ചാലിയാറില്‍ ഇന്നും മൃതദേഹങ്ങള്‍, പലതും തിരിച്ചറിയാന്‍ പോലും പറ്റാത്തവിധത്തിലെന്ന് വാര്‍ഡ് മെമ്പര്‍
മലപ്പുറം: വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നും ചാലിയാര്‍ പുഴയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും കണ്ടൈടുക്കുന്നുണ്ട് എന്ന് പോത്തുകല്ല് വാര്‍ഡ് മെമ്പര്‍ സുലൈമാന്‍ ഹാജി വണ്‍ഇന്ത്യ മലയാളത്തോട്. ഇന്നലെ മാത്രമായി 56 മൃതശരീരങ്ങളും ശരീരഭാഗങ്ങളും ചാലിയാര്‍ പുഴയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും ലഭിച്ചിരുന്നു.
ഇന്ന് രാവിലെ 11 മണി വരെയുള്ള കണക്ക് പ്രകാരം അത് 68 ആയി ഉയര്‍ന്നിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഇന്നലെ മാത്രം 56 മൃതശരീരങ്ങളാണ് ലഭിച്ചത്. ഇന്ന് രാവിലെ അഞ്ചെണ്ണം ലഭിച്ചു. അത് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏഴ് മൃതദേഹം കൂടി ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണി വരെയുള്ള കണക്ക് പ്രകാരം 68 മൃതദേഹങ്ങളാണ് ലഭിച്ചിരിക്കുന്നത്,' അദ്ദേഹം പറഞ്ഞു.

തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ് എന്നും പുഴയിലിറങ്ങിയും പുഴയുടെ രണ്ട് കരയിലും തിരച്ചില്‍ നടക്കുന്നുണ്ട് എന്നും സുലൈമാന്‍ ഹാജി വ്യക്തമാക്കി. പുഴയുടെ അക്കരെയില്‍ നിന്നാണ് ഇപ്പോള്‍ ഏഴ് മൃതദേഹങ്ങള്‍ ലഭിച്ചത് എന്നും അത്ട്യൂബില് അവിടേക്ക് പോയാണ് ഇക്കരെയിലേക്ക് എത്തിച്ചത് എന്നും അദ്ദേഹം പറഞ്ഞു. പല മൃതദേഹങ്ങളും ആണാണോ പെണ്ണാണോ എന്ന് പോലും തിരിച്ചറിയാന്‍ പ്രയാസപ്പെടുന്നുണ്ട്.
പലതും കൈകളും കാലും മാത്രമായാണ് ലഭിക്കുന്നത്. ചെറിയ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. പുഴയില്‍ ഇപ്പോഴും നല്ല വെള്ളവുണ്ട്. ഒഴുക്ക് അല്പമൊന്ന് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ആശ്വസിക്കാന്‍ തക്കവണ്ണം അനുകൂല സാഹചര്യമല്ല പുഴയിലേത്. തിരച്ചിലിന് ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫും നാട്ടുകാരുമുണ്ട് എന്നും സുലൈമാന്‍ ഹാജി പറഞ്ഞു.

നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് ഇവിടെ നിന്ന് മൃതദേഹങ്ങള്‍ മാറ്റുന്നത് എന്നും അവിടെ നിന്ന് പോസ്റ്റുമോര്‍ട്ടം നടത്തി ആളുകള്‍ തിരിച്ചറിഞ്ഞാല്‍ വയനാട്ടിലേക്ക് കൊണ്ടുപോകും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഒടുവിലത്തെ തീരുമാനപ്രകാരം മൃതദേഹങ്ങളെല്ലാം വയനാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ശേഷിക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം വയനാട്ടില്‍ പൂര്‍ത്തിയാക്കും. നിലമ്പൂരില്‍ ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങളും ശരീരഭാഗങ്ങളും മുണ്ടക്കൈയില്‍ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും ഇതിനായി 38 ആംബുലന്‍സുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് എന്നും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ അറിയിച്ചു. ചാലിയാറില്‍ നിന്ന് ഇനിയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ട് എന്നാണ് എംഎല്‍എ പറയുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications