Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി; ആരാണ് അപ്പുണ്ണി... ഡ്രൈവറില്‍ നിന്ന് മാനേജറായി വളര്‍ച്ച

കൊച്ചി: യുവനടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തുടരവെ, ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായിരുന്നു അപ്പുണ്ണി. കൂറുമാറിയതിനെ തുടര്‍ന്ന് അപ്പുണ്ണിയെ പ്രോസിക്യൂഷന്‍ ക്രോസ് വിസ്താരം നടത്തി. ശനിയാഴ്ചയും വിസ്താരം തുടരും. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. നാലര വര്‍ഷം പിന്നിട്ടിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല.

180 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ആറ് മാസം കൂടി വിചാരണയ്ക്ക് വേണ്ടി കാലാവധി നീട്ടിയിട്ടുണ്ട്. പ്രതികളുടെ ഹര്‍ജികളും കൊവിഡുമെല്ലാം വിചാരണ വൈകുന്നതിന് കാരണമായി. കേസിലെ പല സാക്ഷികളും കൂറുമാറിയിരുന്നു. ഏറ്റവും ഒടുവില്‍ അപ്പുണ്ണിയാണ് കൂറുമാറിയത്. ആരാണ് അപ്പുണ്ണി?...

1

സിനിമാ മേഖലയിലുള്ളവര്‍ ആരോപണ വിധേയരായ കേസില്‍ സാക്ഷികളില്‍ ഏറെയും സിനിമാ രംഗത്തുള്ളവര്‍ തന്നെയാണ്. അടുത്തിടെ കൂറുമാറിയ പല സാക്ഷികളും സിനിമാ മേഖലയിലുള്ളവരായിരുന്നു. ഏറ്റവും ഒടുവില്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവന്‍ കൂറുമാറി എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഡ്രൈവര്‍ അപ്പുണ്ണിയും. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

2

ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ വച്ച് തര്‍ക്കമുണ്ടായെന്നും ഈ വേളയില്‍ ദിലീപിനൊപ്പം കാവ്യയുമുണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കാവ്യയെ കേസില്‍ സാക്ഷിയാക്കി മാറ്റിയത്. പക്ഷേ, അവര്‍ കൂറുമാറിയെന്നാണ് കഴിഞ്ഞ മാസം വന്ന വാര്‍ത്തകള്‍.

3

കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അറിയാമെന്ന് അന്വേഷണ സംഘം സംശയിച്ച വ്യക്തിയാണ് അപ്പുണ്ണി. 2011ന് ശേഷമാണ് അപ്പുണ്ണി ദിലീപിന്റെ ഡ്രൈവറായി എത്തിയത്. ഉദ്യോഗമണ്ഡല്‍ സ്വദേശിയായ അപ്പുണ്ണിയുടെ യഥാര്‍ഥ പേര് എഎസ് സുനില്‍ രാജ് എന്നാണ്. സഹോദരന്‍ വഴിയാണ് അദ്ദേഹം സിനിമാ മേഖലയിലുള്ളവരുമായി പരിചയം വന്നത്.

4

മറ്റുചില താരങ്ങളുടെ ഡ്രൈവറായ ശേഷമാണ് അപ്പുണ്ണി ദിലിപുമായി ബന്ധം വരുന്നത്. ഡ്രൈവറായും പിന്നീട് മാനേജരായും അപ്പുണ്ണി മാറി. ചില സംവിധായകര്‍ ദിലീപിനെ കിട്ടാന്‍ അപ്പുണ്ണിയുടെ ഫോണില്‍ വിളിച്ചിരുന്നു എന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. നേരത്തെ ഒരു കേസുകളിലും ഉള്‍പ്പെട്ടിട്ടില്ലാത്ത വ്യക്തിയാണ് അപ്പുണ്ണി.

5

നടി ആക്രമിക്കപ്പെട്ട കേസിന്റെ ആദ്യ വേളയില്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചോദ്യം ചെയ്യലിന് അന്വേഷണ സംഘം വിളിപ്പിച്ചു. അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതുപ്രകാരം അപ്പുണ്ണി ആലുവ പോലീസ് ക്ലബ്ബിലെത്തി ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകുകയായിരുന്നു.

6

കേസുമായി തനിക്ക് യാതൊരു പങ്കുമില്ലെന്ന് അപ്പുണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. അപ്പുണ്ണിയുടെ ഫോണ്‍ ദിലീപ് ഉപയോഗിച്ചിരുന്നു എന്നാണ് അന്വേഷണ സംഘം പറഞ്ഞത്. തുടര്‍ന്ന് അപ്പുണ്ണിയുടെ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുക്കുകയും ചെയ്തു. ഏറെ കാലം ഫോണ്‍ തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് അപ്പുണ്ണി കോടതിയെ സമീപിക്കുകയായിരുന്നു.

ടോപ്‌ലെസ് ആയി നടി ഇഷ ഗുപ്ത; നാണമില്ലേ എന്ന് കമന്റ്... ചര്‍ച്ചയായി പുതിയ ചിത്രങ്ങള്‍

7

കേസില്‍ ഇനിയും നൂറിലധികം സാക്ഷികളെ വിസ്തരിക്കാനുണ്ട്. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം വേഗത്തിലുള്ള വിചാരണ സാധ്യമായില്ല. തുടര്‍ന്ന് വിചാരണ കോടതി കൂടുതല്‍ സമയം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ആറ് മാസം കൂടി വിചാരണയ്ക്ക് വേണ്ടി അനുവദിച്ചിട്ടുണ്ട്. ഇപ്പോള്‍ നടപടികള്‍ വേഗത്തിലാണ്. ആറ് മാസത്തിനകം തന്നെ വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+