Get Updates
Get notified of breaking news, exclusive insights, and must-see stories!

നാല് ലക്ഷം ഭൂരിപക്ഷവുമായി പ്രിയങ്ക വരും; 'ബിജെപിക്ക് സമ്മാനിക്കാന്‍ പോകുന്നത് ഉറക്കമില്ലാത്ത രാത്രികള്‍'

കല്‍പ്പറ്റ: പോളിങില്‍ റെക്കോർഡ് ഇടിവുണ്ടായെങ്കിലും കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി നേടുമെന്ന ആത്മവിശ്വാസത്തില്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വം. പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി കൂടുതല്‍ ദിവസം മണ്ഡലത്തില്‍ ചിലവഴിച്ചത് ഗുണം ചെയ്യും. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടി പ്രിയങ്ക ഗാന്ധി പാർലമെന്റിലേക്ക് എത്തുമെന്നും വയനാട് ഡി സി സി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ അവകാശപ്പെടുന്നു.

എല്‍ ഡി എഫ് വോട്ടുകള്‍ ചെയ്യാതെ പോയതാണ് പോളിങ് ശതമാനം കുറയാനിടയാക്കിയ പ്രധാന കാരണം. അവർ ഇത്തവണ പ്രചരണത്തില്‍ തീരെ സജീവമായിരുന്നില്ല. മുന്‍ തിരഞ്ഞെടുപ്പുകളിലൊക്കെ തങ്ങളുടെ വോട്ടർമാരെ വാഹനത്തില്‍ ബൂത്തുകളിലെത്തിച്ച് വോട്ട് ചെയ്യിക്കുന്ന പതിവ് എല്‍ ഡി എഫ് ഇത്തവണ ആവർത്തിച്ചിട്ടില്ല. ബി ജെ പിയും കാര്യക്ഷമമായ രീതിയലുള്ള പ്രവർത്തനം കാഴ്ചവെച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് എല്ലാ തവണത്തേയും പോലെ അവസാനത്തെ വോട്ടറേയും ബൂത്തിലെത്തിച്ച് വോട്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും എന്‍ഡി അപ്പച്ചന്‍ പറയുന്നു.

priyanka

വിജയിച്ചാല്‍ പ്രിയങ്ക മണ്ഡലത്തെ തിരിഞ്ഞ് നോക്കില്ലെന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. പ്രിയങ്ക മണ്ഡലത്തില്‍ തന്നെയുണ്ടാകും. കഴിയുമെങ്കില്‍ മാസത്തില്‍ അഞ്ച് തവണ ഇവിടെ ഉണ്ടാകണമെന്നും ഡി സി സി അധ്യക്ഷന്‍ കൂട്ടിച്ചേർത്തു.

അതേസമയം, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റും അവകാശപ്പെട്ടു. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും പാർലമെന്റിലേക്ക് എത്തുന്നത് ബി ജെ പിക്കും എന്‍ ഡി എയ്ക്കും ഉറക്കമില്ലാത്ത രാത്രികളായിരിക്കും സമ്മാനിക്കാന്‍ പോകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

'വയനാട്ടില്‍ നിന്നുമുള്ള പ്രിയങ്ക ഗാന്ധിയുടെ ചരിത്രപരമായ വിജയത്തിലേക്കാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. പ്രിയങ്ക വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. രാഹുൽ ജി, സോണിയ ഗാന്ധി, രാജീവ് ഗാന്ധ എന്നിവർക്ക് വേണ്ടി വിപുലമായി പ്രചാരണം നടത്തി. അതിനാല്‍ തന്നെ ഈ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുമായി അവർക്ക് വളരെ മികച്ച ബന്ധമുണ്ട്' സച്ചിന്‍ പൈലറ്റ് പറഞ്ഞു.

രാജ്യത്തുടനീളം വളരെ ജനപ്രിയമായ ഒരു മുഖമാണ് അവർ, കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല, പാർലമെൻ്റിലെ സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടി ശബ്ദിക്കുന്ന മികച്ച ജനപ്രതിനിധിയായിരിക്കും പ്രിയങ്ക. "ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി മികച്ച രീതിയില്‍ പ്രവർത്തിക്കുന്നു. ഇത് കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കാൻ അവരെ നിർബന്ധിതരാക്കി. അദ്ദേഹത്തോടൊപ്പം പ്രിയങ്ക ഗാന്ധി കൂടി വരുന്നത് എൻഡിഎയെ സംബന്ധിച്ചിടത്തോളം കഠിനമായിരിക്കും. ലോക്‌സഭയിൽ ഒന്നും ഒന്നും 11 ആയി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+