കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ ഫ്‌ലക്‌സില്‍ വേണ്ട; ഭര്‍ത്താവിന്റെ മതി!!! ട്രോളുകളും ഉണ്ടേ...

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായതോടെ എല്ലായിടത്തും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടാണ്. പ്രചാരണ ബോര്‍ഡുകളില്‍ നിറഞ്ഞ ചിരിയുമായി സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നുതുടങ്ങി.

എന്നാല്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പകരം സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിന്റെ ഫോട്ടോ വച്ച് വോട്ട് ചോദിച്ചാല്‍ എങ്ങനെയിരിയ്ക്കും? നമ്മുടെ നാട്ടില്‍ ഇങ്ങനേയും ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്.

കാര്യം കേട്ടാല്‍ ഒറ്റയടിയ്ക്ക് അത് മുസ്ലീം ലീഗ് ആയിരിയ്ക്കും എന്ന് വിചാരിയ്ക്കണ്ട. ഇടതു സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയും ഇങ്ങനെ വോട്ടഭ്യര്‍ത്ഥനയുണ്ട്.

സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റ് ആയി. ട്രോളുകളുടെ ബഹളമാണിപ്പോള്‍.

സ്ത്രീകള്‍ മത്സരിയ്ക്കുമ്പോള്‍

സ്ത്രീകള്‍ മത്സരിയ്ക്കുമ്പോള്‍

പല വാര്‍ഡുകളും വനിത വാര്‍ഡുകളാണ്. അങ്ങനെ വരുമ്പോള്‍ സ്ത്രീകളെ തന്നെ സ്ഥാനാര്‍ത്ഥികളാക്കണ്ടേ... അപ്പോള്‍ നിലവിലെ ജനപ്രതിനിധിയുടെ ഭാര്യയോ സഹോദരിയോ ഒക്കെ സ്ഥാനാര്‍ത്ഥിയായി വരും.

മുസ്ലീം സ്ത്രീകള്‍

മുസ്ലീം സ്ത്രീകള്‍

മുഖം പുറത്ത് കാണിയ്ക്കരുതെന്ന് വിശ്വസിയ്ക്കുന്ന മുസ്ലീം സ്ത്രീകളുണ്ട്. അങ്ങനെയുള്ളവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനിറങ്ങിയാല്‍ എങ്ങനെയായിരിയ്ക്കും ഫ്‌ലക്‌സ് ബോര്‍ഡുകള്‍.

മഞ്ചേരിയിലെ കഥ

മഞ്ചേരിയിലെ കഥ

മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാണ് സൗജത്ത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഫ്‌ലക്‌സ് ബോര്‍ഡില്‍ സൗജത്തിന്റെ ഫോട്ടോയില്ല. പകരം ഭര്‍ത്താവ് തോപ്പില്‍ കുഞ്ഞാനും പാണക്കാട് തങ്ങളും.

ആരോവച്ച ഫ്‌ലക്‌സ്

ആരോവച്ച ഫ്‌ലക്‌സ്

നാട്ടില്‍ അറിയപ്പെടുന്ന ആളാണ് താനെന്നും അതുകൊണ്ട് ആരോ അങ്ങനെ ഒരു ഫ്‌ലക്‌സ് വച്ചതായിരിയ്ക്കുമെന്നും ആണ് തോപ്പില്‍ കുഞ്ഞാന്‍ ഇതിന് നല്‍കുന്ന വിശദീകരണം. അടുത്ത ദിവസം തന്നെ സൗജത്തിന്റെ ഫോട്ടോ വച്ചുള്ള ഫ്‌ലക്‌സുകളും പ്രതീക്ഷിയ്ക്കാം.

ലീഗുകാര്‍ മാത്രമല്ല കേട്ടോ

ലീഗുകാര്‍ മാത്രമല്ല കേട്ടോ

ലീഗുകാര്‍ മാത്രമാണ് ഇങ്ങനെ എന്ന് പറയരുത്. വളപുരം പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി റജീന കുഞ്ഞിപ്പയുടേയും സ്ഥിതി അങ്ങനൊക്കെ തന്നെ. ഭര്‍ത്താവ് 'ജനകീയനായ മഠത്തില്‍ മുഹമ്മദ് കുഞ്ഞിപ്പ'യുടെ ചിത്രമാണ് ഫ്‌ലക്‌സ് ബോര്‍ഡില്‍.

