ആരാണ് ആദ്യം പ്രണയം പറഞ്ഞത്, ആര്യക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം? മനസ്സുതുറന്ന് ആര്യയും സച്ചിനും
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവിനും നാളെയാണ് കല്യാണം. ഇതിനോടകം തന്നെ ഇവരുടെ കല്യാണം കേരളത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. വളരെ ലളിതമായാണ് ഇവരുടെ വിവാഹം നടത്താൻ പോകുന്നത്. കല്യാണ ക്ഷണക്കത്ത് പോലും അതിനുള്ള ഉദാഹരണം ആയിരുന്നു. ഇപ്പോൾ ഇരുവരും തങ്ങളുടെ മനസ്സുതുറക്കുകയാണ്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് സച്ചിനും ആര്യയും മനസ്സുതുറക്കുന്നത്. ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമൊക്കെ സച്ചിനും ആര്യയും പറയുന്നുണ്ട്.
ആര്യയ്ക്ക് ഇഷ്ടപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങൾ പറയാൻ പറഞ്ഞപ്പോൾ സച്ചിൻ ആദ്യം പറഞ്ഞത് ആര്യയ്ക്ക് ചിക്കൻ ഫ്രൈ ഇഷ്ടമാണെന്നായിരുന്നു. ഉറക്കവും ആര്യയ്ക്ക് ഇഷ്ടമാണെന്ന് പറയുന്നു. ഇതേസമയം സച്ചിനേട്ടന് യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ്, എന്നും എസ്എഫ്‌ഐ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് സച്ചിനേട്ടനെന്നും ആര്യ പറയുന്നുു. ജീവിതകാലം മുഴുവൻ എസ്എഫ്ഐ ആയിരിക്കാൻ ആഗ്രഹിക്കുന്ന ആളാണ് സച്ചിൻ എന്നും ആര്യ പറയുന്നു. കല്യാണം കഴിഞ്ഞാല്‍ ലീവെടുക്കുമോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നാണ് ആര്യ പറഞ്ഞത്. കല്യാണം കഴിഞ്ഞ് ഒരു സ്ഥലത്ത് പോകാമെന്ന് പോലും തങ്ങള്‍ പ്ലാന്‍ ചെയ്തിട്ടില്ലെന്നും ആര്യ വ്യക്തമാക്കി

രജിസ്റ്റര്‍ മാരേജ് ചെയ്യണമെന്നായിരുന്നു ഞങ്ങള്‍ ആദ്യം വിചാരിച്ചത്. പിന്നീട് ഞങ്ങളോട് ,ഇടപെട്ടവര്‍, സ്‌നേഹം പ്രകടിപ്പിച്ചവര്‍, കൂടെ നില്‍ക്കുന്നവര്‍ അത്തരം ആളുകളെ അതിന്റെ ഭാഗമാക്കണം എന്നുള്ളതുകൊണ്ട് രജിസ്റ്റര്‍ മാരേജ് എന്നതില്‍ നിന്ന് മാറി എല്ലാവരേയും വിളിച്ചുകൊണ്ടുള്ള കല്യാണത്തില്‍ എത്തിയതെന്ന് സച്ചിനും ആര്യയും പറഞ്ഞു.

ദിവസവും ഫോൺവിളിക്കാറുണ്ടോ എന്ന ചോദ്യത്തിന് എന്തെങ്കിലും കാര്യങ്ങള്‍ പറയാന്‍ വേണ്ടിയോ ചിലപ്പോള്‍ വൈകുന്നേരങ്ങളിലൊ ഒക്കെയാണ് വിളിക്കാറുള്ളത്. എല്ലാ കാര്യങ്ങളും അങ്ങനെ ഫോണ്‍ വിളിച്ച് പറയാറൊന്നും ഇല്ല. ഇന്ന സമയത്ത് വരണമെന്നോ, എത്തണമെന്നോ ഒരുമിച്ച് ഭക്ഷണം കഴിക്കണമെന്നോ ഒന്നും പറയാറില്ലെന്നും ആര്യയും സച്ചിനും പറയുന്നു.

