പ്രസവ വാര്‍ഡിനു സമീപം മാലിന്യം കത്തിച്ച് അടിമാലി താലൂക്ക് ആശുപത്രി
അടിമാലി: ഇടുക്കി ജില്ലയിലെ പ്രധാന ടൗണുകളിലൊന്നായ അടിമാലിയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ ആശുപത്രി മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ആശുപത്രി മുറ്റത്ത് തന്നെ.ഓപ്പറേഷന്‍ തീയേറ്ററും സ്‌കാനിംഗ് മുറിയും പേവാര്‍ഡുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിന് സമീപമിട്ടാണ് ആശുപത്രി മാലിന്യങ്ങളുടെ സംസ്‌ക്കരണം ജീവനക്കാര്‍ നടത്തുന്നത്.പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ കത്തിയമരുന്ന വിഷപുകശ്വസിച്ചാണ് രാവിലെ മുതല്‍ രോഗികള്‍ സ്‌കാനിംഗിനും മാറ്റുമായി ഇവിടെ കാത്തിരിക്കുന്നത്.
മുന്‍കാലങ്ങളില്‍ ആശുപത്രിയിലെത്തിയിരുന്ന മാലിന്യങ്ങള്‍ മോര്‍ച്ചറിക്ക് സമീപം കൂട്ടിയിടുകയായിരുന്നു പതിവ്.മാധ്യമ വാര്‍ത്തകള്‍ വന്നതോടെ ബന്ധപ്പെട്ടവര്‍ പ്രശ്നത്തില്‍ ഇടപെടുകയും മാലിന്യ സംസ്‌ക്കരണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന്് ഉറപ്പു നല്‍കുകയും ചെയ്തു.

ഇതേ തുടര്‍ന്നാണ് ഓപ്പറേഷന്‍ തീയേറ്ററും സ്‌കാനിംഗ് മുറിയും പേവാര്‍ഡുമടക്കം സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിന് സമീപമിട്ട് മാലിന്യം കത്തിച്ചില്ലാതാക്കാനുള്ള ആശുപത്രി ഭരണസമതിയുടെ പുതിയ പരിഷ്‌ക്കാരം എത്തുന്നത്.കഴിഞ്ഞ ഏതാനും നാളുകളായി ആശുപത്രിയുടെ പിന്നാമ്പുറത്തുള്ള ഈ കത്തിക്കല്‍ സജീവമായി തന്നെ തുടരുന്നുണ്ട്.

അതേസമയം മാലിന്യ സംസ്‌ക്കരണത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള അടിമാലി ഗ്രാമപഞ്ചായത്ത് ആശുപത്രി മുറ്റത്തുതന്നെ മാലിന്യങ്ങള്‍ കൂട്ടിയിട്ട്് കത്തിക്കുന്ന നടപടിക്ക് പ്രതിവിധിയുണ്ടാക്കാത്തതെന്താണെന്നാണ് പ്രദേശവാസികളുടെയും ആശുപത്രിയിലെത്തുന്ന രോഗികളുടെയും ന്യായമായ സംശയം.
വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകാതെ മാലിന്യം സംസ്‌ക്കരിക്കാനുള്ള ശേഷി പഞ്ചായത്തിനുണ്ടെന്നിരിക്കെ ആശുപത്രിയിലെത്തുന്ന മാലിന്യങ്ങള്‍ കൂടി പഞ്ചായത്തിന്റെ പ്ലാന്റിലെത്തിച്ച് ഇല്ലാതാക്കുന്ന നടപടി കൈകൊണ്ടാല്‍ മാലിന്യപ്രശ്നത്തെ ചുറ്റിപ്പറ്റിയുള്ള താലൂക്കാശുപത്രിയുടെ ചീത്തപ്പേര് പൂര്‍ണ്ണമായി ഇല്ലാതാക്കാം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്..ആശുപത്രി വികസനസമതിയുടെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച് ക്രിയാത്മകമായൊരിടപെടല്‍ ഉണ്ടാകണമെന്നാണ് രോഗികളുടെ ഇപ്പോഴത്തെ ആവശ്യ












Click it and Unblock the Notifications