'രാഹുലിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും'; വ്യക്തിപരമായ പിന്തുണയല്ല നല്‍കിയതെന്ന് എംവി ഗോവിന്ദന്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെയാണ് സി പി എം എതിര്‍ക്കുന്നത് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്ക് വ്യക്തിപരമായ പിന്തുണയല്ല നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധി യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ യു ഡി എഫിനെ എതിര്‍ക്കുക എന്ന നിലപാട് സ്വീകരിക്കും.
അതില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയ്ക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുമെന്നല്ല സി പി എം നിലപാടിന്റെ അര്‍ത്ഥം എന്നും അങ്ങനെയൊരു തെറ്റിദ്ധാരണയുടെ ആവശ്യമില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എല്‍ ഡി എഫിന് എതിരായ കേന്ദ്ര ഏജന്‍സികളുടെ സമീപനങ്ങളെ വാനോളം പുകഴ്ത്തിയവരാണ് കോണ്‍ഗ്രസ് എന്നും അതിനാണ് അവര്‍ നിരന്തരം ശ്രമിച്ചിട്ടുള്ളത് എന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.

ലക്ഷദ്വീപ് എം പിയുടെ അംഗത്വം ജനാധിപത്യവിരുദ്ധമായി റദ്ദ് ചെയ്ത് ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അത്തരത്തില്‍ ഒരു ജനാധിപത്യ ധ്വംസനം നടന്നപ്പോള്‍ കോണ്‍ഗ്രസ് പ്രതികരിച്ചില്ല. ബി ആര്‍ എസിന്റെ കെ കവിതയെ ഇ ഡി ചോദ്യം ചെയ്തപ്പോഴും കോണ്‍ഗ്രസ് എതിര്‍ത്തില്ല എന്നും മനീഷ് സിസോദിയയുടെ അറസ്റ്റിലും കോണ്‍ഗ്രസ് മൗനം തുടര്‍ന്നു എന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ഇതില്‍ നിന്ന് ജനാധിപത്യവിരുദ്ധ നിലപാടുകളെ എതിര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ചാഞ്ചാട്ട മനോഭാവം വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നേതാക്കള്‍ക്ക് എതിരെയുള്ള നീക്കങ്ങളെ മാത്രമാണ് കോണ്‍ഗ്രസ് പ്രതിരോധിക്കുന്നത്. നിയമസഭയില്‍ സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്കെതിരെ കോണ്‍ഗ്രസ് കൈക്കൊണ്ടത് ജനാധിപത്യവിരുദ്ധ നിലപാടാണ് എന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സത്രീവിരുദ്ധ പരാമര്‍ശം ജീര്‍ണമായ ഫ്യൂഡല്‍ ബോധത്തില്‍ നിന്നുണ്ടായതാണ്. അത്തരം പദങ്ങള്‍ മുന്‍പ് സുധാകരന്‍ ഉപയോഗിച്ചിരുന്നു എന്നും ഇപ്പോള്‍ സുരേന്ദ്രനും ഉപയോഗിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രന്റെ പരാമര്‍ശം ജനാധിപത്യ സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യം പോലും ഇല്ല എന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം












Click it and Unblock the Notifications