കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ത്രീകൾ ആൺവേഷം ധരിച്ചാൽ പുരോഗമനം ആകുമോ?'; ഇതെല്ലാം സിപിഎം പദ്ധതിയെന്ന് കെപിഎ മജീദ്

Google Oneindia Malayalam News

തിരുവനന്തപുരം; ലിംഗ സമത്വത്തെ കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ എംകെ മുനീറിനെ പിന്തുണച്ച് ലീഗ് നേതാവ് കെപിഎ മജീദ്. ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാഷിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് അദ്ദേഹം വെളിപ്പെടുത്തിയതെന്ന് മജീദ് പറഞ്ഞു.

'കാവ്യ മെലിഞ്ഞല്ലോ? ടെൻഷനാവേണ്ട',ഈ ചിരിക്ക് പിന്നിൽ?';വൈറലായി ദിലീപിന്റേയും കാവ്യയുടേയും ചിത്രങ്ങൾ

'സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾ ആൺവേഷം ധരിച്ചാൽ പുരോഗമനമായി എന്നൊക്കെ കരുതാൻ വിഡ്ഢികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. സ്ത്രീയെയും പുരുഷനെയും ഒരുപോലെ മാനിക്കാനും ലിംഗനീതി ഉറപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ ലിംഗസമത്വത്തിന്റേ പേര് പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും' കെ പി എ മജീദ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


'ജെന്റർ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറൽ തിട്ടൂരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മാർക്‌സിസ്റ്റ് ഗൂഢാലോചനക്കെതിരായ ഡോ. എം.കെ മുനീറിന്റെ പ്രസ്താവനയോട് കുരുടൻ ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നത്. ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാഷിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്'.

2


'യൂണിഫോമിന്റെ പേരിൽ സർക്കാർ പറയുന്ന വസ്ത്രം അടിച്ചേൽപിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേൽപിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്ത്രീകൾ ആൺവേഷം ധരിച്ചാൽ പുരോഗമനമായി എന്നൊക്കെ കരുതാൻ വിഡ്ഢികൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. സ്ത്രീയെയും പുരുഷനെയും ഒരുപോലെ മാനിക്കാനും ലിംഗനീതി ഉറപ്പാക്കാനുമാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ ലിംഗസമത്വത്തിന്റേ പേര് പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേൽപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്'.

3


കേരളത്തിന് തനതായ സാംസ്‌കാരിക മൂല്യങ്ങളുണ്ട്. പാശ്ചാത്യ ലിബറൽ ചിന്തകളെ പുതിയ തലമുറയിൽ അടിച്ചേൽപിച്ച് ആ മൂല്യങ്ങളെ ഇല്ലാതാക്കുക എന്നത് മതനിരാസത്തിലേക്കുള്ള ആദ്യപടിയാണ്. കമ്യൂണിസത്തിന്റെ ഈ ഗൂഢപദ്ധതിയെ തുറന്ന് കാട്ടുകയാണ് മുനീർ ചെയ്തത്. ലോകം പരീക്ഷിച്ച് പരാജയപ്പെട്ട തിയറികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ പ്രബുദ്ധ മലയാളികൾ സമ്മതിക്കില്ല. മതമില്ലാത്ത ജീവൻ എന്ന പേരിൽ നേരത്തെ ഇടത് പക്ഷ സർക്കാർ പാഠപുസ്തകത്തിലൂടെ മതനിരാസം ഒളിച്ച് കടത്താൻ നടത്തിയ നീക്കത്തിന്റെ മറ്റൊരു രൂപമാണിത്.ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപിക്കുക എന്നതെല്ലാം കൃത്യമായ പാർട്ടി പദ്ധതിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒളിച്ചുകടത്തലുകൾക്കെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രതിരോധം തീർക്കും', കെപിഎ മജീദ് ഫേസ്ബുക്കിൽ കുറിച്ചു.

'ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം ഇല്ല', എംകെ മുനീറിനെ പരിഹസിച്ച് പി ജയരാജൻ'ശാസ്ത്രജ്ഞാനം നേടിയിട്ടുണ്ട്, എന്നാൽ ശാസ്ത്രബോധം ഇല്ല', എംകെ മുനീറിനെ പരിഹസിച്ച് പി ജയരാജൻ

4


അതേസമയം മുനീറിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. യുണിഫോമിന്റെ പേരില്‍ ഒരു വസ്ത്രം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും പാന്റും ഷര്‍ട്ടും ഇടണമെന്ന് അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെയാണ് ജെന്‍ഡര്‍ ജസ്റ്റിസാകുന്നതെന്നുമായിരുന്നു വിഡി സതീശന്റെ ചോദ്യം. 'മുനീര്‍ വളരെ പ്രോഗ്രസീവായി ചിന്തിക്കുന്നയാളാണ്. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൊണ്ടുവന്നയാളാണ്. വളരെ ജനുവിനായിട്ടുള്ള കാര്യമാണ് അദ്ദേഹം ചോദിച്ചത്. പാന്റും ഷര്‍ട്ടും ഇടണമെന്ന് പറഞ്ഞാല്‍ അടിച്ചേല്‍പ്പിക്കലല്ലേ, യുണിഫോം പാറ്റേണ്‍ വെച്ച് കുട്ടികള്‍ക്ക് കംഫര്‍ട്ട് ആയ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയാണ് വേണ്ടത്', എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം.

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നും ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പമെന്നുമായിരുന്നു മുനീറിന്റെ പരാമർശം. സംഭവം വിവാദമായതോടെ തന്റെ പ്രസംഗത്തെ ന്യായീകരിച്ച് മുനീർ ഇന്ന് രംഗത്തെത്തിയിരുന്നു. താൻ ലിംഗപക്ഷപാതത്തിന് എതിരെയാണ് സംസാരിച്ചതെന്നായിരുന്നു മുനീർ വിശദീകരിച്ചത്.

'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
കനത്ത മഴയിൽ ഭൂതത്താൻകെട്ട് ഡാം , ദൃശ്യങ്ങൾ കാണാം

English summary
Would it be progress if women dressed as men?'; KPA Majeed says this is CPM plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X