കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി തട്ടിച്ചത് ഒന്നേകാല്‍ കോടി രൂപ; തിരിച്ച് ചോദിച്ചപ്പോള്‍ നഗ്നചിത്രങ്ങല്‍ കാട്ടിയുള്ള ഭീഷണിയും..

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ആശുപത്രി തുടങ്ങാനെന്ന പേരില്‍ യുവതി തട്ടിയെടുത്തത് ഒന്നേകാല്‍ കോടി. ഡോക്ടര്‍ എന്ന വ്യാജേനയാണ് യുവാവില്‍ നിന്നും യുവതി പണം തട്ടിയത്. പട്ടം സ്വദേശിയില്‍ നിന്നും നിയ ഇബ്രാഹിം എന്ന യുവതിയാണ് യുവാവില്‍ നിന്നും പണം തട്ടിയത്.

എംബിബിഎസ് ബിരുദധാരിയാണെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുകയാണെന്നും പറഞ്ഞാണ് നിയ യുവാവിനെ പരിചയപ്പെടുത്തിയത്. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയും ചെയ്തു. ഇതിനിടെ പുതുതായി ആശുപത്രി തുടങ്ങാന്‍ പോകുന്നുവെന്നുപറഞ്ഞ് യുവാവില്‍ നിന്നും ഒരുകോടി 25 ലക്ഷം രൂപ ആവശ്യപ്പെടുകയും യുവാവ് നല്‍കുകയുമായിരുന്നു.

Woman

എന്നാല്‍ തന്നെ കബളിപ്പിച്ചെന്ന് ബോധ്യമായതോടെ പണം തിരിച്ച ചോദിച്ച യുവാവിനെ നഗ്ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ബിസിനസ് പങ്കാളി, ഡയറക്ടര്‍മാരില്‍ ഒരാള്‍ തുടങ്ങിയ സ്ഥാനമാനങ്ങള്‍ നല്‍കാമെന്നായിരുന്നു യുവതിയുടെ വാഗ്ദാനം. ഒടുവില്‍ യുവാവിന്റെ പരാതിയില്‍ പോലീസ് കൊട്ടിയം സ്വദേശിനി നിയ എന്ന ഇബി ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തു.

സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍കോളുകള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍നിന്നും പിടികൂടിയത്. യുവതിയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ഫോണുകളും വിവിധ കമ്പനികളുടെ നിരവധി സിമ്മുകളും പോലീസ് പിടികൂടി. യുവതിയുടെ സഹായികളായ നാലു പേരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. നിരവധി യുവാക്കളാണ് യുവതിയുടെ ഈ മോഹവാഗ്ദാനങ്ങളില്‍ കുടുങ്ങിയത്.

കൂടുതല്‍ വാര്‍ത്തകള്‍:

വ്യാജ പീഡനകേസ് കൊടുക്കുമെന്ന് ഭീഷണി, യുവതി തട്ടിയെടുത്തത് 3 ലക്ഷം

വിചിത്രമായ ഒരു കേസ്... സെക്‌സ് ടോയിലും ഒളിക്യാമറ... എല്ലാം വീഡിയോയിലായി.. യുവതിക്ക് പറ്റിയ പറ്റ്!

100 വയസുകാരി കൊല്ലപ്പെട്ടു; ബലാത്സംഗത്തിനിരയായതായി സംശയം

English summary
A 30-year-old woman, who posed as a doctor and aspiring entrepreneur and cheated a city native of Rs 1.25 crore, was arrested by the Medical College police here on Monday. The arrested has been identified as Iby Ibrahim alias Niya, a native of Thazhuthala, Adichanellur in Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X