കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകം

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പലതിലും വോട്ട് വിഹിതം കൂട്ടുന്നതിനാണ് ബിജെപിയ്ക്ക് സാധിച്ചിട്ടുള്ളത്. 2016 ല്‍ ആദ്യമായി നിയമസഭയിലേക്ക് ഒരു സീറ്റില്‍ വിജയിക്കുകയും ചെയ്തു.

'പക്ഷേ പ്രശ്‌നമതല്ല വാര്യരേ...' സന്ദീപ് വാര്യരുടെ ചോദ്യത്തിന് ചുട്ട മറുപടിയുമായി സിപിഎം നേതാവ്'പക്ഷേ പ്രശ്‌നമതല്ല വാര്യരേ...' സന്ദീപ് വാര്യരുടെ ചോദ്യത്തിന് ചുട്ട മറുപടിയുമായി സിപിഎം നേതാവ്

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍

ഇത്തവണ തങ്ങള്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുകയല്ല ലക്ഷ്യമിടുന്നത് എന്ന് അവര്‍ ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സീറ്റ് നേടുക എന്നതാണ് ബിജെപിയുടെ ഉദ്ദേശം. അത് സാധ്യമാകാതെ വന്നാല്‍ ഇത്തവണ നേതൃത്വത്തിലെ പല തലകളും ഉരുളുമെന്ന് ഉറപ്പാണ്. പരിശോധിക്കാം...

പ്രീ പോള്‍ സര്‍വ്വേകള്‍

പ്രീ പോള്‍ സര്‍വ്വേകള്‍

ഒട്ടുമിക്ക പ്രീ പോള്‍ സര്‍വ്വേകളും പ്രവചിച്ചിട്ടുള്ളത് ബിജെപിയ്ക്ക് പൂജ്യം മുതല്‍ പരമാവധി രണ്ട് സീറ്റുകള്‍ വരെയേ ലഭിക്കൂ എന്നാണ്. എന്നാല്‍ അതുകൊണ്ട് തൃപ്തിപ്പെടാന്‍ ആകാത്ത സ്ഥിതിയില്‍ ആണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം.

ഏഷ്യാനെറ്റ് പ്രവചനം

ഏഷ്യാനെറ്റ് പ്രവചനം

ബിജെപിയ്ക്ക് ഏറ്റവും അധികം സീറ്റുകള്‍ പ്രവചിച്ചിട്ടുളളത് ഏഷ്യാനെറ്റ് ന്യൂസ് - സി ഫോര്‍ പ്രീ പോള്‍ സര്‍വ്വേകള്‍ ആണ്. കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വ്വേയിലും ഈ വര്‍ഷം തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ രണ്ട് സര്‍വ്വേകളിലും മൂന്ന് മുതല്‍ ഏഴ് സീറ്റുകള്‍ വരെ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ട്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

തിരഞ്ഞെടുപ്പിന് ശേഷം ബിജെപി യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിക്കുന്നത്, ഏറ്റവും ചുരുങ്ങിയത് അഞ്ച് സീറ്റുകള്‍ ആണെന്നാണ് വിവരം. പരമാവധി പത്ത് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. തൂക്കുസഭ വന്നാല്‍ തങ്ങള്‍ നിര്‍ണായക ശക്കിയാകുമെന്ന പ്രതീക്ഷയും ബിജെപിയ്ക്കുണ്ട്.

ഉള്ളതും കൈവിടുമോ

ഉള്ളതും കൈവിടുമോ

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഉള്ള സീറ്റും നഷ്ടമാകുമോ എന്ന ആശങ്ക ബിജെപിയ്ക്കുള്ളില്‍ ഒരു വിഭാഗത്തിന് ശക്തമായിട്ടുണ്ട്. നേമത്ത് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ വി ശിവന്‍കുട്ടിയുടെ വിജയസാധ്യത വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ അത് ബിജെപിയ്ക്ക് വലിയ തിരിച്ചടിയാകും.

പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍

പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍

മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, കഴക്കൂട്ടം മണ്ഡലങ്ങളാണ് ബിജെപി വലിയ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങള്‍. എന്നാല്‍ ഇവിടെയൊന്നും വിജയം ഉറപ്പിക്കാന്‍ സാധിച്ചിട്ടില്ല. മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് വിജയസാധ്യതയുണ്ട് എന്നാണ് വിലയിരുത്തലെങ്കിലും, ഇവിടെ സിപിഎം വോട്ടുകള്‍ എങ്ങോട്ട് പോകും എന്നത് നിര്‍ണായകമാണ്.

കഴക്കൂട്ടത്ത് എന്ത് സംഭവിക്കും

കഴക്കൂട്ടത്ത് എന്ത് സംഭവിക്കും

ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപി സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തവണ വി മുരളീധരന്‍ രണ്ടാമതെത്തിയ മണ്ഡലത്തില്‍ ശോഭ പിറകോട്ട് പോയാല്‍ അതിന് മറുപടി പറയേണ്ടി വരിക വി മുരളീധരനും കെ സുരേന്ദ്രനും തന്നെ ആയിരിക്കും.

കേന്ദ്ര ഇടപെടല്‍

കേന്ദ്ര ഇടപെടല്‍

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആസൂത്രണം പൂര്‍ണമായും കേന്ദ്ര നേതൃത്വത്തിന്റെ കൈയ്യില്‍ ആയിരുന്നു. അതിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്നത് മാത്രമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ധര്‍മം. അതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

പ്രവര്‍ത്തനത്തിലെ പ്രത്യേകത

പ്രവര്‍ത്തനത്തിലെ പ്രത്യേകത

എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രചാരണം എന്നതായിരുന്നില്ല ഇത്തവണത്തെ ബിജെപിയുടെ തന്ത്രം. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണ പരിപാടികള്‍. മറ്റിടങ്ങളില്‍ പ്രചാരണം ശുഷ്‌കമായിരുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

വിഭാഗീയ പ്രശ്‌നങ്ങള്‍

വിഭാഗീയ പ്രശ്‌നങ്ങള്‍

പാര്‍ട്ടിയ്ക്കുള്ളില്‍ കെ സുരേന്ദ്രനും വി മുരളീധരനും ഏകാധിപത്യപരമായി ഇടപെടുന്നു എന്ന ആക്ഷേപം പികെ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും പലപ്പോഴായി ഉന്നയിച്ചിട്ടുള്ളതാണ്. അത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന് കൂടി അറിയേണ്ടതുണ്ട്.

അടുത്ത മിസോറാം ഗവര്‍ണര്‍!

അടുത്ത മിസോറാം ഗവര്‍ണര്‍!

തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് ശേഷം കേരളത്തിലെ സംസ്ഥാന അധ്യക്ഷന്‍മാരെ മിസോറാം ഗവര്‍ണര്‍ ആയി നിയമിക്കും എന്നതാണ് ബിജെപിയെ പറ്റി ഉയരുന്ന ഒരു ട്രോള്‍. ആദ്യം കുമ്മനം രാജശേഖരനും ഇപ്പോള്‍ പിഎസ് ശ്രീധരന്‍ പിള്ളയും മിസോറാം ഗവര്‍ണര്‍മാരായി. എന്നാല്‍, ഇനി അത്തരമൊരു നടപടി ഉണ്ടായേക്കില്ലെന്നും സൂചനകളുണ്ട്.

യൂസഫലി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പല കാര്യങ്ങള്‍... അതില്‍ ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍..യൂസഫലി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പല കാര്യങ്ങള്‍... അതില്‍ ഒന്നെങ്കിലും പിഴച്ചിരുന്നെങ്കില്‍..

തൃശൂരില്‍ 13 ൽ 12 ഉം ഉറപ്പിച്ച് സിപിഎം; വടക്കാഞ്ചേരി തിരിച്ചുപിടിക്കും, തൃശൂരിൽ പ്രതീക്ഷാനഷ്ടം- വിലയിരുത്തൽതൃശൂരില്‍ 13 ൽ 12 ഉം ഉറപ്പിച്ച് സിപിഎം; വടക്കാഞ്ചേരി തിരിച്ചുപിടിക്കും, തൃശൂരിൽ പ്രതീക്ഷാനഷ്ടം- വിലയിരുത്തൽ

English summary
Kerala Assembly Election 2021: What will happen to BJP leaders in Kerala, if party face big loss compared to last time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X