Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാടിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം പ്രിയങ്ക ഗാന്ധിക്കൊരു 'വെല്ലുവിളിയും'

വയനാട്: വയനാടിനെ കേരളത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റണം എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയോട് രാഹുല്‍ ഗാന്ധി. തന്റെ ഹൃദയത്തില്‍ വയനാടിന് വലിയ സ്ഥാനമുണ്ട് എന്നും രാഹുല്‍ പറഞ്ഞു. വയനാട്ടുകാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നോട് സഹായം ആവശ്യപ്പെടാം എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നത്തോടെ വയനാട്ടിലെ പരസപ്രചരണം അവസാനിച്ചിരിക്കുകയാണ്.

'പ്രിയങ്ക ഗാന്ധിയാണ് ഇവിടെ എംപി സ്ഥാനാര്‍ത്ഥി. അവര്‍ എന്റെ സഹോദരി കൂടിയാണ്. അതിനാല്‍ വയനാട്ടിലെ ജനങ്ങളോട് അവരെക്കുറിച്ച് പരാതിപ്പെടാന്‍ എനിക്ക് അവകാശമുണ്ട്. എന്റെ ഹൃദയത്തില്‍ വയനാടിന് വലിയൊരു സ്ഥാനമുണ്ട്. ഇവിടെയുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്റെ സഹായം തേടാം,' രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ തന്റെ സഹോദരിയെ വെല്ലുവിളിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു.

Wayanad By Election 2024

'കേരളത്തെ കുറിച്ച് ആളുകള്‍ ചിന്തിക്കുമ്പോള്‍ ആദ്യം എത്തേണ്ടത് വയനാടാണ്. ഇത് വയനാട്ടിലെ ജനങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യും, ലോകം അതിന്റെ സൗന്ദര്യം അറിയും, ''രാഹുല്‍ അഭിപ്രായപ്പെട്ടു. സ്നേഹവും വാത്സല്യവുമാണ് വെറുപ്പിനെയും കോപത്തെയും പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്നും അത് വയനാട്ടുകാര്‍ തന്നെ പഠിപ്പിച്ചു എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്ന് രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുലും പ്രിയങ്കയും തുറന്ന വാഹനത്തില്‍ എത്തിയത് പ്രവര്‍ത്തകരുടെ ആവേശം വര്‍ധിപ്പിച്ചു. 'ഞാന്‍ വയനാടിനെ സ്‌നേഹിക്കുന്നു' എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത വെള്ള ടീ ഷര്‍ട്ടില്‍ ആണ് രാഹുല്‍ ഗാന്ധി എതത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുല്‍ അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്ന് രാവിലെ 11:30 ന് റോഡ്‌ഷോ ആരംഭിച്ചു.

നവംബര്‍ 13 നാണ് വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലും വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് വയനാട് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2019 ലാണ് രാഹുല്‍ ആദ്യമായി വയനാട് നിന്ന് ജനവിധി തേടിയത്.

ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പ്രിയങ്ക ഗാന്ധിക്ക് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം സമ്മാനിക്കാനാണ് കോണ്‍ഗ്രസും യുഡിഎഫും ശ്രമിക്കുന്നത്. എല്‍ഡിഎഫില്‍ നിന്ന് സിപിഐയുടെ സത്യന്‍ മൊകേരി, എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ നവ്യ ഹരിദാസ് എന്നിവരാണ് വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+