കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022നെ ഞെട്ടിച്ച പേരവറിവാളനും, ഹിജാബും; ചര്‍ച്ചയായ കോടതി വിധികള്‍ ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: ഒട്ടനവധി നിര്‍ണായക വിധികള്‍ ദേശീയ തലത്തില്‍ ഈ വര്‍ഷമുണ്ടായിട്ടുണ്ട്. 2022 ഒരുപാട് വിവാദങ്ങളുടെയും വര്‍ഷമാണ്. നിരവധി വിഷയങ്ങള്‍ കോടതിയിലേക്ക് എത്തിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. കേരളത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും, അതുപോലെ ദക്ഷിണേന്ത്യയിലെ വളരെ നിര്‍ണായകമായ പേരറിവാളനെ വിട്ടയക്കാനുള്ള വിധിയുമെല്ലാം ഇതില്‍ വരുന്നതാണ്.

ഒരുപാട് വിവാദങ്ങള്‍ ഇതിലൂടെ തന്നെ വിളിച്ച് വരുത്തിയിരുന്നു. ഈ വര്‍ഷം ദേശീയ തലത്തില്‍ ചര്‍ച്ചയായ കോടതി വിധികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

1

പേരവറിവാളന്റെ മോചനം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളിലൊരാളായ പേരറിവാളന്റെ മോചനം വളരെയേറെ വിവാദമായിരുന്നു. ഇയാളെ വിട്ടയക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. പേരറിവാളന് ജീവപര്യന്തം തടവായിരുന്നു കേസില്‍ കോടതി വിധിച്ചു.

ബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനംബാബ വംഗ പറഞ്ഞത് സത്യമാകും; ആ വലിയ 3 കാര്യങ്ങള്‍ ഭൂമിയില്‍ സംഭവിക്കും, ഉറപ്പിച്ച് പ്രവചനം

ഇയാളെ വിട്ടയക്കാനുള്ള പ്രമേയം പാസാക്കിയത് തമിഴ്‌നാട് സര്‍ക്കാരായിരുന്നു. എന്നാല്‍ ഈ തീരുമാനം മാറ്റിവെക്കപ്പെടുകയായിരുന്നു. സുപ്രീം കോടതി ഈ കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മെയ് മാസത്തില്‍ അദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

നളിനിയുടെ മോചനം

പേരറിവാളനെ പോലെ തങ്ങളെയും വിട്ടയക്കണമെന്ന് കേസിലെ മറ്റ് ആറ് ശ്രീലങ്കന്‍ തമിഴരും ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിലായിരുന്നു ആവശ്യം. ജസ്റ്റിസ് പിആര്‍ കവായ്, പിവി നാഗരത്‌ന എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

നവംബറില്‍ ഇവരെ എല്ലാവരെയും ജയില്‍ മോചിതരാക്കിയിരുന്നു. ഇതില്‍ നളിനിയെ മാത്രമാണ് പുറത്തേക്ക് പോകാന്‍ കോടതി അനുവദിച്ചത്. ശ്രീലങ്കയില്‍ നിന്നുള്ള ബാക്കി അഞ്ച് പേരെയും ട്രിച്ചിയിലെ ക്യാമ്പില്‍ പാര്‍പ്പിക്കുകയാണ് ചെയ്തത്.

ഹിജാബ് കേസ്

രാജ്യത്ത് ഏറ്റവും വിവാദമുയര്‍ത്തിയ കേസായിരുന്നു ഹിജാബ് കേസ്. കര്‍ണാടകത്തിലെ സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ വിവാദത്തിന്റെ തുടക്കം. സംസ്ഥാന സര്‍ക്കാരിന്റെ സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചു. ഇതേ തുടര്‍ന്നാണ് കേസ് സുപ്രീം കോടതിയില്‍ എത്തുന്നത്.

ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍ലോട്ടറിയെടുത്തത് രണ്ടാം തവണ; ദുബായിലെ മഹ്‌സൂസ് ലോട്ടറിയില്‍ ബംപറടിച്ച് യുവതി, അടിച്ചത് കോടികള്‍

മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. എന്നാല്‍ വിലക്ക് തുടരാമെന്നും, അത് മാറ്റണമെന്നുമുള്ള രണ്ട് വ്യത്യസ്ത വിധികള്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായി. ഇതേ തുടര്‍ന്ന് വിലക്ക് ഇപ്പോഴും തുടരുകയാണ്.

മുന്നോക്ക വിഭാഗം സംവരണം

എട്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗം കുടുംബങ്ങളെ നേരത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായി കണ്ടിരുന്നു. പത്ത് ശതമാനം സംവരണവും ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇതിനെ ഈ വര്‍ഷമാണ് കോടതിയില്‍ ഡിഎംകെ അടക്കമുള്ള പാര്‍ട്ടികള്‍ ചോദ്യം ചെയ്തത്. ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വാദം കേട്ടത്. അതേസമയം സംവരണം തുടര്‍ന്നും ഈ വിഭാഗങ്ങള്‍ക്ക് ലഭിക്കും.

സിദ്ദിഖ് കാപ്പന്‍ കേസ്

ഹത്രാസിലെ കൂട്ടബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. യുഎപിഎ അടക്കം ചുമത്തിയായിരുന്നു അറസ്റ്റ്. കാപ്പന്റെ ജാമ്യാപേക്ഷകള്‍ തുടര്‍ച്ചയായി കോടതി തള്ളിയിരുന്നു. സുപ്രീം കോടതി അദ്ദേഹം ഈ കേസില്‍ സമീപിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ കേസില്‍ വാദം കേട്ടത്. അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ അഭിമുഖം ചെയ്യുന്നത് കുറ്റമാണോ എന്നും കോടതി ചോദിച്ചിരുന്നു.

English summary
year end 2022: from perarivalan to siddique kappan case, here are top judgement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X