പദ്മജ വേണുഗോപാൽ ബിജെപിയിലേക്കോ? അഭ്യൂഹം ശക്തം.. മറുപടി ഇങ്ങനെ
തൃശൂർ: മുതിർന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി ജെ പിയിലേക്കെന്ന് അഭ്യൂഹം. തിരഞ്ഞെടുപ്പിന് ശേഷം പദ്മജ കോൺഗ്രസ് വിട്ടേക്കുമെന്ന് ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്തത്. പാർട്ടി മാറ്റത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പദ്മജ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്നും കോൺഗ്രസുമായി ഗുരുതര പ്രശ്നങ്ങൾ ഉണ്ടെന്നും പദ്മജ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ടിൽ പറഞ്ഞു. കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ പത്മജ സംസ്ഥാന നേതൃത്വവുമായി അകൽച്ചയിലാണെന്ന റിപ്പോർട്ടുകൾ നേരത്തേ ഉണ്ടായിരുന്നു. 2021 ൽ തൃശൂരിൽ നിയമസഭയിലേക്ക് മത്സരിച്ച പദ്മജ പരാജയപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വത്തിനെതിരെ പദ്മജ രംഗത്തെത്തിയിരുന്നു.

തന്നെ സ്വന്തം പാർട്ടിക്കാർ ദ്രോഹിച്ചുവെന്നും തന്നെ ദ്രോഹിച്ചവർക്കെതിരെ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നുമായിരുന്നു മുൻപ് പദ്മജ ഫേസ്ബുക്കിൽ കുറിച്ചത്. അടുത്തിടെയും അവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. മനഃപൂർവ്വം സ്ത്രീകളെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ നടക്കുന്നുണ്ടെന്നായിരുന്നു ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പദ്മജ പറഞ്ഞത്. അതൃപ്തി രൂക്ഷമായതോടെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചരണത്തിനിറങ്ങില്ലെന്നും പദ്മജ വ്യക്തമാക്കിയിരുന്നു.
അതേസമയം പാർട്ടി വിട്ടേക്കുമെന്ന വാർത്തകളിൽ പ്രതികരിച്ച് പദ്മജ രംഗത്തെത്തി. താൻ തമാശയായി പറഞ്ഞ കാര്യമാണെന്നും ബി ജെ പിയിലേക്ക് പോകില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടി വിടുമോയെന്ന ചോദ്യത്തിന് ഇപ്പോഴത്തെ കാര്യമല്ലേ പറയാൻ പറ്റൂ നാളെ എന്താണെന്ന് പറയാനാകില്ലല്ലോയെന്നായിരുന്നു താൻ പ്രതികരിച്ചത് എന്നും ഫേസ്ബുക്കിൽ അവർ കുറിച്ചു.
പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ- 'ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു . എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല .എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ് ,ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു .അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന് , ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു .അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല












Click it and Unblock the Notifications