കേരളം ഇരുട്ടിലാകുമോ? സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി, പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ സാധ്യത
പാലക്കാട്: ജനങ്ങള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചാല്‍ പവര്‍ക്കട്ട് നേരിടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞു. രാജ്യത്ത് കല്‍ക്കരി ക്ഷാമം നേരിടുന്നത് കേരളത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തെ ബാധിച്ച് കഴിഞ്ഞിരിക്കുന്നു ഇതിനെ നേരിടാന്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമണ് നിലവിലുള്ളതെന്നും വൈദ്യുതി മന്ത്രി കൂട്ടിചേര്‍ത്തു. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെഎസ്ഇബി കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നും 1000 മെഗാവാട്ട് കുറവ് വൈദ്യുതിയാണ് ലഭിക്കുന്നത്. കൂടുംകുളത്ത് നിന്നും ലഭിക്കുന്നത് 30 ശതമാനവും. ഇങ്ങനെ പോയാല്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹാരിക്കാനാകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജലത്തില്‍ നിന്നാണ് കേരളം വൈദ്യുതി ഉല്പാദിപ്പിക്കുന്നതെങ്കിലും സംസ്ഥാനത്ത് മൊത്തം ആവശ്യമുള്ളതില്‍ നിന്ന് 20 ശതമാനം മാത്രമാണ് ജലത്തില്‍ നിന്നും ഉല്പാദിപ്പിക്കാന് സാധിക്കുന്നത്. വലിയ തോതിലുള്ള കല്‍ക്കരി ക്ഷാമം നേരിടുന്നതിനാല്‍ കേന്ദ്രം സംസ്ഥാനത്തിവനുള്ള വൈദ്യുതി വിഹിതം വെട്ടികുറച്ചിരിക്കുകയാണ്. അതിനാല്‍ കേരളത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായി തുടരുന്നതിനാല്‍ സംസ്ഥാനത്ത് ലഭിക്കുന്ന വൈദ്യുതിയില്‍ നിന്നും വരുന്ന വ്യാഴാഴ്ച വരെ 220 വാട്ടിന്റെ കുറവുണ്ടാകും. ഈ കുറവ് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. അതിനായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കിടിലന്‍ ലുക്കില്‍ സാനിയ അയ്യപ്പന്; സൂപ്പര്‍ ഹോട്ടെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

രാജ്യത്ത് ആവശ്യമായ 70 ശതമാനം വൈദ്യുതിയും ഉല്പാദിപ്പിക്കുന്നത് താപനിലയങ്ങളില്‍ നിന്നുമായതിനാല്‍ നലവിലെ പ്രതിസന്ധി കാരണം മറ്റ് സംസ്ഥാനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ പ്രധാനമായും വൈദ്യുതിയെത്തുന്നത് താപ നിലയിങ്ങളില്‍ നിന്നുമാണ് ഇവിടങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുക. രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായത് മൂലം നിരവധി താപനിലയങ്ങളാണ് അടച്ച് പൂട്ടിയത്. ഉത്തര്‍ പ്രദേശില്‍ മാത്രം 14 കേന്ദ്രങ്ങളാണ് പൂട്ടിയത്. പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി കഴിഞ്ഞു. ഗ്രാമപ്രദേശങ്ങലില്‍ അഞ്ച് മണിക്കൂറോളമാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയുടെ അവസ്ഥയാണ് കൂടുതല്‍ പരിതാപകരം. മറ്റ് സംസ്ഥാനങ്ങളെ ആശ്രമിക്കുന്ന ഡല്‍ഹി പൂര്‍ണമായും ഇരുട്ടിലാകുമോ എന്ന ആശങ്കയും നിലവിലുണ്ട്.

കഴിഞ്ഞ മാസം ഖനി മേഖലയില്‍ ബാധിച്ച മഴ കല്‍ക്കരി ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് കല്‍ക്കരി ക്ഷാമം നേരിടുന്നതിന് കാരണമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. കൂടാതെ ഊര്‍ജം ഉല്പാദിപ്പിക്കുന്നതിനായി വേണ്ട കല്‍ക്കരിയുടെ ആവശ്യവും വര്‍ധിച്ചു. മാത്രമല്ല രാജ്യത്ത് താപനിലയങ്ങളില്‍ ഉപയോഗിക്കുന്ന കല്ക്കരികള് 25 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. അതിനാല്‍ ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെ വില വര്‍ധിച്ചതും കരുതല്‍ ശേഖരമില്ലാത്തതും രാജ്യത്തിന് തിരിച്ചടിയായി. നിലവില്‍ ഖനി മേഖല സാധാരണ നിലയിലെത്താന്‍ ഒരുപാട് സമയം വേണ്ടിവരും. പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് ആയില്ല. മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കാതിരുന്നതും സര്‍ക്കാരിന് തിരിച്ചടിയായി. അത്കൊണ്ട് തന്നെ രാജ്യത്താകമാനം വൈദ്യുതി നിയന്ത്രണം കൂടുതള്‍ ശക്തിപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

