പത്തല്ല, നൂറല്ല, സോളാറില്‍ പതിനായിരം കോടിയുടെ അഴിമതി: വിഎസിന്റെ മൊഴി
തിരുവനന്തപുരം: പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോന്നെങ്കിലും തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഒരു മാറ്റവും ഇല്ലെന്ന് തെളിയിച്ച് വിഎസ് അച്യുതാനന്ദന്‍. സോളാര്‍ തട്ടിപ്പ് കേസില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ വിഎസ് അച്യുതാനന്ദന്‍ മൊഴി നല്‍കി.
സംസ്ഥാന സര്‍ക്കാരിന് സോളാര്‍ തട്ടിപ്പില്‍ ഒരു രൂപ പോലും നഷ്ടം വന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാദം. എന്നാല്‍ പതിനായിരം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിഎസ് അച്യുതാനന്ദന്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കിയത്.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പങ്കുണ്ടെന്നാണ് സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തിട്ടുള്ള നിലപാട്. ഇത് സംബന്ധിച്ച് നിയമസഭയിലും പുറത്തും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഉണ്ട്.
ആരോപണം ഉന്നയിച്ച സംഭവങ്ങളിലെല്ലാം തെളിവ് നല്‍കാനാണ് വിഎസ് എത്തിയത്. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു വിഎസ് തെളിവുനല്‍കിയത്.
സോളാര്‍ സമരം ഇടക്ക് വച്ച് അവസാനിപ്പിച്ചു എന്ന ചീത്തപ്പേര് കേട്ടെങ്കിലും സിപിഎം മുഖ്യമന്ത്രിയെ വിടാന്‍ ഉദ്ദേശമില്ലെന്ന് തന്നെ കരുതേണ്ടി വരും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം കമ്മീഷന് മൊഴി നല്‍കി. സിപിഎം നേതാവ് തോമസ് ഐസക്കും മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications