Get Updates
Get notified of breaking news, exclusive insights, and must-see stories!

രക്ഷാദൗത്യം അവസാനഘട്ടത്തില്‍; ചാലിയാറില്‍ കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് കണ്ടെടുക്കുന്ന മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചു. വയനാട്ടിലെ രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടം ദുരന്തത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു എന്നും ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി 206 പേരെ കണ്ടത്താനുണ്ട്. 81 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ആശുപത്രി വിട്ട 206 പേരെ ക്യാംപിലേക്ക് മാറ്റി. 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരഞ്ഞ് ഇന്നും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

LANDSLIDE

1419 പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. 93 ക്യാംപുകളിലായി 10042 പേരാണ് കഴിയുന്നത്. കേരള പൊലീസിന്റെയും തമിഴ്‌നാടിന്റെയും സൈന്യത്തിന്റെയും ഡോഗ് സ്‌ക്വാഡും തിരച്ചിലിനുണ്ട് എന്നും ഹ്യൂമന്‍ റെസ്‌ക്യൂ റഡാറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളം ഒന്നാകെ വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ നില്‍ക്കുകയാണ്. മനുഷ്യരാണ് നാം ഏവരും എന്ന മാനവികതയുടെ പതറാത്ത സന്ദേശമാണ് കേരളത്തില്‍ മുഴങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസത്തിന് വേണ്ട കാര്യങ്ങള്‍ സമഗ്രമായി ആലോചിക്കും. മറ്റൊരു പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് ലക്ഷ്യം. അതിനുളള ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട് എന്നും ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെളളാര്‍മല സ്‌കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുളള നടപടി ഉടന്‍ സ്വീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വയനാട്ടിലേക്ക് എത്തും.

ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യും എന്നും ഇതിനായി ധനവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. ക്യൂആര്‍ കോഡ് സംവിധാനം ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉള്ളതിനാല്‍ യുപിഐ ഐഡി വഴി സഹായം നല്‍കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉപയോഗിച്ച് 16 അടി താഴ്ചയില്‍ വരെ ജീവന്റെ തുടിപ്പ് കണ്ടെത്താനാവും. മൃതദേഹം കണ്ടെത്താനുള്ള റഡാര്‍ സംവിധാനം ഉടനെത്തിക്കും എന്നും ചാലിയാറില്‍ അടക്കം തെരച്ചില്‍ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരിച്ചറിയാന്‍ കഴിയാത്ത 67 മൃതദേഹങ്ങള്‍ പഞ്ചായത്തുകള്‍ സര്‍വ്വമത പ്രാര്‍ത്ഥന നടത്തി സംസ്‌കരിക്കും. വയനാട് മുന്‍ കളക്ടര്‍ എ.ഗീതയുടെ കീഴില്‍ ഹെല്‍പ് ഫോര്‍ വയനാട് സെല്‍ രൂപീകരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+