കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് വാഹന അപകടത്തിൽപ്പെട്ട് ചൂഷണത്തിനിരയായവരുടെ വീട് വെൽഫെയർ പാർട്ടി സന്ദർശിച്ചു

  • By Desk
Google Oneindia Malayalam News

പാലക്കാട് : മെയ് 18ന് മീനാക്ഷിപുരം നെല്ലിമേട് സ്വദേശികളായ ഒരു സംഘം യുവാക്കൾ അപകടത്തിൽ പെടുകയും സേലം കേന്ദ്രികരിച്ച് സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സംഭവിച്ചപ്പോൾ ബന്ധുക്കളെ പ്രലോഭിപ്പിച്ച് മരിച്ച മണികണ്ഠന്റെ അവയവങ്ങൾ എടുത്തു മാറ്റുകയും ചെയ്ത ആശൂപത്രിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം. ഇത്തരത്തിൽ അപകടത്തിൽ പെടുന്നവരെ ഇങ്ങനെ ചുഷണം ചെയ്യാൻ ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ കാലങ്ങളിൽ കേരളത്തിൽ നിന്നു തമിഴ്നാട്ടിൽ വാഹന അപകടത്തിൽ പെട്ട് മരണമടയുന്ന നിരവധി സംഭവങ്ങൾ ഇത്തരം അവയവ മാഫിയകളുടെ പങ്ക് ഉണ്ട് എന്ന് സംശയിക്കുന്നതാണ് നെല്ലിമേട് മണികണ്ഠന്റെ മരണത്തിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും അത് കൊണ്ട് തന്നെ കഴിഞ്ഞ കാലങ്ങളിൽ എല്ലാ അപകടങ്ങളും സമഗ്രമായ അന്തർ സംസ്ഥാന അന്വേഷണം കേരള ഗവൺമെന്റ നടത്തണമെന്നും

palakkadmap

മരണമടഞ്ഞ മണികണ്ഠന്റെ വീടും അപകടത്തിൽ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ വീടും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അജിത് കൊല്ലങ്കോട് സന്ദർശിച്ചു കൊണ്ട് പറഞ്ഞു.മണ്ഡലം സെക്രട്ടറി കൃഷ്ണൻകുട്ടി ,ഹനീഫ പോത്തമ്പാടം ,സാമൂഹ്യ പ്രവർത്തകൻ VP നിജാമുദ്ദിൻ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു

English summary
Welfare party visited house of persons who met tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X