'സ്ത്രീക്ക് എതിരെ സ്ത്രീ എന്ന കളിക്ക് ഞങ്ങളില്ല... അത് പഴയ തന്ത്രം'; നിലപാട് വ്യക്തമാക്കി ഡബ്ല്യുസിസി
കൊച്ചി: ഏറ്റുമുട്ടലുകളോട് താല്പര്യമില്ല എന്നും ക്രിയാത്മകമായ സംവാദങ്ങളിലും ആശയവിനിമയത്തിലുമാണ് വിശ്വസിക്കുന്നത് എന്നും മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. വിയോജിപ്പ് പ്രകടിപ്പിക്കുക എന്ന ജനാധിപത്യത്തിലെ ഒരു പ്രധാന ഘടകമാണ് എന്നും അത്തരം ശബ്ദങ്ങളെ അടിച്ചമര്‍ത്തരുത് എന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.
ഒരുമിച്ച് ആശയവിനിമയത്തിലൂടെ പ്രശ്ന പരിഹാരങ്ങള്‍ കണ്ടെത്തണം എന്നും ചില മാറ്റങ്ങളും സംഭവിച്ചു തുടങ്ങിയിട്ടുണ്ട് എന്ന ആശ്വാസകരമാണ് എന്നും വനിതാ കൂട്ടായ്മ പറയുന്നു. സിനിമാ കോഡ് ഓഫ് കണ്ടക്ടിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്ക് വെക്കണം എന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

'വിയോജിപ്പും അതിന്റെ പ്രകടനവും ജനാധിപത്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. നല്ല നേതാക്കള്‍ കാര്യഗൗരവത്തോടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും എതിര് അഭിപ്രായത്തിന് ഇടം നല്‍കിക്കൊണ്ട് ചര്‍ച്ചകള്‍ നടത്തുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. വിയോജിപ്പുള്ള ശബ്ദങ്ങള്‍ അടിച്ചമര്‍ത്തി അവയെ തള്ളിക്കളയുന്നതിനോ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ നെയ്തെടുക്കുന്നതിനോ പകരം, ഉത്തരവാദിത്തം ഏറ്റെടുക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യേണ്ട സമയമാണിത്.
ഈയിടെ ചില സംഘടനകള്‍ സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ഇടം നല്‍കുന്നത് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ മറ്റ് സ്ത്രീകളെ അധിക്ഷേപിക്കാനോ, സ്ത്രീകളുടെ മുന്‍ കൈയ്യില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനോ മാത്രമാണ് അവര്‍ സ്ത്രീകള്‍ക്ക് അത്തരം ഇടം നല്‍കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. സ്ത്രീക്ക് എതിരെ സത്രീ (വുമണ്‍-എഗൈന്‍സ്റ്റ്-വുമണ്‍) എന്നത് ഡബ്ല്യുസിസി കളിക്കാന്‍ തയ്യാറുള്ള ഒരു കാര്യമേ അല്ല!
കാരണം ഇത് സ്ത്രീകള്‍ക്കിടയില്‍ വിദ്വേഷവും അകല്‍ച്ചയും വര്‍ദ്ധിപ്പിക്കാനുള്ള പുരുഷാധിപത്യത്തിന്റെ ഒരു പഴയ കളിയാണ്. മിഷേല്‍ ഒബാമ പറഞ്ഞതുപോലെ, 'അവര്‍ താഴേക്ക് പോകുന്തോറും ഞങ്ങള്‍ ഉയര്‍ന്നു ചിന്തിക്കും.''when they go low, we go high.' ഈ വ്യവസായത്തിന്റെ പങ്കാളികളായ നമ്മള് ഒരുമിച്ച് ആശയവിനിമയത്തിലൂടെ പ്രശ്ന പരിഹാരങ്ങള്‍ കണ്ടെത്തേണ്ട ആവശ്യമുണ്ട്. ഇതിനെക്കുറിച്ച് മലയാള ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട വ്യക്തികളുമായും ഡിപ്പാര്‍ട്ട് മെന്റുകളുമായും സംഘടനകളുമായും ഈ കാലയളവില്‍ ഞങ്ങള്‍ സംസാരിക്കാന്‍ ആരംഭിച്ചിരുന്നു.