കോവിഡിന് ശേഷം വൈദ്യുതി ഉപയോഗം ഉയര്‍ന്നതും, ഖനികളിലെ മഴയും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കഴിഞ്ഞ ദിവസം പുറത്ത് വന്ന കണക്ക് പ്രകാരം 17, 475 മെഗാവാട്ട് ഉല്പാദിപ്പിക്കുന്ന 16 താപ നിലയങ്ങളില്‍ കല്‍ക്കരി പൂര്ണമമായും തീര്‍ന്ന സ്ഥിതിയാണ്. 59, 790 മെഗാ വാട്ട് ഉല്പാദിപ്പിക്കുന്ന 45 താപ നിലയങ്ങളില്‍ രണ്ട് ദിവസത്തേക്കുള്ള കല്‍ക്കരിയുണ്ട്. വിവിധയിടങ്ങളിലും കല്‍ക്കരി ക്ഷാമം രൂക്ഷമാണ്. പ്രതിസന്ധി നേരിടുന്ന 108 നിലയങ്ങളില്‍ 98 താപനിലയങ്ങളും ഖനിയില്‍ നിന്നും ദൂരെയാണ് സ്ഥിതിചെയ്യുന്നത്. കേന്ദ്ര സര്‍്കകാരിന്റെ സൗഭാഗ്യ പദ്ധതി പ്രകാരം രാജ്യത്ത് കൂടുതല്‍ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയതും, ഉല്‍സവകാലം മുന്‍ നിര്‍ത്തി വിവിധ മേഖലകളില്‍ ഉത്പാദനം വര്‍ധിപ്പിച്ചതും പ്രതിസന്ധിക്ക് പ്രധാന കാരണമായി. 2019 ഓഗസ്റ്റില്‍ 10,600 യൂണിറ്റ് ഉപയോഗിച്ച വൈദ്യുതി ഇപ്പോള്‍ 12,400ലെത്തി.

ചൈന, യുറോപ്പ്, ജപ്പാന് എന്നിവിടങ്ങളിലെ ഊര്‍ജക്ഷാമം അന്താരാഷ്ട്ര വിപണിയില്‍ കല്‍ക്കരി ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വില കൂടാന്‍ കാരണമായതും പ്രതിസന്ധി കൂട്ടി. താപ നിലയങ്ങളില്‍ 22 ദിവസത്തേക്കുള്ള കല്‍ക്കരി സൂക്ഷിക്കണമെന്ന് കോള്‍ ഇന്ത്യയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഈ നിര്‍ദ്ദേശം പാലിച്ചിരുന്നെങ്കില്‍ പ്രതിസന്ധി പരിഹാരിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് കോള്‍ ഇന്ത്യ അഭിപ്രായപ്പെട്ടത്. കേരളവും ആശങ്കിയില്‍ തന്നെയാണ്. കേന്ദ്ര വിഹിതത്തില്‍ നിന്ന് 500 വാട്ടിന്റെയും ദീര്‍ഘകാല കരാറുള്ള സ്വകാര്യ കമ്പിനികളില്‍ നിന്ന് 400 വാട്ടിന്റെയും കുറവ് വൈദ്യുതിയാണ് കേരളത്തിന് ലഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ഏകദേശം 900 വാട്ടിന്റെ വൈദ്യുതി കുറഞ്ഞാണ് കേരളത്തിന് നിലവില്‍ ലഭിക്കുന്നത്. കേരളത്തില്‍ 2,800 മെഗാ വാട്ട് വൈദ്യുതിയാണ് പകല്‍ ആവശ്യത്തിന് വേണ്ടത്. രാത്രികാലങ്ങള്‍ 3600, 3800 മെഗാ വാട്ട് വൈദ്യുതി വരെ കേരളത്തിന് ആവശ്യമാണ്. പുറമെയുള്ള സ്വകാര്യ കമ്പനികളില്‍ നിന്ന് 1,150 മെഗാവാട്ടും, കേന്ദ്രവിഹിതമായി 1,654 മെഗാവാട്ടും, കേരളം ജലത്തിലൂടെ 2,200 മെഗാവാട്ട് വൈദ്യുതിയുമാണ് ഉല്പാദിപ്പിക്കുന്നത്.

ഇന്ത്യയുടെ ആകെ വൈദ്യുതി ഉല്‍പ്പാദന ശേഷിയെന്നത് 388 ജിഗാ വാട്ട് വൈദ്യുതിയാണ്. അതില്‍ കല്‍ക്കരിയില്‍ നിന്ന് 208.8 ജിഗാവാട്ട്, എല്‍എന്‍ജി 24.92 ജിഗാവാട്ട്, ലിഗ്നൈറ്റ് 6.62 ജിഗാ വാട്ട് എന്നിങ്ങനെയാണ് ഇന്ത്യയിലെ വൈദ്യുതി ഉല്പാദനം. കാലവര്‍ഷം ഒഴിഞ്ഞതിനാല്‍ അതേസമയം സൗരവൈദ്യുതിയും കാറ്റില്‍ നിന്നുമുള്ള വൈദ്യുതിയുടെയും ലഭ്യത ഉറപ്പാകുമെന്നുള്ള പ്രതീക്ഷയുമുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം കേന്ദ്രം ശക്തമായി തന്നെ നടത്തുന്നുണ്ട്. സ്വന്തം ഉപയോഗങ്ങള്‍ക്ക് കല്‍ക്കരി ഖനനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അമ്പത് ശതമാനത്തോളം പിമൃപണിയില് വില്‍പ്പന നടത്താന്‍ അനുമതി നല്കി. കല്‍ക്കരി തീര്‍ന്ന നിലയങ്ങളിലേക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള നിര്‍ദ്ദേശവും കേന്ദ്രം നല്കി. ആസ്ട്രേലിയയില്‍ നിന്നും മറ്റും കെട്ടികിടക്കുന്ന കല്‍ക്കരി വാങ്ങാനുള്ള താരുമാനമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Recommended Video
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications