കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയോട് അവജ്ഞയെന്ന് വിഎസ്; പ്രമേയം നിഷ്‌കരുണം തള്ളി

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: സംസ്ഥാന സമിതിക്ക് നല്‍കിയ കത്ത് പുറത്തായ സംഭവത്തില്‍ പാര്‍ട്ടി പാസാക്കിയ പ്രമേയത്തേയും സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും തള്ളി വിഎസ് അച്യുതാനന്ദന്‍. പിണറായിയുടെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് വിഎസ് പൊട്ടിത്തെറിച്ചു.


പിണറായി വിജയനെ 'അയാള്‍' എന്നാണ് വിഎസ് വിശേഷിപ്പിച്ചത്. പാര്‍ട്ടി വിരുദ്ധ മാനസികാസ്ഥയിലേക്ക് തരംതാണു എന്ന പിണറായിയുടെ വിമര്‍ശനമാണ് വിഎസിനെ ഏറെ ചൊടിപ്പിച്ചത്.

VS

വിഎസിന്റെ വാക്കുകള്‍ ഇങ്ങനെ-

'അയാള്‍.എനിക്കെതിരെ ഏതാണ്ട് നടപടിയെടുത്തുവെന്ന് പറഞ്ഞുകേട്ടു. താന്‍ എന്തോ താണനിലപാട് സ്വീകരിച്ചിരിക്കുന്നു എന്ന് അയാള്‍ പറഞ്ഞതായി കേട്ടൂ. പിണറായിയുടെ വാക്കുകളെ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

തനിക്കെതിരെ ഉടന്‍ നടപടിയുണ്ടാകും എന്ന വാദങ്ങളേയും വിഎസ് തള്ളി. സമ്മേളനകാലത്ത് ഒരു നടപടിയും പാടില്ലെന്ന് കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശമുണ്ടെന്നും വിഎസ് പറഞ്ഞു.

താന്‍ കത്തയച്ചത് പോളിറ്റ് ബ്യൂറോയ്ക്കാണ് എന്നാണ് വിഎസിന്റെ നിലപാട്. മറുപടി പ്രതീക്ഷിക്കുന്നതും പോളിറ്റ് ബ്യൂറോയില്‍ നിന്നാണ്. സംസ്ഥാന സമ്മേളനത്തിന് പിബി അംഗങ്ങള്‍ വരുമ്പോള്‍ അവര്‍ കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിക്കോളും. അവരുടെ മറുപടിക്കനുസരിച്ചായിരിക്കും ഭാവി നിലപാടുകളെന്നും വിഎസ് പറഞ്ഞു.

കൂടുതല്‍ ചോദ്യങ്ങള്‍ ആരും ചോദിക്കേണ്ടെന്ന് പറഞ്ഞാണ് വിഎസ് അവസാനിപ്പിച്ചത്. കൂടുതലായി തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
VS Achuthanandan syas Pinarayi Vijayan's remarks are pitibale.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X