Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂരല്‍മലയില്‍ അതിശക്തമായ മഴ, താല്‍ക്കാലിക പാലം മുങ്ങി; രക്ഷാദൗത്യത്തിന് വെല്ലുവിളി

മുണ്ടക്കൈ: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി കനത്ത മഴ. ചൂരല്‍മലയില്‍ നിര്‍ത്താതെ പെയ്യുകയാണ് അതിശക്തമായ മഴ. ഇവിടെ താല്‍ക്കാലിക പാലം മുങ്ങിയിരിക്കുകയാണ്. രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മലവെള്ളപ്പാച്ചിലുമുണ്ട്. പാലം മുങ്ങിയത് മലവെള്ളപ്പാച്ചിലിലാണ്. മുണ്ടക്കൈയിലും ശക്തമായ മഴ തുടരുകയാണ്.

ബെയ്‌ലി പാലം നാളെ സജ്ജമാകുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടര്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കരമാര്‍ഗം എത്തി ചേരാന്‍ ദുഷ്‌കരമായ സ്ഥലങ്ങളില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

wayanad-landslide

ചൂരല്‍മലയിലേക്കുള്ള ഇരുവശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങല്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. നേരത്തെ കണ്ണൂരിലെത്തിയ ആദ്യ വ്യോമസേനാ വിമാനത്തില്‍ ആദ്യ ബെയ്‌ലി പാലം നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികളും എത്തിച്ചിരുന്നു.

ഇവ ഇന്നലെ രാത്രിയോടെ തന്നെ ഇരുപത് ട്രക്കുകളിലായി ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ എത്തിച്ചിരുന്നു. ഇവ ഉപയോഗിച്ച് ഒന്നാമത്തെ പാലം നിര്‍മാണം പുരോഗമിക്കുകയാണ്. ഈ പാലം നാളെ പകലോടെ പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണാടിപ്പുഴയിലാണ് കനത്ത മലവെള്ളപ്പാച്ചില്‍ ഉള്ളത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കേണ്ടി വരും.

അതേസമയം കണ്ണാടിപ്പുഴയില്‍ ഉരുള്‍പ്പൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്. അപായ സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. സ്ഥലത്ത് സൈന്യത്തിന്റെ താല്‍ക്കാലിക പാലത്തിന്റെ നിര്‍മാണവും ഇതേ തുടര്‍ന്നാണ് മുടങ്ങിയത്.

ദുരന്തത്തില്‍ ഇതുവരെ 222 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 225 പേരെ കാണാനില്ലെന്നാണ് ഇതുവരെ ലഭിച്ച വിവരം. മുണ്ടക്കൈ പൂര്‍ണമായും തകര്‍ന്നുവെന്നാണ് മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ വിലയിരുത്തല്‍. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കണമെന്നാണ്് യോഗത്തിലെ തീരുമാനം.

നേരത്തെ ചൂരല്‍ മലയിലേക്കുള്ള റോഡില്‍ ഗതാഗത തടസ്സമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ അടക്കം വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്നതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. വയനാട് ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളെയും വ്യക്തികളെയും പുനരധവസിപ്പിക്കുന്നതിന് മുസ്ലീം ലീഗ് പങ്കാളിത്തം വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

സര്‍ക്കാര്‍ സംവിധാനം ഉള്‍പ്പെടെയുള്ള മറ്റ് പുനരധിവാസ പദ്ധതികളോടൊപ്പം മുസ്ലീം ലീഗും പ്രത്യേക പാക്കേജ് നടപ്പിക്കാലും. വീടുകളും പുനര്‍നിര്‍മാണവും, പുതിയ വീടുകളുടെ നിര്‍മാണവും എല്ലാം പാക്കേജിന്റെ ഭാഗമായിരിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+