കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടപടി ഭയമില്ല, എന്നാലും ടിപികേസ് ചര്‍ച്ചവേണം:വിഎസ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: തനിക്കെതിരെ നടപടിയെടുത്താലും കുഴപ്പമില്ല, ടിപി ചന്ദ്രശേഖരന്‍ വധക്കേസ് കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യണമെന്ന് വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. ടിപി കേസില്‍ പാര്‍ട്ടി നിലപാട് തിരുത്തണമെന്നും ജനങ്ങളുടെ സംശയം ദുരീകരിക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിഎസ് കാരാട്ടിനെ എകെജി ഭവനില്‍ ചെന്ന് കാണ്ടാണ് തന്റെ ആവശ്യം ഉന്നയിച്ചത്.

ടിപി ക്കേസില്‍ കേന്ദ്രക്കമ്മിറ്റി നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും ജനങ്ങള്‍ക്ക് ബോധ്യമായ നടപടി കൈക്കൊള്ളുകയുമാണ് വേണ്ടത്. എന്നാല്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ദിവസം പാര്‍ട്ടി ഈ നിലപാടില്‍ നിന്ന് വ്യതിചലിച്ചെന്നും അത് ജനങ്ങളില്‍ കൂടുതല്‍ സംശയത്തിന് വഴിവച്ചെന്നും വിഎസ് ചൂണ്ടിക്കാട്ടി. സാധരണ ഗതിയില്‍ മേല്‍ക്കമ്മിറ്റി തീരുമാനങ്ങള്‍ കീഴ്ക്കമ്മിറ്റി അംഗീകരിക്കുകയാണ് പതിവ്. എന്നാല്‍ ടിപി കേസില്‍ സംസ്ഥാനഘടകത്തിന്റെ തീരുമാനങ്ങള്‍ കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയായിരുന്നെന്ന് വിഎസ് കുറ്റപ്പെടുത്തി.

V S Achuthanandan

ടി പി വധഗൂഢാലോചന കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് അയച്ച കത്തിന്മേല്‍ വി എസിനെതിരെ നടപടി ആവശ്യപ്പെട്ട് പിണറായി വിജയന്‍ പിബി യോഗം ചേരുന്നതിനുമുമ്പ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കണ്ടിരുന്നു. വിഎസ് കത്തയച്ചതിലൂടെ പാര്‍ട്ടിയ്ക്കുണ്ടായ അപമാനുവും മറ്റും പിണറായി കാരാട്ടിനെ ധരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വിഎസിനെതിരെയുള്ള നടപടിയും ചര്‍ച്ചയും അതിന് ശേഷമാകാമെന്ന് കാരാട്ട് വ്യക്തമാക്കിയിരുന്നു. അതിനിടയില്‍, നിരന്തരം തെറ്റുകള്‍ മാത്രം ചെയ്യുന്ന സംസ്ഥാന ഘടകത്തെ തിരുത്തി പാര്‍ട്ടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് കേന്ദ്രക്കമ്മിറ്റിയ്ക്ക് കത്തയച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ കാരാട്ടിനെ നേരിട്ട് കണ്ട് വിഎസ് തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

English summary
Opposition leader V S Achuthanandan, who met the party central leadership Saturday morning sought to discuss the T P Chandrasekharan murder case in the central committee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X