കളമശ്ശേരിയിൽ വർക്ക് നിയർ ഹോം, 2.42 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തികാനുമതി
ഐ.ടി അടക്കമുളള മേഖലകളിൽ റിമോട്ട് ജോലി ചെയ്യുന്നവർക്കായി സംസ്ഥാന സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതി കളമശ്ശേരിയിൽ ആരംഭിക്കുന്ന വാർത്ത അറിയിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 2.42 കോടിയുടേതാണ് പദ്ധതി. ഇതിനായി കിഫ്ബി സാമ്പത്തികാനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചതാണ് ഈ പദ്ധതി. ഇത്തരത്തിൽ 1 ലക്ഷം സീറ്റുകളാണ് വർക്ക് നിയർ ഹോം പദ്ധതിയിൽ തയ്യാറാക്കുക. കളമശ്ശേരിയിൽ ഒരുക്കുന്ന സെന്ററിൽ 172 വർക്ക് സീറ്റുകൾ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കളമശ്ശേരിയിൽ വർക്ക് നിയർ ഹോം സൗകര്യമൊരുക്കുന്നതിനായി 2.42 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി സാമ്പത്തികാനുമതി നൽകിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. 2023-24 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചതു പ്രകാരം ഒരു ലക്ഷം വർക്ക് സീറ്റുകൾ ഒരുക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടമായാണ് കളമശ്ശേരി ഫെസിലിറ്റി സ്ഥാപിക്കുന്നത്. കളമശ്ശേരി അസാപ്പ് ഓഫീസിനോടനുബന്ധിച്ചാണ് പുതിയ സൗകര്യം ഒരുക്കുക. 172 വർക്ക് സീറ്റുകൾ കളമശ്ശേരി സെൻ്ററിൽ ഉണ്ടാകും.

ഐ.ടി - ഐ.ടി.ഇ.എസ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായെ തൊഴിൽ സൗകര്യം ഒരുക്കുന്നതിനൊപ്പം വിദേശ കമ്പനികളേയും ജീവനക്കാരേയും ആകർഷിക്കാൻ ഇതിലൂടെ കഴിയും. ഐടി - അനുബന്ധ മേഖലകളിലെ റിമോട്ട് ജോലികൾ, വിദൂര - ഗിഗ് വർക്കുകളിൽ ഏർപ്പെടുന്നവർക്കുള്ളേ ജോലികൾ എന്നിവ നിർവ്വഹിക്കുന്നതിനുള്ള സൗകര്യം ഈ കേന്ദ്രത്തിലുണ്ടാകും.
10 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനെ ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ. പ്ലഗ് ആന്‍ഡ് പ്ലേ ഓഫീസ്, കോവര്‍ക്കിംഗ് സ്‌പെയിസ്, മീറ്റിംഗ് റൂമുകള്‍, കോണ്‍ഫറന്‍സ് റൂം, ട്രെയിനിങ് റൂം, കോഫി ലോഞ്ച് / റസ്റ്റോറന്റ്, സീംലെസ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി വയേര്‍ഡ് വൈഫൈ, അണ്‍ ഇന്ററപ്റ്റഡ് പവര്‍ സപ്ലൈ, എയര്‍കണ്ടീഷന്‍, വീഡിയോ/ ഓഡിയോ കോണ്‍ഫറന്‍സ് ഫെസിലിറ്റി, വയര്‍ലെസ് പ്രിന്റര്‍, സ്‌കാനര്‍ എന്നിവയോടുകൂടിയ ഫ്രണ്ട് ഡെസ്‌ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വയലന്‍സ് ആന്‍ഡ് സെക്യൂരിറ്റി എന്നിവ ഉള്‍പ്പെടുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications