കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇനി ഇസ്ലാമിന്റെ പരിസരത്ത് ഉണ്ടാവില്ല'; ഇസ്ലാം മതം ഉപേക്ഷിച്ചതായി എഴുത്തുകാരന്‍ കമല്‍ സി നജ്മല്‍

Google Oneindia Malayalam News

തിരുവനന്തപുരം; ഇസ്ലാം മതം വിടുകയാണെന്ന് എഴുത്തുകാരൻ കമൽ സി നജ്മൽ. ഒരു രാഷ്ട്രീയ പ്രഖ്യാപനമെന്ന നിലയിൽ ഇസ്ലാമിലേക്ക് കടന്ന് വന്ന ആളാണ് താനെന്നും ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലീമസമായ അതിന്റെ ചുറ്റുപാടുകൾ തന്നെ ആ സമീപനത്തിൽ മാറ്റം വരുത്താൽ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.. ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തി ഏറുമ്പോഴും മതാധിഷ്ഠിതമായ പ്രതിലോമ ശക്തികൾ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു. രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാൻ എന്നെ തിരുത്തുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങൾക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലർത്താതിരിക്കാൻ ആവില്ല , കമൽ സി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

naj-1639824995.j

പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്; 60 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തി കോൺഗ്രസ്പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ്; 60 ഓളം സീറ്റുകളിൽ സ്ഥാനാർത്ഥികളെ കണ്ടെത്തി കോൺഗ്രസ്

ഇസ്ലാം വിടുന്നു.ഞാൻ ഇസ്ലാമിലേക്ക് കടന്ന് വന്ന രാഷ്ട്രീയ സാഹചര്യം ഏവർക്കും അറിയാവുന്നതാണല്ലോ. അതിന് വലിയ മാറ്റങ്ങൾ വന്നിട്ടില്ലെങ്കിലും പ്രതിരോധത്തിന്റെ രാഷ്ട്രീയത്തിൽ വ്യക്തത വരാതിരിക്കുകയും വർഗ്ഗീയതയ്ക്ക് ബദൽ വർഗ്ഗീയത എന്ന സമീപനം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. മതാധിഷ്ഠിതമായ ഒരു പ്രതിരോധത്തിൽ ഇതു വരെയുള്ള അനുഭവങ്ങളും കാലവും എന്നെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നില്ല.
പുരോഹിതന്മാർക്ക് പള്ള വീർപ്പിക്കാനുള്ള ഒരിടമായി മത ധാർമ്മികത മാറിക്കഴിഞ്ഞു.

വർഗ്ഗീയ ഫാസിഷത്തിനെതിരേ മൗലിക വാദവും യാഥാസ്ഥിതികത്വവും ബദലാകുന്ന വഴി സമൂഹത്തെ കൂടുതൽ അപകടത്തിലേക്ക് കൊണ്ട് പോവുമെന്ന് വിശ്വസിക്കുന്നു. ഈ അടുത്തിടെ ഉണ്ടായ ചില സംഭവവികാസങ്ങൾ ആ വിശ്വാസത്തിന് അടിവരയിടുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തെ മതപൗരോഹിത്യം അവരുടെ വാശിക്കും അബദ്ധജഡിലമായ വിശ്വാസങ്ങൾക്കും ഉള്ള വഴിയായി മാറ്റുന്നു. ലോബികൾ, വെറുപ്പിന്റെ ചെറിയ ചെറിയ കൂട്ടായ്മകൾ, കോക്കസ് പ്രവർത്തനങ്ങൾ, ചില വക്തികളിൽ മാത്രം കേന്ദ്രമായ കൂടിച്ചേരലുകൾ ഇതെല്ലാം ഇസ്ലാമിനെ അതിന്റെ വെളിച്ചം കെടുത്താൻ കാരണമാവുന്നു. യാഥാസ്ഥിതികത്വവും പിന്തിരിപ്പൻ സമീപനങ്ങളും ഇസ്ലാമിനെ നാശത്തിലേക്ക് തന്നെ നയിച്ച് കൊണ്ടിരിക്കുന്നു.

പ്രതീക്ഷയുടെ വരമ്പുകൾ എവിടെയും ഇല്ല . ഒരു രാഷ്ട്രീയ പ്രഖ്യാപനമെന്ന നിലയിൽ ഇസ്ലാമിലേക്ക് കടന്ന് വന്ന ആളാണ് ഞാൻ . ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലീമസമായ അതിന്റെ ചുറ്റുപാടുകൾ എന്നെ ആ സമീപനത്തിൽ മാറ്റം വരുത്താൽ പ്രേരിപ്പിക്കുന്നു. ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രസക്തിയേറുമ്പോഴും മതാധിഷ്ഠിതമായ പ്രതിലോമ ശക്തികൾ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുന്നു.

ചിത്രശലഭം പോൽ... സായ് പല്ലവിയുടെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
കേരളത്തില്‍ BJPക്ക് രക്ഷയില്ല, രാഷ്ട്രീയം അവസാനിപ്പിച്ച് ശ്രീധരന്‍ | Oneindia Malayalam

രാഷ്ട്രീയം കൊണ്ടും ജീവിതം കൊണ്ടും ഞാൻ എന്നെ തിരുത്തുന്നു. ഇസ്ലാമിന്റെ പരിസരത്ത് ഇനിയുണ്ടാവില്ല. നിരവധി പിണക്കങ്ങൾക്ക് ഇത് കാരണമായെന്ന് വരാം. പക്ഷേ എനിക്ക് എന്നോട് നീതി പുലർത്താതിരിക്കാൻ ആവില്ല . മതാധിഷ്ഠിതമായ പ്രതിരോധം ഭൂരിപക്ഷ വർഗ്ഗീയതയുടെ വിത്ത് കൾക്ക് വളക്കൂറുള്ള മണ്ണ് നല്കിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഞാൻ എന്നെ തിരുത്തുന്നു. ഒരു മതത്തിന്റെ പ്രാതിനിധ്യത്തിലും ഇനി ഉണ്ടാവില്ലെന്ന് മാത്രമല്ല മതാതീതമായ കൂട്ടായ്മകൾക്ക് ആഗ്രഹിക്കുന്നു. ഇത് തീർത്തും എന്റെ വ്യക്തിപരമായ കാര്യമാണ്. അത്തരം പ്രതിരോധ സ്ഥലങ്ങൾ ഉപേക്ഷിക്കുന്നു, പോസ്റ്റിൽ പറഞ്ഞു.

നേരത്തേ സംവിധായകൻ അലി അക്ബർ മതം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞിരുന്നു. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ ആഹ്ളാദ പ്രകടനം നടത്തിയതായും അതില്‍ പ്രതിഷേധിച്ചാണ് മതം ഉപേക്ഷിക്കുന്നതെന്നുമായിരുന്നു അലി അക്ബര്‍ പറഞ്ഞത്. താൻ മുസ്ലീമല്ല , ഭാരതീയനാണെന്നും തൻ്റെ പേര് 'രാമസിംഹന്‍' എന്നാക്കുകയാണെന്നും അലി അക്ബർ പറഞ്ഞിരുന്നു.

English summary
writer kamal c drops islam religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X