കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ല; പ്രതീക്ഷ തെറ്റിച്ചു...സര്‍ക്കാരിനെതിരെ വിഎസിന്റെ കത്ത്!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് വിഎസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന സിപിഎം നേതാവ്‌ വിഎസ് അച്യുതാനന്ദന്‍ പിബിക്ക് കത്തയച്ചു. അഴിമതിക്കെതിരെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ശക്തമാക്കണം. ഇങ്ങനെ പോയാല്‍ ജനവികാരം സര്‍ക്കാരിനെതിരാകുമെന്നും വിഎസ് പറഞ്ഞു.

കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തശേഷമാണ് വിഎസ് അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് കുറിപ്പ് കൈമാറിയത്. സംസ്ഥാന സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാവുകയാണെന്നും പോലീസിനെ നിലയ്ക്ക് നിര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

 ജനം

ജനം

സംസ്ഥാന സര്‍ക്കാരിനെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് അധികാരത്തിലേറ്റിയത്. ഈ പ്രതീക്ഷ നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

 തിരുത്തല്‍ വേണം

തിരുത്തല്‍ വേണം

പല വിഷയങ്ങളിലും ജനങ്ങളുടെ അഭിപ്രായത്തോട് ഒപ്പം നില്‍ക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ തിരുത്തല്‍ അത്യാവശ്യമാണെന്നും വിഎസ് കുറിപ്പില്‍ വ്യക്തമാക്കി.

നടപടി

നടപടി

ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളും കേന്ദ്രകമ്മിറ്റി അംഗങ്ങളുമായ ഇപി ജയരാജനും പികെ ശ്രീമതിക്കുമെതിരെ നടപടി സ്വീകരിച്ച കേന്ദ്ര കമ്മറ്റി കഴിഞ്ഞ ഉടനെയാണ് വിഎസ് കുറിപ്പ് പോളിറ്റ്‌ ബ്യൂറോയ്ക്ക് കൈമാറിയത്.

 ജയരാജന്റെ അഭാവം

ജയരാജന്റെ അഭാവം

ജയരാജനും ശ്രീമതിക്കുമെതിരെ നടപടിയെടുക്കണമെന്നു പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നടപടിയെടുക്കുകയായിരുന്നു. ജയരാജന്റെ അഭാവത്തില്‍ തീരുമാനം വേണ്ടെന്നും മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തില്‍ നടപടി വേണ്ടെന്ന നിലപാടും യെച്ചൂരി തള്ളുകയായിരുന്നു.

English summary
VS criticise Pinarayi government in central committee meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X