കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി പ്രിയങ്കയെ തിരഞ്ഞെടുപ്പ് കളത്തിലിറക്കിയത് 'ദല്ലാള്‍ നന്ദകുമാര്‍'; പണം ചെലവഴിച്ചതും നന്ദകുമാര്‍ തന്നെ

Google Oneindia Malayalam News

കൊല്ലം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടായിരുന്ന സിനിമ താരങ്ങളില്‍ ഒരാളാണ് നടി പ്രിയങ്ക അനൂപ്. അരൂര്‍ മണ്ഡലത്തിലായിരുന്നു പ്രിയങ്ക മത്സരിച്ചത്.

പോര് മൂര്‍ച്ചിച്ച് കോണ്‍ഗ്രസ്; കൊടിക്കുന്നിലിനെതിരെ സൈബര്‍ ആക്രമണം, പുതിയ പാര്‍ട്ടിയെന്ന് സുധാകരന്‍ അനുകൂലികൾപോര് മൂര്‍ച്ചിച്ച് കോണ്‍ഗ്രസ്; കൊടിക്കുന്നിലിനെതിരെ സൈബര്‍ ആക്രമണം, പുതിയ പാര്‍ട്ടിയെന്ന് സുധാകരന്‍ അനുകൂലികൾ

പുകവലി നിർത്താൻ പറ്റില്ലേ... പറ്റും; പല വഴികൾ, പല രീതികൾ... പുകവലി നിർത്തി, 20 മിനിട്ടിൽ ഫലംപുകവലി നിർത്താൻ പറ്റില്ലേ... പറ്റും; പല വഴികൾ, പല രീതികൾ... പുകവലി നിർത്തി, 20 മിനിട്ടിൽ ഫലം

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദത്തിലെ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗ്ഗീസിന്റെ ബോംബാക്രമണ കേസില്‍ പ്രിയങ്ക അനൂപിനേയും പോലീസ് ചോദ്യം ചെയ്തു. ഷിജു വര്‍ഗ്ഗീസിനെ പോലെ തന്നെ ഡിഎസ്‌ജെപി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രിയങ്ക നടത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...

ടിജി നന്ദകുമാര്‍

ടിജി നന്ദകുമാര്‍

വിവാദ വ്യവാഹര ദല്ലാള്‍ എന്ന് അറിയപ്പെടുന്ന ടിജി നന്ദകുമാര്‍ ആണ് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് എന്നാണ് പ്രിയങ്ക പോലീസിന് നല്‍കിയ മൊഴി. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നും പ്രിയങ്ക പറയുന്നുണ്ട്.

പണം ചെലവഴിച്ചതും നന്ദകുമാര്‍

പണം ചെലവഴിച്ചതും നന്ദകുമാര്‍

തന്റെ തിരഞ്ഞെടുപ്പ് ചെലവുകള്‍ എല്ലാം നിര്‍വ്വഹിച്ചത് നന്ദകുമാര്‍ ആണെന്നും പ്രിയങ്ക മൊഴി നല്‍കിയിട്ടുണ്ട്. ഇത് ഏറെ സംശയങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ്. നന്ദകുമാറിന്റെ സഹായി ജയകുമാര്‍ വഴിയായിരുന്നു പണം നല്‍കിയത്. ഗൂഗിള്‍ പേ വഴി ഒന്നര ലക്ഷം രൂപയും നാല ലക്ഷം രൂപ നേരിട്ടും ആണ് കൈമാറിയത് എന്നും പ്രിയങ്കയുടെ മൊഴിയിലുണ്ട്. ഏഴ് ലക്ഷം രൂപയാണ് മൊത്തം ചെലവ്.

ഷിജു വര്‍ഗ്ഗീസ്

ഷിജു വര്‍ഗ്ഗീസ്

വിവാദ വ്യവസായിയായ ഷിജു വര്‍ഗ്ഗീസിനെ തനിക്ക് പരിചയപ്പെടുത്തിത്തന്നത് ടിജി നന്ദകുമാര്‍ ആണെന്നും പ്രിയങ്ക പറയുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പായിരുന്നു ഇത്. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്നായിരുന്നു പരിചയപ്പെടുത്തിയത്.

മറ്റ് ബന്ധങ്ങളില്ല

മറ്റ് ബന്ധങ്ങളില്ല

ഷിജു വര്‍ഗ്ഗീസുമായി തനിക്ക് മറ്റ് ബന്ധങ്ങളോ പരിചയമോ ഇല്ലെന്നാണ് പോലീസിന് നല്‍കിയിട്ടുള്ള മൊഴി. ഷിജു വര്‍ഗ്ഗീസിനെ കുറിച്ചുള്ള മറ്റ് കാര്യങ്ങളില്‍ വാര്‍ത്തകളിലൂടെ ആണ് അറിഞ്ഞത് എന്നും പറയുന്നുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്റെ കാറിന് നേരെ ബോംബെറിഞ്ഞു എന്ന് ഷിബു വര്‍ഗ്ഗീസ് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ സംഭവത്തിന് പിന്നില്‍ ഷിബു തന്നെയാണെന്ന് പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു.

നന്ദകുമാര്‍ വിഷമിപ്പിച്ചു

നന്ദകുമാര്‍ വിഷമിപ്പിച്ചു

നന്ദകുമാര്‍ പിന്നീട് തന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുന്ന സാഹചര്യമുണ്ടായി എന്നും പ്രിയങ്ക പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ബന്ധപ്പെടാന്‍ സാധിച്ചില്ല. തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കുകള്‍ നന്ദകുമാറിന്റെ കൈവശമാണുള്ളത്. അത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ സാധിച്ചിട്ടില്ല. ഈ വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും പ്രിയങ്ക മൊഴി നല്‍കി.

എത്ര വോട്ട് കിട്ടി

എത്ര വോട്ട് കിട്ടി

അരൂര്‍ മണ്ഡലത്തില്‍ ഇത്തവണ വിജയിച്ചത് സിപിഎമ്മിന്റെ ദലീമ ജോജു ആയിരുന്നു. 75617 വോട്ടുകളാണ് ദലീമ നേടിയത്. സിറ്റിങ് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാന് കിട്ടിയത് 68,604 വോട്ടുകള്‍. അംബിക കെ എന്‍ എന്ന പേരില്‍ മത്സരിച്ച പ്രിയങ്കയ്ക്ക് ആകെ കിട്ടിയത് 475 വോട്ടുകള്‍ ആയിരുന്നു.

Recommended Video

cmsvideo
താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല
ചോദ്യം ചെയ്യൽ

ചോദ്യം ചെയ്യൽ

രണ്ടര മണിക്കൂറോളം ആയിരുന്നു പ്രിയങ്കയെ ചോദ്യം ചെയ്തത്. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ബോംബാക്രമണ കേസുമായി ബന്ധപ്പെട്ടായിരുന്നില്ല ചോദ്യം ചെയ്യൽ. ഡിജെഎസ്പി പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചായിരുന്നു.

English summary
Actress Priyanka Anoop reveals that her election expenses were funded by controversial TG Nandakumar and she has no connection with Shiju Vargehes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X