സ്ത്രീ സുരക്ഷിത കേരളം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസം ആരംഭിച്ചു
തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉപവാസം ആരംഭിച്ചു. സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും സ്ത്രീധനത്തിന് എതിരായുമാണ് ഗവര്‍ണ്ണര്‍ 10 മണിക്കൂര്‍ ഉപവസിക്കുന്നത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപാവസം വൈകീട്ട് 6 മണിക്ക് അവസാനിക്കും. സംസ്ഥാന ചരിത്രത്തില്‍ തന്നെ അപൂരവ്വമായിട്ടാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഉപവാസം നടത്തുന്നത്.
ഗവര്‍ണ്ണറുടെ ഉപവാസത്തിന് വലിയ രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലും ഇതിനോടകം ഉയര്‍ന്ന് വന്നിട്ടുണ്ട്. ഭരണത്തലവനായ ഗവര്‍ണര്‍ തന്നെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉപവാസം ഇരിക്കുന്നതിലൂടെ സംസ്ഥാനത്ത് സ്ത്രീ സുരക്ഷയില്ലെന്ന വ്യാഖ്യാനമാണ് ദേശീയ തലത്തില്‍ തന്നെ ഉയര്‍ന്ന് വരുന്നത്. നേരത്തെ സ്ത്രീധന പീഡനത്തെ കുറിച്ച് മരിച്ച കൊല്ലം സ്വദേശിനി വിസ്മയയുടെ കുടുംബാംഗങ്ങളെ ഗവര്‍ണര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

കേരള ഗാന്ധി സ്മാരക നിധിയും മറ്റ് ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് ഗവര്‍ണ്ണറുടെ ഉപവാസം സംഘടിപ്പിക്കുന്നത്. രാജ്‌ഭവനിൽ രാവിലെ തന്നെ അദ്ദേഹം ഉപവാസം ആരംഭിച്ച ഗവര്‍ണ്ണര്‍ വൈകുന്നേരത്തോടെ ഉപവാസ പന്തലില്‍ നേരിട്ടെത്തും. ഗവര്‍ണ്ണര്‍ തന്നെയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചതെന്നാണ് ഗാന്ധിയന്‍ സംഘടനാ നേതാക്കള്‍ വ്യക്തമാക്കുന്നത്. മറ്റ് ജില്ലകളിലും തുടർന്നുളള ദിവസങ്ങളിൽ ഉപവാസ സമരം സംഘടിപ്പിക്കും. അതിലെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുക്കാനാണ് ഗവർണർ താത്പര്യപ്പെടുന്നതെന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.












Click it and Unblock the Notifications