Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ഐക്യം തകര്‍ക്കാന്‍ ശ്രമം; സിപിഎമ്മിനും കെടി ജലീലിനും വ്യാമോഹമെന്ന് എംകെ മുനീര്‍

കോഴിക്കോട്: മുസ്ലിം സമുദായത്തിലെ ഐക്യം തകര്‍ക്കാര്‍ സിപിഎമ്മും കെടി ജലീല്‍ എംഎല്‍എയും ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. സുന്നി-മുജാഹിദ് വാക് പോര് സൃഷ്ടിക്കാനുള്ള ജലീലിന്റെ പ്രസ്താവന പൊതുപ്രവര്‍ത്തകന് യോജിച്ചതല്ല. മുസ്ലിങ്ങള്‍ക്കിടയിലെ ഐക്യമാണ് സിപിഎമ്മിനുള്ള തടസം. അതില്ലാതാക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ ആ ശ്രമം വിജയിക്കില്ലെന്നും വ്യാമോഹം മാത്രമാണെന്നും എംകെ മുനീര്‍ പറഞ്ഞു.

വഖഫ് നിയമനം പിഎസ്‌സിക്കു വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി വെള്ളിയാഴ്ച പള്ളികളില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ആദ്യ പ്രതികരണം നടത്തിയത് കെടി ജലീല്‍ ആണ്. പിന്നീട് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായതോടെ സമസ്ത സമരത്തില്‍ നിന്ന് പിന്‍മാറി. വഖഫ് നിയമം ഉടന്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വാസമുണ്ട് എന്നാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചത്.

m

മുസ്ലിം ലീഗ് അവസരം മുതലെടുക്കുകയാണ് എന്നായിരുന്നു കെടി ജലീലിന്റെ പ്രതികരണം. പള്ളിയിലെ കാര്യമല്ല, പള്ളിക്കൂടങ്ങളിലെ കാര്യമാണ് മുസ്ലിം ലീഗ് നോക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം കോഓഡിനേഷന്‍ കമ്മിറ്റി പിരിച്ചുവിടണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എംകെ മുനീറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം....

മുസ്ലിം സമുദായത്തിനകത്ത് പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന വിശ്വാസപരമായ ആശയ വ്യത്യാസങ്ങള്‍ കേവലമായ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി തെരുവിലേക്ക് വലിച്ചിഴച്ചു കൊണ്ടു വരാനുള്ള സി. പി. എം ശ്രമം നിന്ദ്യവും ക്രൂരവുമാണ്.

അസ്തിത്വ പ്രതിസന്ധി അനുഭവിക്കുന്ന ഒരു സമുദായത്തില്‍ അടുത്ത കാലത്തായി ആശയ ധാരകള്‍ക്ക് അതീതമായ ഒരു ഐക്യം പൊതു വിഷയങ്ങളില്‍ കാണാറുണ്ട്. കാലുഷ്യത്തിന്റെയും പരസ്പര പോരിന്റെയും അതി വിദൂരമല്ലാത്ത ഒരു കഴിഞ്ഞ കാലം പുറകിലേക്ക് മനപ്പൂര്‍വ്വം തള്ളി നീക്കി സമുദായം മുന്നോട്ട് പോവുകയും കഴിയും വിധത്തിലെല്ലാം പൊതു വിഷയങ്ങളില്‍ സഹകരിച്ചു പോരുകയുമായിരുന്നു.

നിറചിരിയോടെ കാവ്യ മാധവന്‍; കട്ടത്താടിയില്‍ പുത്തന്‍ ലുക്കില്‍ ദിലീപ്... ചിത്രം വൈറല്‍

അതിനെ പൊളിക്കുന്ന തരത്തില്‍ സുന്നി - മുജാഹിദ് - വാക് പോരുകള്‍ ഉണ്ടാക്കാനുള്ള കെ. ടി ജലീലിന്റെ പ്രസ്താവന ഒരു ഉത്തരവാദിത്തപ്പെട്ട പൊതു പ്രവര്‍ത്തകന് ചേര്‍ന്നതല്ല. സമുദായ സംഘടനകളെ തമ്മിലടിപ്പിച്ചു കൊണ്ട് മുസ്ലിം ഐക്യത്തെ തകര്‍ക്കാമെന്നത് ജലീലിന്റെയും സി. പി എമ്മിന്റെയും വ്യാമോഹം മാത്രമാണ്. അത് തിരിച്ചറിയാനുള്ള കഴിവും പ്രാപ്തിയുമുള്ള നേതൃത്വം മുസ്ലിം സമൂഹത്തിനുണ്ട്!

അടര്‍ത്തി എടുത്തും തമ്മില്‍ അടിപ്പിച്ചും പരസ്പരം അകറ്റിയാല്‍ ഇനിയൊരിക്കലും ഐക്യപ്പെടാന്‍ കഴിയാത്ത വിധം സ്പര്‍ദ്ധ ഉണ്ടക്കുകയും അതുവഴി സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി ഒന്നിച്ച് നിന്ന് ശബ്ദിക്കാനുള്ള ഒരുമയുടെ ശക്തി ഇല്ലാതാക്കുകയും ചെയ്യുക എന്ന കുബുദ്ധിയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്.ബംഗാളിലെയും ത്രിപുരയിലെയും മുസ്ലിം സമുദായത്തിന്റെ ദുരവസ്ഥയിലേക്ക് കേരളത്തിലെ മുസ്ലിംങ്ങളെ തള്ളി വിടാന്‍ സാധിക്കാതെ പോയത് അവരിവിടെ ഐക്യത്തോടെ നിന്നത് കൊണ്ടാണ്. മുസ്ലിം സമുദായത്തിന്റെ ജനാധിപത്യ സംഘടിത ശക്തി തന്നെയായിരുന്നു സി പി എം അജണ്ടയുടെ പ്രതിബന്ധം. പക്ഷെ ഈ കുതന്ത്രം വിജയിക്കാന്‍ പോവുന്നില്ല എന്ന് അവര്‍ക്ക് വൈകാതെ മനസ്സിലാവും.!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+