കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തെക്കോട്ടിരുന്നുള്ള പഠനവും ഇന്ത്യന്‍ ദേശീയഗാനത്തിന്റെ അംഗീകാരവും'; 2021ലെ ചില അബദ്ധങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: വാട്‌സാപ്പിലും, ഫേസ്ബുക്കിലും, ഇന്‍സ്റ്റഗ്രാമിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് എത്രത്തോളം സത്യസന്ധതയുണ്ടെന്ന് മനസിലാക്കാതെ അപ്പാടെ ഷെയര്‍ ചെയ്യുന്നവര്‍ ഇപ്പോഴും നിരവധിയുണ്ട്. ആ പോസ്റ്റ് ഷെയര്‍ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ആലോചിക്കാതെയാണ് പലപ്പോഴും എല്ലാ വരും ഷെയര്‍ ചെയ്യാറ്.

തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുംതിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും

ഫ്രൂട്ടിയില്‍ രോഗാണു കുത്തിവെച്ച ജീവനക്കാരനും മറ്റും സമൂഹമാധ്യമങ്ങളില്‍ നിരവധി തവണ ഷെയര്‍ ചെയ്യപ്പെട്ട് വൈറലായവരാണ്. എന്നാല്‍ ഇത്തരക്കാര്‍ വില്ലന്മാരാവുന്നത്. പ്രളയം അഥവാ കോവിഡ് മഹാമാരി കാലഘട്ടത്തിലായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യാജ വാര്‍ത്തകളും, പോസ്റ്റുകളും നിരവധി പേരാണ് പങ്കുവെക്കാറുള്ളത്.

1

അത് വള്ളിപുള്ളി വിടാതെ വിശ്വസിക്കുകയും ചെയ്യുന്നവരുമുണ്ട്. അത്തരത്തില്‍ വൈറലായി വ്യാജമാണെന്ന് തെളിഞ്ഞ ഒരു പോസ്റ്റിനെ വീണ്ടും വൈറലാക്കിയിരിക്കുകയാണ് നടന്‍ ഹരിശ്രി അശോകന്‍. ഇന്ത്യയുടെ ദേശീയഗാനം ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ തെരഞ്ഞെടുത്തു എന്ന സന്ദേശമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച് അബദ്ധത്തില്‍ ചെന്ന് ചാടിയത്. ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ള വ്യാജ പ്രചാരണമാണ് ഇത്. എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തെരഞ്ഞെടുത്തിരിക്കുന്നു' എന്ന് തുടങ്ങുന്ന സന്ദേശമാണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്.

സംസ്ഥാനത്ത് വീണ്ടും ഒമൈക്രോണ്‍; സ്ഥിരീകരിച്ചത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ക്ക്സംസ്ഥാനത്ത് വീണ്ടും ഒമൈക്രോണ്‍; സ്ഥിരീകരിച്ചത് തിരുവനന്തപുരം സ്വദേശികളായ നാല് പേര്‍ക്ക്

2

ജനഗണമനയിലെ ഓരോ വാക്കിന്റേയും അര്‍ഥം വിശദമാക്കുന്ന നീണ്ട കുറിപ്പും ഇതിനൊപ്പമുണ്ടായിരുന്നു. ദേശീയഗാനത്തിന്റെ അര്‍ഥം എല്ലാവരും മനസിലാക്കാന്‍ കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഹരിശ്രീ അശോകന്‍ പങ്കുവെച്ച സന്ദേശം വ്യാജമാണ് എന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിഞ്ഞതുമായിരുന്നു. ഈ സന്ദേശം മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 2008ല്‍ ഈ സന്ദേശം ഈ-മെയില്‍ വഴിയും പ്രചരിച്ചിരുന്നു. അന്ന് സന്ദേശം തെറ്റാണെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തതുമാണ്. പിന്നീട് 2018ലും 2019ലും ഉള്‍പ്പടെ സമാന വ്യാജ സന്ദേശം വൈറലാവുകയും ചെയ്തിരുന്നു. പിന്നീട് ഹരിശ്രി അശോകന്‍ ഷെയര്‍ ചെയ്തതോടെ അത് വീണ്ടും ചര്‍ച്ച വിഷയമായി.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

3

വേറൊരു അബദ്ധവും കഴിഞ്ഞ ദിവസം സംഭവിച്ചിരുന്നു. മുന്‍ കേരള ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ പ്രസംഗമായിരുന്നു അത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വൃത്താകൃതിയില്‍ ഒരു ഹോസ്റ്റലുണ്ടാക്കി . എന്നിട്ട് 16 ദിശയിലേക്ക് കുട്ടികളെ തിരിച്ചിരുത്തി. എന്നിട്ട് പഠിക്കാന്‍ പറഞ്ഞു, എന്നിട്ട് അവരുടെ മാര്‍ക്ക് എല്ലാ ദിവസവും കംപ്യൂട്ട് ചെയ്യണം. ആറ് മാസം കഴിഞ്ഞപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍മാര്‍ ഞെട്ടിപ്പോയി. തെക്കോട്ട് തിരിഞ്ഞിരുന്ന പഠിച്ച കുട്ടികളുടെ മാര്‍ക്ക് 15 ശതമാനം വരെ താഴേക്ക് വന്നു. 62 ശതമാനം ഫസ്റ്റ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികള്‍ 42 ശതമാനമായി തേര്‍ഡ് ക്ലാസിലേക്ക് താഴ്ന്നിറങ്ങി. ഇങ്ങനെ പോകുന്നു മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞ വാക്കുകള്‍.

ആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദിആട്ടവും പാട്ടും സ്‌കിന്നി ജീന്‍സും... അര്‍മാദം; ബാങ്ക് വിളിച്ചപ്പോള്‍ നിര്‍ത്തി, ഇതാണ് പുതിയ സൗദി

4

എന്നാല്‍ കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിച്ച കുട്ടികളുടെ മാര്‍ക്ക് ആറ് മാസം കൊണ്ട് 15 ശതമാനം മേല്‍പോട്ട് വന്നുവെന്നും 42 ശതമാനം തേര്‍ഡ് ക്ലാസ് വാങ്ങിച്ചിരുന്ന കുട്ടികള്‍ 62 ശതമാനം വാങ്ങി ഫസ്റ്റ് ക്ലാസിലേക്ക് ഉയര്‍ന്നുവെന്നും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍മാര്‍ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതായും വൈസ് ചാന്‍സലറോട് പറഞ്ഞു, ആ ഹോസ്റ്റല്‍ ഇടിച്ചു നിരത്താന്‍. ആ ഹോസ്റ്റല്‍ ഇടിച്ചു നിരത്തി, എല്ലാവരും കിഴക്കോട്ട് തിരിഞ്ഞിരുന്ന് പഠിക്കുന്ന ഒരു ഹോസ്റ്റല്‍ പുനര്‍നിര്‍മ്മിച്ചുവെന്നുമാണ് അദ്ദേഹം ഒരു പ്രസംഗത്തില്‍ പറഞ്ഞത്.

Recommended Video

cmsvideo
ചോദ്യം ചോദിക്കണം എന്നൊന്നും ഇല്ലായിരുന്നു ഒരു സെൽഫി എടുത്താൽ മതിയായിരുന്നു | Oneindia Malayalam
5

പിന്നീട് അഭിരാം അരുണ്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഡിജിപിയെ തിരുത്തികൊണ്ട് രംഗത്തെത്തിയത്. കൊല്ലം സ്വദേശിയാണ് അഭിരാം. ഇതിന് പിന്നാലെ അഭിരാം വിശദാംശങ്ങള്‍ തേടി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയ്ക്ക് തന്നെ മെയിലയക്കുകയായിരുന്നു. അതിന് മറുപടിയും വന്നു. ഇങ്ങനെ ഒരു കാര്യം കേട്ടിട്ടില്ലെന്നായിരുന്നു സര്‍വ്വകലാശാലയുടെ മറുപടി ലഭിച്ചത്. ഈ മറുപടി വച്ച് ശാസ്ത്രകേരളം എന്ന ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണത്തില്‍ അഭിരാം ലേഖനവും എഴുതി.

6

'ഒരു ഹാര്‍വാര്‍ഡ് അപാരത' എന്ന തലക്കെട്ടോടെയാണ് ശാസ്ത്രകേരളം മാസികയില്‍ അഭിരാമിന്റെ ലേഖനം പ്രസിദ്ധീരിച്ചിരുന്നത്. അച്ഛന്‍ പരിഷത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ആളാണെന്നും അച്ഛന്‍ ഒരു സുഹൃത്തുമായി ഞാന്‍ മെയിലയച്ച കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും അഭിരാം പറഞ്ഞു. അവരാണ് ഈ മാസികയെക്കുറിച്ച് പറഞ്ഞതും താത്പര്യമെങ്കില്‍ ഇതിനെക്കുറിച്ച് എഴുതാനും ആവശ്യപ്പെട്ടട്ടിരുന്നത്. ആര്‍ട്ടിക്കിള്‍ വന്നതിനെക്കുറിച്ച് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് അച്ഛനായിരുന്നു അതില്‍ നിന്നാണ് ഇത്രയും വൈറലായതെന്നും അഭിരാം പറയുന്നു.

7

ഒടുവില്‍ സംഭവച്ചില്‍ വിശദീകരണവുമായി ഡിജിപി തന്നെ നേരിട്ട് രംഗത്തെത്തി. തന്റെ പ്രസംഗത്തിലെ പരാമര്‍ശത്തിലെ പിഴവ് കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിയെ മുന്‍ ഡിജിപി അഭിനന്ദിക്കുകയും ചെയ്തു. തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രമാണ് അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതെന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് നല്‍കിയ വിശദീകരണം. ഒന്നരമണിക്കൂറോളം നീണ്ട ക്ലാസിനൊടുവില്‍ വിരസത അകറ്റാന്‍ വേണ്ടി പറഞ്ഞ കഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

8

ഒരു സന്യാസി ന്യൂയോര്‍ക്കില്‍ വെള്ളക്കാരോട് നടത്തിയ പ്രസംഗമാണ് താന്‍ ഉദ്ധരിച്ചതെന്നും യൂട്യൂബില്‍ കണ്ടതാണ് ഈ പ്രസംഗമെന്നും ഒരു സന്യാസി വര്യന്‍ കള്ളം പറയുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍വാഡിലെ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെ കുറിച്ച് ചരിത്ര വിഭാഗത്തോടാണ് അഭിരാം വിശദീകരണം ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു പക്ഷേ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തെ കുറിച്ച് അറിയില്ല എന്നായിരിക്കാം ചരിത്ര വിഭാഗം മറുപടി നല്‍കിയത് എന്നും അദ്ദേഹം അവകാശപ്പെട്ടു.

English summary
Year Ender 2021: former dgp alexander jacob to harisree ashokan, Celebrities Who Spoke blunders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X