കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ മൺസൂൺ എത്തി; മൂന്ന് ദിവസം മുമ്പ്; കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Google Oneindia Malayalam News

ഡൽഹി: മൺസൂൺ മഴ സാധാരണ നിലയിൽ നിന്നും മൂന്നു ദിവസം മുമ്പ് കേരളത്തിൽ എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്നിനാണ് സാധാരണയായി തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്താറുള്ളത്. എന്നാൽ, 2022 മെയ് 29 - ന് മൺസൂൺ എത്തിയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വ്യക്തമാക്കി.

"തെക്കുപടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിനാണ് സാധാരണ കേരളത്തിൽ എത്തുന്നത്. എന്നാൽ, ഇത്തവണ ഈ തിയതിയിൽ നിന്നും വിരുദ്ധമായി മൺസൂൺ കേരളത്തിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെ ഏറെ സ്വാധീനിക്കുന്നതാണ് തെക്കു പടിഞ്ഞാറൻ മൺസൂൺ മഴ. ഇപ്പോൾ മെയ് 29 - ന് എത്തി"- മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.

kerala

അതേസമയം, ഇക്കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ബംഗാൾ ഉൾക്കടലിൽ ആഞ്ഞടിച്ച അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായി മെയ് 27 - ന് കേരളത്തിൽ മൺസൂൺ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രവചിച്ചിരുന്നു. എന്നാൽ, സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ സ്കൈമെറ്റ് മെയ് 26 - ഓടെ കാലവര്‍ഷം എത്തുമെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ, ഈ പ്രവനങ്ങൾക്ക് വിരുധമായി നാല് ദിവസത്തിന്റെ വ്യത്യാസത്തിൽ കേരളത്തിൽ ഇന്ന് മൺസൂൺ എത്തുകയായിരുന്നു. അതേസമയം, കേരളത്തിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Recommended Video

cmsvideo
കേരളത്തിൽ മണ്‍സൂണ്‍ കാലമായെന്ന് സ്ഥിരീകരിച്ചു ; പ്രവചിച്ചതിലും മൂന്നു ദിവസം മുൻപേ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് എന്നീ ജില്ലകളിലാണ് കനത്ത മഴയുടെ ഭാഗമായി ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ ഒന്നുവരെ മഴ തുടരും എന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. കനത്ത മഴക്കൊപ്പം ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യത കൂടുതലാണ്. അതിനാൽ, തന്നെ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കേരള തീരത്ത് നിന്ന് മെയ് 29 ആം തീയതി മുതൽ മെയ് 30 -ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 29-05-2022 മുതൽ 30-05-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലേക്ക് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ല.

'പിണറായി വിജയന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു, അയാള്‍ ഒരു ചുക്കും ചെയ്തിട്ടില്ല'; വെല്ലുവിളിച്ച് പിസി'പിണറായി വിജയന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു, അയാള്‍ ഒരു ചുക്കും ചെയ്തിട്ടില്ല'; വെല്ലുവിളിച്ച് പിസി

അതേസമയം, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥാ നിരീക്ഷമണ കേന്ദ്രം അർത്ഥമാക്കുന്നത്. അതേസമയം, വരും ദിവസങ്ങളിൽ ഉളള മഴ കണക്കിലെടുത്ത് മുന്നറിയിപ്പിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം

യെല്ലോ അലർട്ട് പ്രവചനം ഇങ്ങനെ

29/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
30/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

31/05/2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

01/06/2022: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

English summary
weather news: IMD said; the monsoon arrived in Kerala three days earlier than usual time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X