അത് ഞങ്ങളുടെ ഫ്‌ലക്‌സ് അല്ല

അത് ഞങ്ങളുടെ ഫ്‌ലക്‌സ് അല്ല

റജീനയുടേതെന്ന് പേരില്‍ പ്രചരിയ്ക്കുന്നത് യഥാര്‍ത്ഥത്തിലുള്ളതല്ല ഇതാണ് ശരിയ്ക്കുമുള്ള ഫല്ക്‌സ് ബോര്‍ഡ് എന്ന് പറഞ്ഞ് ഡിവൈഎഫ്ക്േകാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.

ഭര്‍ത്താവിന്റെ ഭാര്യ

ഭര്‍ത്താവിന്റെ ഭാര്യ

'ഇന്നയാളുടെ ഭാര്യ' എന്ന് പറഞ്ഞാണ് വനിത സ്ഥാനാര്‍ത്ഥികളെ ഇത്തരം ഫ്‌ലക്‌സ് ബോര്‍ഡികളില്‍ പരിചയപ്പെടുത്തുന്നത് പോലും. നിവൃത്തികേടുകൊണ്ട് മാത്രമാണ് സ്ത്രീകളെ മത്സരിപ്പിയ്ക്കുന്നത് എന്നതിന്റെ തെളിവ് തന്നെയല്ലേ ഇത്.

ട്രോളുകളുടെ പെരുമഴ

ട്രോളുകളുടെ പെരുമഴ

ഇത്തരം സ്ഥാനാര്‍ത്ഥികളേയും പ്രചാരണ ബോര്‍ഡുകളേയും കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ ട്രോളുകളും ഇറങ്ങിത്തുടങ്ങി.

കാന്തപുരം ട്രോള്‍

കാന്തപുരം ട്രോള്‍

ഇതാണ് കാന്തപുരത്തിന്റെ പാര്‍ട്ടിയെ കുറിച്ചുള്ള ട്രോള്‍.

ലീഗുകാരനല്ല

ലീഗുകാരനല്ല

ലീഗിന്റെ പോസ്റ്ററില്‍ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിന്റെ ഫോട്ടോ അടിച്ചതിനുള്ള തിരിച്ചടി!!!

പ്രതീക്ഷിച്ചത്.. സംഭവിച്ചത്

പ്രതീക്ഷിച്ചത്.. സംഭവിച്ചത്

പലരും ലീഗിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ചിരുന്നതെന്ത് സംഭവിച്ചതെന്ത്!!!

പേര് തീരുമാനിയ്ക്കും

പേര് തീരുമാനിയ്ക്കും

സ്ഥാനാര്‍ത്ഥിയുടെ പേര് പറഞ്ഞാല്‍ തന്നെ പാര്‍ട്ടി ഏതെന്ന് തീരുമാനമാകും.

ഗൈനക്കോളജി വാര്‍ഡിലെ ലീഗുകാരന്‍

ഗൈനക്കോളജി വാര്‍ഡിലെ ലീഗുകാരന്‍

ഗൈനക്കോളജി വാര്‍ഡില്‍ എന്താ പുരുഷന് കാര്യം? മന്ത്‌ലി ചെക്ക് അപ്പ് ആണത്രെ. ആള് ലീഗുകാരനാണെന്ന്!!!

തൃപ്തിയായി

തൃപ്തിയായി

ഇനി ബിജെപിയില്‍ നിന്ന് ഒന്ന് കൂടി കിട്ടിയാല്‍ തൃപ്തിയായി.

ലീഗിന്റെ സ്ഥാനാര്‍ത്ഥി പെണ്ണെങ്കില്‍

ലീഗിന്റെ സ്ഥാനാര്‍ത്ഥി പെണ്ണെങ്കില്‍

ലീഗിന്റെ സ്ഥാനാര്‍ത്ഥി പെണ്ണാണെങ്കില്‍ ഫ്‌ലക്‌സില്‍ വയ്ക്കുന്ന ഫോട്ടോ ഓള്‍ടെ കെട്ട്യോന്റെ ആയിരിയ്ക്കുമത്രെ.

English summary
Panchayath Election: Women candidates' election campaign boards with out their photos, but their husbands' photos are there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X