ഇടത് നേതാവായ മുന്‍ മന്ത്രി ബിജെപിയിലേക്കോ? വി സുരേന്ദ്രന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ആര്‍ ജെ ഡി നേതാവ് വി സുരേന്ദ്രന്‍ പിള്ളയുമായി കൂടിക്കാഴ്ച്ച നടത്തി തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. കവടിയാറിലെ വീട്ടിലെത്തിയാണ് രാജീവ് ചന്ദ്രശേഖർ എല്‍ ഡി എഫ് നേതാവ് കൂടിയായ സുരേന്ദ്രൻപിള്ളയെ കണ്ടത്. കോൺഗ്രസ് നേതാക്കളുടെ ബി ജെ പിയിലേക്കുള്ള കൂടുമാറ്റത്തിനിടെയാണ് ആർ ജെ ഡി നേതാവ് വി സുരേന്ദ്രൻപിള്ളയുമായുള്ള രാജീവ് ചന്ദ്രശേഖറിന്‍റെ കൂടിക്കാഴ്ച്ച.
വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ രാജിവെച്ച് അടുത്ത ദിവസങ്ങളില്‍ ബി ജെ പിയില്‍ എത്തുമെന്ന് നേതാക്കള്‍ അവകശപ്പെട്ടിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള സൗഹൃദ കൂടിക്കാഴ്ച്ചയെന്നാണ് ഇരു കൂട്ടരുടെയും വിശദീകരണം.

ആരാണ് വി സുരേന്ദ്രന്‍ പിള്ള
കേരള കോൺഗ്രസ് അംഗമായി രാഷ്ട്രീയത്തിലേക്ക് എത്തിയ നേതാവാണ് സുരേന്ദ്രന്‍ പിള്ള. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു . 1984-ൽ ഉപതെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പിജെ ജോസഫിനൊപ്പം നിന്ന അദ്ദേഹം പാര്‍ട്ടിയുടെ ട്രേഡ് യൂണിയൻ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായി. 2006ൽ തിരുവനന്തപുരം വെസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് എല്‍ ഡി എഫ് പ്രതിനിധിയായി വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010 മുതല്‍ 11 വരെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ തുറമുഖ യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നു.
ജോസഫ് മാണിയുമായി സഖ്യത്തിലായതോടെ ഇതിനെതിരായ നിലപാട് സ്വീകരിച്ച അദ്ദേഹം ലയന വിരുദ്ധ വിഭാഗത്തിന്‍ ഭാഗമായി. 2011 ല്‍ തിരുവന്തപുരത്ത് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ല്‍ എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അന്ന് യുഡിഎഫിന്‍റെ ഭാഗമായിരുന്ന ജെ ഡി യുവില്‍ ചേരുന്നത്.
2006 ൽ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ടിക്കറ്റിൽ മൽസരിച്ച് ജയിച്ചു. 2010 ൽ ജോസഫ് വിഭാഗം യു.ഡി.എഫിന്റെ ഭാഗമായ കേരള കോൺഗ്രസ് (എം) വിഭാഗത്തിൽ ലയിച്ചപ്പോൾ ഇടതുമുന്നണിയിൽ പി.സി. തോമസിന്റെ കൂടെ മുന്നണിയിൽ നില നിന്നു. 2010 ആഗസ്റ്റ് 3 ന് തുറമുഖ-യുവജനക്ഷേമവകുപ്പ് മന്ത്രിയായി അധികാരമേറ്റു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നതായി നേമത്ത് യു ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന വി സുരേന്ദ്രൻ പിള്ള നേരത്തെ ആരോപിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ബിജെപി ജയിച്ചുകയറിയത് 2016 ല്‍ നേമം നിയമസഭാ മണ്ഡലത്തിലൂടെയായിരുന്നു. ബിജെപിയുടെ ഒ രാജഗോപാല്‍ ജയിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് 13,860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജഗോപാലിനു 67,813 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് 59,142 വോട്ടുമായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications