാണ് , വേലിയ്ക്കകത്ത് ശങ്കരൻ അച്ചുതാനന്ദന്, ജനലക്ഷങ്ങളുടെ പ്രിയസഖാവിന് ,പ്രായത്തെ തോൽപ്പിച്ച വിപ്ലവകാരിക്ക് , ജന്മദിനാശംസകൾ- എ എം ആരിഫ് കുറിപ്പ് അവസാനിപ്പിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+