ഒരുമിച്ചുള്ള ജീവിതത്തിലെ ആദ്യ ഓണമാണ് വരാൻപോകുന്നത്. സെപ്റ്റംബർ നാലിന് ഇവരുടെ വിവാഹം. ഓണം രണ്ടു വീടുകളിലുമായി ആഘോഷിക്കാനാണ് തീരുമാനിച്ചതെന്ന് ഇരുവരും ഒരു അഭിമുഖത്തിൽ പറഞ്ഞു.തിരുവനന്തപുരത്തെ ഓണാഘോഷങ്ങൾ തനിക്ക് പരിചയമുള്ളതാണെന്ന് സച്ചിൻ ദേവ് പറയുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായും ശേഷം എം.എൽ.എയായും തിരുവനന്തപുരത്ത് ഉള്ളതിനാൽ ഇവിടുത്തെ ആഘോഷങ്ങളിലൊക്കെ ഒരുപാട് പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് അത്തം മുതൽ ഓണാഘോഷമാണ്. മലബാർ മേഖലയിലും ആഘോഷത്തിന് കുറവൊന്നുമില്ല. എന്നാൽ, ചില രീതികളിൽ അൽപ്പം വ്യത്യാസമുണ്ടെന്ന് മാത്രം -സച്ചിൻ പറയുന്നു.

ഇരുവരുടെയും പ്രണയത്തെക്കുറിച്ചും പറയുന്നുണ്ട്. ആരാണ് ആദ്യം പ്രണയം പറഞ്ഞതെന്ന ചോദ്യത്തിന്, അത് ഇപ്പോൾ വ്യക്തമാക്കുന്നില്ലെന്നായിരുന്നു ചിരിയോടെ സച്ചിൻദേവ് പറഞ്ഞത്. രണ്ടുപേർക്കും സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായി ആദ്യമേ പരിചയമുണ്ടായിരുന്നു. ഒരു പ്രത്യേക സമയത്താണ് രണ്ടുപേരും പ്രണയം പറയുന്നത് -സച്ചിൻ പറഞ്ഞു.

ആദ്യം ഇരുവീട്ടുകാരെയും അറിയിക്കാമെന്നാണ് സച്ചിൻ പറഞ്ഞതെന്ന് ആര്യ പറഞ്ഞു. അങ്ങനെ ആദ്യം സച്ചിന്‍റെ വീട്ടിൽ അറിയിക്കുകയും പിന്നീട് ആര്യയുടെ വീട്ടുകാരോട് കാര്യം അവതരിപ്പിക്കുകയുമായിരുന്നു. മുതിർന്നയാളുടെ പക്വതയോടെയാണ് സച്ചിൻ ഇക്കാര്യങ്ങൾ ചെയ്തതെന്നും ആര്യ പറയുന്നു.

വീട്ടിൽ അറിയിച്ച ശേഷമാണ് യഥാർഥത്തിൽ പ്രണയിച്ചു തുടങ്ങിയതെന്ന് സച്ചിൻ പറഞ്ഞു. അതുവരെ നല്ല ആഴത്തിലുള്ള സൗഹൃദമായിരുന്നു. എന്തും തുറന്നുപറയുന്ന സുഹൃത്തുക്കളായിരുന്നു. അതിന് ശേഷമാണ് പ്രണയത്തിന്‍റേതായ ചില പ്രത്യേകതകളിലേക്ക് മാറുന്നത്. വീട്ടുകാരോട് അവതരിപ്പിച്ച ശേഷമാണ് ഞങ്ങൾ കൂടുതൽ തിരക്കുകളിലേക്ക് വീണത്. ആര്യ മേയറായി. പിന്നീട് താൻ എം.എൽ.എയായി. അധികം വൈകാതെ തന്നെ വിവാഹിതരാകാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു ...സച്ചിൻ പറഞ്ഞു.












Click it and Unblock the Notifications