കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലില്‍ കോഴി മാലിന്യം തള്ളിയ പ്രതികളെ സംരക്ഷിച്ച് പോലീസ്, ഫോട്ടോയെടുക്കന്നത് തടഞ്ഞ പോലീസ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ദേശീയപാത 17ല്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ പാടത്ത് ഒരു ലോഡ് കോഴി മാലിന്യം തള്ളി. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് മാലിന്യവുമായി ലോറിയെത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍ വേങ്ങര പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സ്ഥലത്ത് പോലീസെത്തിയത്. കൂടി നിന്ന നാട്ടുകാരോട് പോലീസ് മോശമായി പെരുമാറി പോയെന്നും പോലീസ് സ്ഥലം നോക്കിക്കണ്ട് തിരിച്ചു പോവുകമാത്രമാണ് ചെയ്തതെന്നും ആരോപിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.

എംഎം അക്ബറിന്റെ അറസ്റ്റ് ഹിന്ദുത്വ അജണ്ടയുടെ ഭാഗം, ന്യൂനപക്ഷത്തെ അടിച്ചമർത്തുന്നു മുസ്ലീം ലീഗ്എംഎം അക്ബറിന്റെ അറസ്റ്റ് ഹിന്ദുത്വ അജണ്ടയുടെ ഭാഗം, ന്യൂനപക്ഷത്തെ അടിച്ചമർത്തുന്നു മുസ്ലീം ലീഗ്

തുടര്‍ന്ന് തിരിച്ചു വന്ന പോലീസ് പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുക്കുമെന്ന് ഉറപ്പു നല്‍കിയ ശേഷമാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. മാലിന്യം നീക്കാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വൈകിട്ട് ഏഴോടെ സ്ഥലം കാണാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിനെയും പഞ്ചായത്തംഗങ്ങളെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഒരു മാസം മുമ്പ് ഇവിടെ മുന്നൂറ് ചാക്ക് മാലിന്യം തള്ളിയിരുന്നു. ഇത് ജെസിബി കൊണ്ടുവന്ന് നാട്ടുകാര്‍ കുഴിച്ചുമൂടുകയായിരുന്നു. അന്ന് ഇവിടെ സിസിടിവി ക്യാമറ വെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. കാമറ സ്ഥാപിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

waste

ദേശീയപാത പതിനേഴില്‍ കൂരിയാടിനും കൊളപ്പുറത്തിനുമിടയില്‍ പാടത്ത് തള്ളിയ കോഴി മാലിന്യം

രാത്രികാലങ്ങളില്‍ പ്രദേശത്ത് പോലീസ് പെട്രോളിംഗ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പ്രതികളും വാഹനവും പോലീസ്്കസ്റ്റഡിയിലുണ്ടെന്നറിഞ്ഞ് ഫോട്ടോയെടുക്കാനെത്തിയ വേങ്ങരയിലെ മാധ്യമ പ്രവര്‍ത്തകന്റ ഫോണ്‍ പോലിസ് കൈവെച്ച് മറക്കുകയും മോശമായി പെരുമാറുകയും ചെയ്തു. പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

സിബിഐ അന്വേഷണമില്ല, പ്രതികളെ പിടിച്ചിരിക്കും, ഷുഹൈബ് വധത്തില്‍ ആരും രക്ഷപ്പെടില്ലെന്ന് പിണറായി<br></a><a class=അമിത് ഷായോട് ചോദ്യം ചോദിച്ചു; കർഷകന്റെ കൈയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി, കർണാടകയിൽ സംഭവിച്ചത്!
" title="സിബിഐ അന്വേഷണമില്ല, പ്രതികളെ പിടിച്ചിരിക്കും, ഷുഹൈബ് വധത്തില്‍ ആരും രക്ഷപ്പെടില്ലെന്ന് പിണറായി
അമിത് ഷായോട് ചോദ്യം ചോദിച്ചു; കർഷകന്റെ കൈയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി, കർണാടകയിൽ സംഭവിച്ചത്!
" />സിബിഐ അന്വേഷണമില്ല, പ്രതികളെ പിടിച്ചിരിക്കും, ഷുഹൈബ് വധത്തില്‍ ആരും രക്ഷപ്പെടില്ലെന്ന് പിണറായി
അമിത് ഷായോട് ചോദ്യം ചോദിച്ചു; കർഷകന്റെ കൈയ്യിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങി, കർണാടകയിൽ സംഭവിച്ചത്!

English summary
waste dumped in paddy field ,police try to protect the accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X