മന്‍ കി ബാത്തില്‍ മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ തരംഗമായി റാഫി രാംനാഥ്; പ്രശംസയ്ക്ക് കാരണം ഇതാണ്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കീ ബാത്ത് ഇന്ന് ഇടംപിടിച്ചത് ഒരു മലയാളിയായിരുന്നു. ഇന്ന് ആരാണ് അദ്ദേഹമെന്ന് അറിയാനുള്ള ശ്രമത്തിലാണ് കേരളക്കര. റാഫി രംഗനാഥ് എന്ന ആ മലയാളി ഇന്ന് തരംഗമായിരിക്കുകയാണ്. ആരാണ് ഇയാളെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
താമരക്കുളം വിവിഎച്ച്എസ്എസിലെ ജീവശാസ്ത്ര അധ്യാപകനാണ് റാഫി. പരിസ്ഥിതി പ്രവര്‍ത്തനത്തിലൂടെയും, മരം നടലിലൂടെയും ഔഷധ സസ്യ തോട്ട നിര്‍മാണത്തിലൂടെയുമാണ് റാഫി രംഗനാഥ് പ്രശസ്തനായത്.

പുതുതലമുറയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്ത് ആ വഴികളിലൂടെ നടത്തുന്നതിനിടെയാണ് റാഫിയെ പ്രശംസിച്ച് പ്രധാനമന്ത്രി തന്നെ എത്തിയത്. വനംവകുപ്പിന്റെ സഹായത്തോടെ റാഫി സ്‌കൂളില്‍ ആരംഭിച്ച ഔഷധ സസ്യ തോട്ടത്തില്‍ ഇപ്പോള്‍ 250ലേറെ തരം ഔഷധ സസ്യങ്ങളുണ്ട്.
ജില്ലയില്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും, ആരാധനാലയങ്ങളും, കേന്ദ്രീകരിച്ച് ഔഷധത്തോട്ടം, ശലഭപ്പാര്‍ക്ക് തുടങ്ങി ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനം സംഘടിപ്പിച്ച് ഒരു ലക്ഷത്തിലേറെ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നാട്ടുപച്ച പദ്ധതിക്ക് ഊര്‍ജ് പകര്‍ന്ന് മുന്നില്‍ നിന്നതുമെല്ലാം റാഫി രാംനാഥിന്റെ നേട്ടങ്ങളാണെന്ന് സുരേന്ദ്രന്‍ പറയുന്നു.
അതേസമയം മന്‍ കി ബാത്തിന്റെ 102ാം പതിപ്പില്‍ അടിയന്തരാവസ്ഥ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ജൂണ്‍ 25 എന്ന തിയതി മറക്കാനാവില്ലെന്ന് പറഞ്ഞ മോദി, ജനാധിപത്യത്തെ പിന്തുണയ്ക്കുന്നവരെ പീഡിപ്പിച്ച കാലഘട്ടമായിരുന്നു അതെന്നും പറഞ്ഞു.
ഇതിന് ശേഷമാണ് റാഫിയെ പ്രശംസിച്ചത്. സാങ്കേതിക വിദ്യ ഉപയോഗിച്ച് വനം സൃഷ്ടിച്ച് 115ലധികം ഔഷധ സസ്യങ്ങളെ പരിപാലിച്ച് വരികയാണ് റാഫി രാംനാഥെന്ന് മോദി പറഞ്ഞു. അതേസമയം മണിപ്പൂര്‍ കലാപത്തെ കുറിച്ച് മോദി എവിടെയും പരാമര്‍ശിച്ചില്ല.












Click it and Unblock the Notifications