അവിഹിത സന്തതിയെ കഴുത്ത് ഞെരിച്ച് കൊന്ന ഭര്‍തൃമതിയ്ക്ക് 12വര്‍ഷം തടവ്
കൊല്ലം: അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ജനിച്ചയുടന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 42കാരിയ്ക്ക് തടവ് ശിക്ഷ. ഭര്‍ത്താവുമായി പിണങ്ങിക്കഴിയവേ അവിഹിതബന്ധത്തില്‍ ജനിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ 42കാരിയ്ക്കാണ് അഡീഷനല്‍ സെഷന്‍സ് കോടതി 12വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.
കൊല്ലം നടുവത്തൂര്‍ ആനക്കോട്ടൂര്‍ മുറിയില്‍ മഞ്ജു സദനത്തില്‍ മഞ്ജു (42)വിനെയാണ് കോടതി ശിക്ഷിച്ചത്. 2012 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിവാഹിതയും രണ്ട് പെണ്‍കുട്ടികളുടെ അമ്മയുമാണ് മഞ്ജു. എന്നാല്‍ അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി.

സമീപത്തുള്ള യുവാവില്‍ നിന്നും അവിഹിഗര്‍ഭം ധരിച്ച മഞ്ജു 2012 ഡിസംബര്‍ 28ന് പ്രസവിച്ചു. ഇക്കാര്യം നാട്ടുകാരെ അറിയിക്കാതിരിയ്ക്കാന്‍ ജനിച്ചയുടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വീടിന് സമീപം വച്ച് ചവറുകള്‍ കൂട്ടിയിട്ട് കത്തിയ്ക്കാനും ശ്രമിച്ചു.
ഗര്‍ഭിണിയാണെന്ന് നാട്ടുകാരെ അറിയിക്കാതിരിയ്ക്കാന്‍ ഏറെ നാളായി ഇവര്‍ വീട്ടിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു. പ്രസവവും വീട്ടില്‍ വച്ച് തന്നെയാണ് നടന്നത്. എന്നാല്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ആശുപത്രിയില്‍ എത്തേണ്ടി വന്നു.തുടര്‍ന്ന് പ്രസവിച്ച വിവരം ആശുപത്രി അധികൃതര്‍ അറിയുകയും കുഞ്ഞിനെ അന്വേഷിയ്ക്കുകയും ചെയ്തു. വീട്ടിലെ ചാരം മൂടിയ കുഴിയില്‍ നിന്ന് പൊലീസ് പെണ്‍കുഞ്ഞിനെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.












Click it and Unblock the Notifications