ഈ സംഭാഷണങ്ങള്‍ നല്ല പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് എന്നതിനു പുറമെ ചില മാറ്റങ്ങളും സംഭവിച്ചു തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ക്ക് ആശ്വാസമുണ്ട്. ചലച്ചിത്ര നിര്‍മ്മാണ പ്രക്രിയയില്‍ ആത്മാര്‍ത്ഥതയുള്ള സുരക്ഷാ നടപടികളും നിയമപരമായ മാനദണ്ഡങ്ങളും വിവേകശാലികളായ ചില സിനിമാ പ്രവര്‍ത്തകര്‍ എങ്കിലും നിര്‍മ്മാണ പ്രക്രിയയില്‍ ഉള്‍ചേര്‍ത്തു തുടങ്ങി എന്നതാണ് ഒരു മികച്ച ഉദാഹരണം. അവര്‍ക്ക് ഞങ്ങളുടെ മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍!
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ നിരാഹാര സമരത്തെക്കുറിച്ച് ഡബ്ല്യുസിസി തൊഴില്‍ വകുപ്പിന്റെ അറിയിച്ചപ്പോള്‍ അവരുടെ പെട്ടെന്നുള്ള ഇടപെടലാണ് മറ്റൊരു ഉദാഹരണം. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ചര്‍ച്ചയില്‍ ലേബര്‍ ഓഫീസര്‍മാരുടെ സാന്നിധ്യം ഈ പ്രക്രിയയ്ക്ക് ആവശ്യമായ ഉറപ്പും ഔദ്യോഗികതയും നല്കി. ഇത്തരം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാനുള്ള പ്രതിബദ്ധത കാണിച്ച തൊഴില്‍ വകുപ്പിനും, നിര്‍ദ്ദേശങ്ങള്‍ നല്കിയ തൊഴില്‍ മന്ത്രി ശ്രീ ശിവന്‍കുട്ടിക്കും നന്ദി പറയുന്നു.
സിനിമാ മേഖലയിലെ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ W C C പ്രവര്‍ത്തകര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്, അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട്, ഷിഫ്റ്റ് ഫോക്കസ് റിപ്പോര്‍ട്ട് എന്നിവ വിശദമായി തന്നെ പഠിക്കുകയുണ്ടായി, പ്രാദേശികവും അന്തര്‍ദേശീയവുമായ നിയമ, തൊഴില്‍, ലിംഗ, സിനിമാ മേഖലകളിലെ വിദഗ്ധ അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു.
അതെല്ലാം ഉള്‍പ്പെടുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സി. സി. സി ( Cinema Code of Conduct). മലയാള ചലച്ചിത്ര വ്യവസായം എല്ലാവര്ക്കും ന്യായവും തുല്യവുമായ ജോലിസ്ഥലമാവാന് വേണ്ട ചില ആശയങ്ങള്‍ അടങ്ങുന്ന ഈ ഡോക്യുമെന്റ് ഞങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിനോട് പ്രതികരിക്കാനും കൂടുതല്‍ ആശയങ്ങള്‍ പങ്കിടാനും ക്രിയാത്മകമായി പരിഹാരങ്ങളെക്കുറിച്ച് തുറന്ന ചര്‍ച്ച ചെയ്യാനും മാധ്യമ-ചലച്ചിത്ര-വിനോദ വ്യവസായത്തിലെ എല്ലാവരെയും ഞങ്ങള്‍ ക്ഷണിക്കുന്നു.
നിങ്ങളുടെ പ്രതികരണങ്ങള്‍ അയക്കേണ്ട email address [email protected]. നേരിട്ട് ചര്‍ച്ച ചെയ്യാന്‍ താല്പര്യമുള്ളവര് ഞങ്ങളെ അറിയിക്കുക. ക്രിയാത്മകമായ മാറ്റങ്ങള്‍ അനിവാര്യം ആണ്. എന്തുകൊണ്ടാണ് ചിലര്‍ അതിനെ എതിര്‍ക്കുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ വ്യവസായത്തിലെ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളെ ഒരുമിച്ച് സ്വാഗതം ചെയ്യാന്‍, നമുക്ക് ഓരോരുത്തരും നമ്മുടെ പങ്ക് നിര്‍വഹിക്കാം
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications