എന്താണ് ലോകായുക്തയ്ക്ക് മുന്നിലുള്ള ദുരിതാശ്വാസ നിധി കേസ്? പിണറായിക്ക് രാജി വെക്കേണ്ടി വരുമോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദുരിതാശ്വാസ നിധി കേസ് നാളെ ലോകായുക്ത പരിഗണിക്കുകയാണ്. എന്താണ് ഈ കേസ്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്നാണ് കേസ്. മുഖ്യമന്ത്രിയെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഈ കേസ്. വിധി എതിരായാല്‍ അദ്ദേഹത്തിന് വലിയ തിരിച്ചടിയാകും. മുഖ്യമന്ത്രിയും ആദ്യ പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്.
നേരത്തെ അന്തരിച്ച നേതാക്കളായ കെകെ രാമചന്ദ്രന്റെയും, ഉഴവൂര്‍ വിജയന്റെയും, കോടിയേരിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പോലീസുകാരന്റെയും കുടുംബത്തിന് ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയതിനാണ് കേസെടുത്തത്. എല്‍ഡിഎഫ് സര്‍ക്കാരിലെ 18 മന്ത്രിമാരും മുഖ്യമന്ത്രിക്കൊപ്പം പ്രതിസ്ഥാനത്തുള്ളത്. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസില്‍ ഒരു വര്‍ഷം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു.

വിധി വൈകുന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഹര്‍ജിക്കാരനായ ആര്‍എസ് ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ നിയമനടപടികള്‍ക്ക് വേഗം വെക്കുകയായിരുന്നു. ലോകായുക്തയ്ക്ക് പരാതി നല്‍കാനും കോടതി നിര്‍ദേശിക്കുകയായിരുന്നു. പരാതിയില്‍ പറയുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്നാണ്. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി 25 ലക്ഷം രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് പ്രധാന പരാതി.
പരാതിയിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം, ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ രാമചന്ദ്രന് നായരുടെ കുടുംബത്തിന് എട്ടര ലക്ഷം രൂപ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചതാണ്. രാമചന്ദ്രന് നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി ജോലി നല്‍കിയിരുന്നു. ഇതിന് പുറമേയാണ് തുക അനുവദിച്ചത്. അതുപോലെകോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറും ഭാര്യക്കും സര്‍ക്കാര്‍ ജോലിയും, ആനുകൂല്യങ്ങളും നല്‍കിയതാണ്.ഇതിന് പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കിയിരുന്നു.
ഇതെല്ലാം തെളിയിക്കപ്പെട്ടാല്‍ വലിയ തിരിച്ചടി പിണറായി നേരിടേണ്ടി വരും.അതേസമയം വിധി എതിരായാല്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇത് തിരിച്ചടിയാവും. നിയമ വിദഗ്ധര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ലോകായുക്തയുടെ 14ാം വകുപ്പാണ് സര്‍ക്കാരിന് വെല്ലുവിളിയായി മുന്നിലുള്ളത്. ഇത് പ്രകാരം മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടി വരും. ലോകായുക്തയ്ക്ക് കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നവരോട് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടാം.
നേരത്തെ ആദ്യ പിണറായിസര്‍ക്കാരിലെ മന്ത്രിയായിരുന്ന കെടി ജലീല്‍ പുറത്തുപോയതും ഇതേ നിയമത്തിലാണ്. ഈ നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. നിയമസഭ ഈ ബില്‍ പാസാക്കിയിരുന്നു. പക്ഷേ ഗവര്‍ണറുമായുള്ള പോര് ഈ ഭേദഗതിക്ക് തടസ്സമായി നില്‍ക്കുകയാണ്. ഇതോടെ പഴയ നിയമപ്രകാരം തന്നെയാണ് ലോകായുക്ത കേസുകള്‍ പരിഗണിക്കുന്നത്.
ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
'മാധ്യമങ്ങളാൽ നിർമ്മിക്കപ്പെട്ട ബിംബമല്ല പിണറായി വിജയൻ, സച്ചിദാനന്ദന്റേത് അരാഷ്ട്രീയ വാദം'; ബി ഉണ്ണികൃഷ്ണൻ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി'











Click it and Unblock the Notifications