കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാപ്പ് പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാകുകയാണ്; വിനായകനെ അഭിനന്ദിച്ച് ശാരദക്കുട്ടി

Google Oneindia Malayalam News

കൊച്ചി: ഒരുത്തി സിനിമയുടെ പ്രമോഷനിടെ സ്ത്രീ വിരുദ്ധമായി സംസാരിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് നടന്‍ വിനായകന്‍ നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഒട്ടേറെ പേര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതിന്റെ പിന്നാലെ ക്ഷമ പറഞ്ഞ് വിനായകന്‍ രംഗത്തെത്തിയിരുന്നു.

വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് നടത്തിയ പരാമര്‍ശത്തിലാണ് വിനായകന്‍ മാപ്പ് പറഞ്ഞത്. ഒട്ടും വ്യക്തപരമയി പറഞ്ഞതല്ലെന്നും മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് എന്റെ ഭാഷാ പ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന്‍ പറഞ്ഞു.

1

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് വിനായകന്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ക്ഷമാപണം നടത്തിയ വിനായകനെ അഭിനന്ദിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോള്‍, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാവുകയാണെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നതും അദ്ദേഹം കൂടുതല്‍ തിളങ്ങുന്നതും കാണുവാന്‍ തന്നെയാണാഗ്രഹിക്കുന്നതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ,

2

മികച്ച ഒരഭിനേതാവ് നല്ല ഒരു കഥാപാത്രത്തെ മനോഹരമായി , ഗംഭീരമായി അവതരിപ്പിച്ചതിന്റെ സന്തോഷം പങ്കു വെച്ച് അദ്ദേഹത്തെ അഭിനന്ദിച്ചതിന്റെ പിറ്റേന്ന് തന്നെ ചില പരസ്യ നിലപാടുകളുടെ പേരില്‍ ശക്തമായി എതിര്‍ക്കേണ്ടി വന്നപ്പോള്‍ വിഷമം തോന്നി. വിനായകനെ കുറിച്ചാണ് . തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോള്‍ , ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാവുകയാണ്. വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങള്‍ ലഭിക്കുന്നതും അദ്ദേഹം കൂടുതല്‍ തിളങ്ങുന്നതും കാണുവാന്‍ തന്നെയാണാഗ്രഹിക്കുന്നത്- ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

3

അതേസമയം, പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വിനായകന്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്. ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍. ഒട്ടും വ്യക്തിപരമായിരുന്നില്ല. വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു എന്നാണ് വിനായകന്‍ പറഞ്ഞത്.

4

വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സെക്‌സ് ലൈഫിനെ പറ്റി ചോദ്യമുന്നയിച്ച വിനായകന്‍ തന്റെ ഭാഗം വിശദീകരിക്കാനായി സെക്‌സ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന പരാമര്‍ശമാണ് ഒരു മാധ്യമപ്രവര്‍ത്തകയോട് നടത്തിയത്. ഇതേ തുടര്‍ന്നാണ് വിനായകന്‍ ഖേദം പ്രകടിപ്പിച്ചത്. വിനായകന്റെ പരാമര്‍ശത്തിന് പിന്നാലെ ശാരദക്കുട്ടി അടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

5

ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പത്തവും ഹുങ്കും എന്നു വേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണെന്നും മഹാപരാജയമാണെന്നുമാണ് ശാരദക്കുട്ടി പറഞ്ഞത്.

6

ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകര്‍ത്താക്കള്‍ വീട്ടില്‍ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം മഹാനാണക്കേട് - ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

7

സംവിധായകന്‍ വികെപി, നവ്യ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം. മാപ്പ് ചോദിച്ചുള്ള വിനായകന്റെ കുറിപ്പിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറിനുള്ളില്‍ തന്നെ നിരവധി പേരാണ് കമന്റുകളും ലൈക്കുകളുമായി രംഗത്തെത്തിയത്. വിനായകന്‍ മാപ്പ് ചോദിച്ചതിനെ പലരും പിന്തുണയ്ക്കുന്നു. പരിഹസിച്ചുകൊണ്ടാണ് ചിലരുടെ കമന്റ്. അതേസമയം, വിനായകന്റെ വാര്‍ത്താസമ്മേളനത്തില്‍ ഏതാണ് അനുചിതമായ വാക്ക് എന്ന് ചോദിച്ചുള്ള കമന്റുകളുമുണ്ട്.

English summary
Writer Sharadakutty congratulates actor Vinayakan for apologizing his anti-woman remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X