Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരച്ചില്‍ നാളെ തുടരും, മനുഷ്യസാന്നിധ്യമില്ല; റഡാറില്‍ എല്ലാം പതിയുമെന്ന് രക്ഷാപ്രവര്‍ത്തകന്‍

മുണ്ടക്കൈ: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം ഇന്ന് രാത്രിയും നടന്നത് വളരെ അപൂര്‍വ കാഴ്ച്ചയായിരുന്നു. മുണ്ടക്കൈയില്‍ റഡാര്‍ സിഗ്നല്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു തിരച്ചില്‍. ഇപ്പോള്‍ പ്രദേശത്തെ സാഹചര്യം പങ്കുവെക്കുകയാണ് രക്ഷാപ്രവര്‍ത്തകന്‍ സിയാദ്. റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് നാളെയും പരിശോധന നടത്തുമെന്ന് സിയാദ് വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

ഇന്നത്തെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. മനുഷ്യസാന്നിധ്യമൊന്നും അവിടെയില്ല. തവളയെ പോലുള്ള ചെറുജീവിയാണെങ്കില്‍ പോലും റഡാറില്‍ പതിയുമെന്നും സിയാദ് വ്യക്തമാക്കി. സിയാദ് അടക്കമുള്ള നിരവധി രക്ഷാപ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐയുടെ യൂത്ത് ബ്രിഗേഡിന്റെ ഭാഗമായി വയനാട്ടിലെത്തിയവരാണ്. ദുരന്തമുണ്ടായ ആദ്യ ദിനത്തില്‍ തന്നെ സിയാദിനൊപ്പം അജ്മല്‍, സാലിം, ലാലു, ശ്രീക്കുട്ടന്‍ അടക്കമുള്ളവര്‍ വയനാട്ടിലെത്തിയിരുന്നു.

siyad-rescue-worker

ഈ പ്രദേശത്തെ തിരച്ചില്‍ അത്ര സുരക്ഷിതമല്ല. വളരെ സൂക്ഷിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. തകര്‍ന്നു കിടക്കുന്ന ഈ കെട്ടിടത്തിന്റെ ഉടമയുടെ പിതാവിനെയും ഇവിടെ കാണാതായിട്ടുണ്ട്. റഡാറില്‍ ജീവനുള്ള വസ്തുവിനെയാണ് കാണിക്കുന്നത്. അതുകൊണ്ടാണ് നേരത്തെ തിരച്ചില്‍ നിര്‍ത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ടത്.

വൈകീട്ട് ആറ് മണിയോടെയായിരുന്നു സൈന്യം തിരച്ചില്‍ നിര്‍ത്തിയത്. പക്ഷേ ഞങ്ങള്‍ എവിടെയും പോയിരുന്നില്ല. അവിടെ തന്നെയുണ്ടായിരുന്നു. എന്തെങ്കിലും പ്രതീക്ഷയുണ്ടാവുമെന്ന് കരുതിയാണ് അവിടെ നിന്നത്. അപ്പോഴേക്ക് സൈന്യം മടങ്ങാന്‍ പോവുകയായിരുന്നു. ആ സമയത്താണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരച്ചില്‍ നിര്‍ത്തരുതെന്ന് നിര്‍ദേശം ലഭിച്ചതെന്നും സിയാദ് പറഞ്ഞു.

ബില്‍ഡിങിന്റെ ഉടമ അവിടെ വന്നിരുന്നു. അദ്ദേഹത്തിന്റെ പിതാവിനെയാണ് കാണാതായത്. ഈ കെട്ടിടം പൊളിക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായത് കൊണ്ട് അദ്ദേഹത്തെ വിളിച്ചുവരുത്തിയിരുന്നു. കെട്ടിട ഉടമയുടെ സഹോദരന്‍ രാവിലെ മുതല്‍ സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹമാണ് ഈ കെട്ടിടത്തിന്റെ പിന്‍ഭാഗം അടക്കം വൃത്തിയാക്കിയത്. ഈ കെട്ടിടത്തിന്റെ ഉള്ളിലേക്ക് പോകാന്‍ സാധിക്കില്ല.

അതിന്റെ പിന്നില്‍ നിന്നും അടിയില്‍ നിന്നും ഒന്നര മീറ്ററുള്ള കരിങ്കല്‍ കെട്ടാണ്. ഇതൊന്നും പൊളിഞ്ഞിട്ടില്ല. അതുകൊണ്ട് അതിനുള്ളിലേക്ക് ഒന്നും പോകാന്‍ സാധ്യതയില്ല. ഈ കെട്ടിടം അപകടാവസ്ഥയില്‍ നില്‍ക്കുകയാണ്. അതിന്റെ രണ്ട് ഷട്ടറുകള്‍ താഴ്ന്നു കിടക്കുകയായിരുന്നു. മുകളില്‍ വേറൊരു മുറിയുണ്ട്. അതിലൊക്കെ എന്തെങ്കിലുമുണ്ടോ എന്ന് കയറി നോക്കിയിരുന്നു. അവിടെയൊന്നും യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇനി അതിനടുത്ത് ഒരു വഴിയുണ്ട്. നാലടി നീളത്തിലുള്ളതാണിത്. അതിലൂടെ ഈ കെട്ടിടത്തിന്റെ തൊട്ടുപിന്നിലുള്ള നാലു വീട്ടുകാര്‍ ഓടിരക്ഷപ്പെട്ടത്. അവരെല്ലാം ഇപ്പോള്‍ ക്യാമ്പിലാണ്് ഉള്ളത്. അവിടെ ഒരു കിണറുമുണ്ട്. അതില്‍ ജെസിബിയെല്ലാം ഉപയോഗിച്ച് നോക്കിയിട്ടും യാതൊന്നും കണ്ടെത്തിയിട്ടില്ല. ഇനി അവിടെ തന്നെ നാളെയും തിരച്ചിലുണ്ട്.

നാളെ കൂടുതല്‍ സാങ്കേതികതികവുള്ള റഡാര്‍ എത്തിക്കുമെന്നാണ് സൈന്യം അനൗദ്യോഗികമായി അറിയിച്ചത്. ഇന്ന് മൂന്ന് സിഗ്നലുകളാണ് ലഭിച്ചത്. തിരച്ചില്‍ നിര്‍ത്തി മുണ്ടക്കൈയ്യില്‍ നിന്ന് ഇപ്പോള്‍ ചൂരല്‍മലയില്‍ എത്താറായിട്ടുണ്ടെന്ന് സിയാദ് പറഞ്ഞു. അതേസമയം രാവിലെ ഏഴ് മണിയോടെ രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിക്കുമെന്നും അദ്ദേഹം വണ്‍ഇന്ത്യ മലയാളത്തിനോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+