Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുള്‍പ്പൊട്ടലില്‍ കുടുംബത്തിലെ 40 പേരെയാണ് നഷ്ടമായത്, നെഞ്ചുപൊട്ടി മുണ്ടക്കൈ സ്വദേശി നാസര്‍

മുണ്ടക്കൈ: ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പലപ്പോഴും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മുണ്ടക്കൈയില്‍ നിന്നുള്ള കാഴ്ച്ചകള്‍ അത്തരത്തിലാണ്. തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നവരാണ് നഷ്ടമായതെന്ന് പറയുകയാണ് മുണ്ടക്കൈ സ്വദേശിയായ നാസര്‍. ഏറെ വേദനയോടെയാണ് നാസറിന്റെ തന്റെ ജീവിതത്തില്‍ ദുരന്തത്തെ കുറച്ച് പറയുന്നത്.

ഉരുള്‍പ്പൊട്ടലില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ നാല്‍പ്പതോളം പേരെയാണ് നാസറിന് നഷ്ടമായത്. ഒരുപക്ഷേ മുണ്ടക്കൈ ദുരന്തം ഏറ്റവും ബാധിച്ചത് അദ്ദേഹത്തെയാണെന്ന് പറയേണ്ടി വരും. തന്റെ പ്രിയപ്പെട്ടവരില്‍ പലരെയും ഇനി കാണാനാവില്ലെന്ന് യാഥാര്‍ത്ഥ്യം നാസറിന് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്.

wayanad-landslide

രണ്ട് സഹോദരിയും അനിയനും അവരുടെ മക്കളും അടക്കം പതിനേഴുപേരുടെ ജീവനാണ് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നാണ് നഷ്ടമായത്. ഭാര്യയുടെ കുടുംബത്തില്‍പ്പെട്ട ഏഴുപേര്‍, ഉമ്മയുടെ കുടുംബത്തിലുള്ള മറ്റുചില അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേരെയാണ് ഉരുള്‍പ്പൊട്ടലില്‍ കാണാതെ പോയത്. അതിലും വലിയ വേദന നാസറിനുള്ളത് പലരുടെയും മൃതദേഹങ്ങള്‍ ലഭിച്ചില്ലെന്നതാണ്. ആകെ കിട്ടിയത് ആറുപേരുടെ മൃതദേഹമാണ്.

ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി അടക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ കിട്ടാനുള്ളവരാണ് കൂടുതലെന്ന് നാസര്‍ പറയുന്നു. മാതൃഭൂമിയോടായിരുന്നു പ്രതികരണം. ഉരുള്‍പ്പൊട്ടലില്‍ നാസറിന്റെ വീടും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മുണ്ടക്കെ ടൗണ്‍ മുഴുവനായി പോയെന്നും, അവിടെ തിരിച്ചറിയാനായി ഒന്നുമില്ലെന്നും നാസര്‍ പറഞ്ഞു. ഭാര്യയുടെ വീടും അയല്‍പ്പക്കത്തെ വീടുകളുമെല്ലാം നഷ്ടമായെന്നും നാസര്‍ പറഞ്ഞു.

അതേസമയം മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ കനത്ത മഴയാണ് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത്. മുണ്ടക്കൈ പുഴയിലെ ഒഴുക്ക് ശക്തമായെങ്കിലും സൈന്യം പാലം പണി തുടരുകയാണ്. കഴിഞ്ഞ ദിവസം സൈന്യം തയ്യാറാക്കിയ നടപ്പാലവും മുങ്ങിയിരിക്കുകയാണ്. യന്ത്രസഹായത്തോടെയുള്ള തിരച്ചില്‍ മഴയിലും തുടരുന്നുണ്ട്.

മുണ്ടക്കൈയില്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി എത്തിച്ച മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളും മണ്ണും മാറ്റിയാണ് തിരച്ചില്‍ നടക്കുന്നത്. രാവിലെ ഇവിടെ സൈനികര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ അവശിഷ്ടങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ സാധിച്ചിരുന്നില്ല. ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 243 ആയിട്ടുണ്ട്. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. ഇന്ന് മാത്രം 92 മൃതദേഹങ്ങള്‍ കൂടിയാണ് കണ്ടെത്തിയത്.

വാഴക്കാടിനടുത്ത് മണന്തല കടവില്‍ പത്ത് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാലിയാര്‍ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+