കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് കുമാര്‍, ഇടവേള ബാബു, ഷമ്മി തിലകന്‍...അമ്മ യോഗത്തില്‍ നടന്നതെന്ത്? ബാബുരാജിന്റെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഷമ്മി തിലകന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നടപടി അടുത്ത അമ്മ എക്‌സിക്യൂട്ടിവില്‍ തീരുമാനിക്കും. അമ്മ എക്സിക്യൂട്ടിവ് അംഗം ബാബുരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമ്മ യോഗത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് ഷമ്മി തിലകനെതിരായ ആരോപണം. ഈ സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടിയെടുക്കുക. കൂടാതെ കഴിഞ്ഞ അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്‍ മുകേഷിനെതിരെ ഷമ്മി തിലകന്‍ ഗുരുതുര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു.

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെവിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെ

1

വിനയന്റെ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമാണ് എന്നായിരുന്നു ഷമ്മി തിലകന്‍ പറഞ്ഞത്. ഇതിനിടെ കെ ബി ഗണേഷ് കുമാറിനെതിരേയും ഷമ്മി തിലകന്‍ രംഗത്തെത്തിയിരുന്നു. ഷമ്മി തിലകന്‍ നാട്ടുകാര്‍ക്ക് ശല്യമാണ് എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്.

2

ഇതിനെതിരെ തന്നെ കൊണ്ട് നാട്ടുകാര്‍ക്ക് ശല്യമെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഷമ്മി തിലകന്‍ ഗണേശ് കുമാറിനോട് തിരിച്ച് ചോദിച്ചിരുന്നു. കെ ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകള്‍ അസംബന്ധമാണ് എന്നും ഗണേശിന്റെ ബന്ധുവായ ഡി വൈ എസ് പി തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും ഷമ്മി തിലകന്‍ ആരോപിച്ചിരുന്നു.

3

അതേസമയം വിജയ് ബാബു വിഷയത്തില്‍ അമ്മയുടെ നിലപാട് ചോദ്യം ചെയ്ത് ഗണേഷ് കുമാറും രംഗത്തെത്തിയിരുന്നു. അമ്മയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഗണേഷ് കുമാര്‍ ഒമ്പത് ചോദ്യങ്ങളടങ്ങിയ കത്ത് അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നല്‍കിയിരുന്നു.

4

ഇക്കാര്യത്തിലും അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമുണ്ടാകും എന്നാണ് ബാബുരാജ് പറഞ്ഞിട്ടുള്ളത്. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിനും രേഖാമൂലം മറുപടി നല്‍കുമെന്ന് ബാബുരാജ് വ്യക്തമാക്കി. അമ്മ യോഗത്തിന് ശേഷം ബാബുരാജ് മാധ്യമങ്ങളോട് സംസാരിച്ചത് ഇപ്രകാരമാണ്...

5

ഷമ്മി തിലകന്റെ കാര്യം അടുത്ത കമ്മിറ്റിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. നിലവില്‍ ഷമ്മി തിലകന്‍ അമ്മ അംഗമാണ്. പ്രധാനമായും ഇന്ന് ചര്‍ച്ച ചെയ്തത് അതാണ്. പിന്നെ ഗണേഷേട്ടനുള്ള മറുപടി തീര്‍ച്ചയായും രേഖാമൂലം കൊടുക്കും. കത്തിനുള്ള മറുപടി ലാലേട്ടന്‍ കൊടുക്കും. ഞങ്ങള്‍ അത് വിശദമായി ചര്‍ച്ച ചെയ്തു.

6

പ്രസിഡന്റിനാണല്ലോ കത്ത് കൊടുത്തിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹം അത് മറുപടി കൊടുക്കും. എല്ലാവരും സുഹൃത്തുക്കളല്ലേ.... ഗണേഷേട്ടന്‍ എന്ന് പറഞ്ഞാല്‍ ഇതിന്റെ സ്ഥാപക അംഗമാണ്. അപ്പോള്‍ അതിന് വിശദമായി ചര്‍ച്ച ചെയ്ത് തന്നെ മറുപടി കൊടുക്കും.

7

കഴിഞ്ഞ ദിവസം രാത്രിയാണ് അമ്മ യോഗം ചേര്‍ന്നത്. പ്രസിഡന്റ് മോഹന്‍ലാലും യോഗത്തില്‍ പങ്കെടുത്തിരുന്നു. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ബലാത്സംഗ കേസിലെ പ്രതിയായ വിജയ് ബാബു എത്തിയതും വിജയ് ബാബുവിന്റെ വരവ് മാസ് എന്‍ട്രിയായി യൂ ട്യൂബ് ചാനലില്‍ പങ്കുവെച്ചതും മോഹന്‍ലാലിനെ ചൊടിപ്പിച്ചിരുന്നു.

8

വിജയ് ബാബു യോഗത്തിന് വരുമെന്ന് പറഞ്ഞപ്പോള്‍ തന്നെ മാറി നില്‍ക്കാന്‍ പറയാമായിരുന്നു എന്ന് ചൊവ്വാഴ്ച്ച നടന്ന എക്സ്യൂട്ടീവ് യോഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു എന്നാണ് വിവരം. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് കാരണമായതെന്നാണ് എക്‌സിക്യൂട്ടീവ് യോഗത്തിന്റെ വിലയിരുത്തല്‍.

9

അമ്മയുടെ യോഗത്തിലേക്ക് വിജയ് ബാബു കടന്നുവരുന്നതിന്റെ വീഡിയോ മാസ് എന്‍ട്രി എന്ന തലക്കെട്ട് വെച്ച് പങ്കുവെച്ചതിന് യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ വിളിച്ചുവരുത്തി യോഗത്തില്‍ മോഹന്‍ലാല്‍ ശകാരിക്കുകയും ചെയ്തിരുന്നു. കൂടാതെ യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിംഗ് കമ്മിറ്റിക്കും കൈമാറിയിട്ടുണ്ട്.

10

അതേസമയം അമ്മയില്‍ നിന്ന് ഇടവേള ബാബു അവധിയെടുക്കാനൊരുങ്ങിയിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേക്ക് എത്തിയത് ഗണേഷ് കുമാറിന്റെ കത്തുമായിട്ടായിരുന്നു. ഇടവേള ബാബുവിന്റെ ക്ലബ് പരാമര്‍ശം, തുടര്‍ന്നുണ്ടായ വിവാദം, അമ്മയില്‍ വര്‍ധിപ്പിച്ച അംഗത്വ ഫീസ്, തുടങ്ങിയ വിഷയങ്ങളാണ് ഗണേഷ് കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

Recommended Video

cmsvideo
വിജയ് ബാബുവിന്റെ തെളിവെടുപ്പ് തുടരുന്നു

English summary
what happened in yesterday's AMMA meeting? here is what actor Baburaj's response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X