• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിജയൻ നായരുടെ മനസിലെ "സ്ത്രി"ചില്ലറ സംഭവമല്ല, അതിനൊപ്പം ആരെല്ലാമെന്ന് നോക്കൂ; അശോകൻ ചരുവിൽ

Google Oneindia Malayalam News

തിരുവനന്തപുരം; സ്ത്രീകൾക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ യുട്യൂബർ വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത നടി ഭാഗ്യ ലക്ഷ്മിയേയും കൂട്ടരേയും നിരവധി പേർ അനുകൂലിച്ചപ്പോൾ വിമർശിച്ച് കൊണ്ടും ചില പ്രമുഖർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ജനപക്ഷം നേതാവും എംഎൽഎയുമായ പിസി ജോർജ്ജ് ഉൾപ്പെടെയുള്ളവരാണ് നടിയേയും സംഘത്തേയും വിമർശിച്ചത്.

അതേസമയം ഇത്തരം വിമർശനങ്ങൾക്കെതിരെ പ്രതികരിക്കുകയാണ് എഴുത്തുകാരൻ അശോകൻ ചരുവിൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

പോണോഗ്രഫി പണ്ടേ ഉള്ളതാണ്

പോണോഗ്രഫി പണ്ടേ ഉള്ളതാണ്

ശ്രദ്ധിച്ചു നോക്കൂ. നാം പ്രതീക്ഷിക്കാത്ത പല മൂലകളിൽ നിന്നും വിജയ് പി.നായർക്ക് പിന്തുണയുണ്ടാകുന്നു. ഭാഗ്യലക്ഷ്മിക്കും കൂട്ടുകാരികൾക്കും നേരെ കടുത്ത ആക്ഷേപവും ഉയരുന്നുണ്ട്. എന്തുകൊണ്ടാവാം ഇത്?
പോണോഗ്രഫി എന്ന സംഗതി പണ്ടേ ഉള്ളതാണ്. ഇൻ്റർനെറ്റ് സംവിധാനങ്ങൾ വന്നതോടെ അത് നിലവിട്ട് കുതിച്ചൊഴുകുന്നു.

രൂക്ഷമായ മറുപടി കിട്ടിയത്

രൂക്ഷമായ മറുപടി കിട്ടിയത്

എന്നാൽ വിജയൻ നായരുടെ യൂട്യൂബ് വീഡിയോകളെ കേവലം പോണോഗ്രഫി ആയി കാണാനാവില്ല. തെറിയും അശ്ലീലവും നായർ ഉപയോഗിക്കുന്നുണ്ടെങ്കിലും അതവിടം കൊണ്ട് അവസാനിക്കുന്നില്ല. "ധാർമ്മികമായ" ഒരു സ്ത്രീസങ്കല്പത്തെ മുൻനിർത്തിയാണ് അദ്ദേഹം പ്രഭാഷണം നടത്തുന്നത്. അതുകൊണ്ടാണ് നായരുടെ മുഖത്തടിച്ച ഭാഗ്യലക്ഷ്മിക്ക് സമൂഹത്തിലെ പല പ്രശസ്ത പുരുഷകേസരികളിൽ നിന്നും രൂക്ഷമായ മറുപടി കിട്ടിയത്.

കടിച്ച് കീറുകയാണ്

കടിച്ച് കീറുകയാണ്

ചെന്നായയേയും ആട്ടിൻകുട്ടിയേയും സമീകരിക്കുന്ന മനോരമതന്ത്രമാണ് ചിലർ പ്രയോഗിക്കുന്നത്. ബാലചന്ദ്രമേനോൻ, സി.ആർ.പരമേശ്വരൻ, പി.സി.ജോർജ് എന്നിങ്ങനെ നിരവധി പേർ ഇപ്പോഴും രോഷം കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സംഘപരിവാറുമായി ബന്ധപ്പെട്ട സമൂഹമാധ്യമ കൂട്ടായ്മകൾ ഭാഗ്യലക്ഷ്മിയെ കടിച്ചുകീറുകയാണ്.

ചില്ലറ സംഭവമല്ല

ചില്ലറ സംഭവമല്ല

വിജയൻ നായരുടെ മനസ്സിൽ ഉദിച്ചു നിൽക്കുന്ന "സ്ത്രി" ചില്ലറ സംഭവമല്ല. കേരളത്തിലേക്ക് സംക്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ മതരാഷ്ട്രവാദം മുന്നോട്ടു വെക്കുന്നതാണത്. ഇന്ത്യയിൽ നിലനിൽക്കുന്ന സാംസ്കാരിക വ്യവസ്ഥയുടെ പിന്തുണയുണ്ട് അതിന്.

ഭാഷാ പ്രശ്നമാണ്

ഭാഷാ പ്രശ്നമാണ്

ശബരിമല സ്ത്രീപ്രവേശന വിധി വന്ന സമയത്ത് ഈ "കുലസ്ത്രീകൾ" തങ്ങളുടെ അടിമത്തത്തെ ഉദ്ഘോഷിച്ചു കൊണ്ട് നാമജപവുമായി തെരുവിലിറങ്ങിയത് നാം കണ്ടല്ലോ. അവരുടെ വക്താക്കൾ ഫെമിനിസ്റ്റുകൾക്കെതിരെ കടന്നാക്രമണം നടത്തിയിരുന്നു. അന്നത്തെ വക്താക്കളും വിജയൻ നായരും തമ്മിലുള്ള വ്യത്യാസം കേവലം ഒരു ഭാഷാപ്രശ്നമാണ്.

ഞങ്ങൾ ദളിതരാണ്..അതാണ് ഞങ്ങളുടെ പാപവും; അയിത്തം കൽപ്പിക്കുന്ന ഹത്രാസിലെ ജാതി ചിന്ത, എന്ന് അവസാനിക്കുംഞങ്ങൾ ദളിതരാണ്..അതാണ് ഞങ്ങളുടെ പാപവും; അയിത്തം കൽപ്പിക്കുന്ന ഹത്രാസിലെ ജാതി ചിന്ത, എന്ന് അവസാനിക്കും

cmsvideo
  Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam
  തലകുലുക്കികൊണ്ടിരിക്കുന്നു

  തലകുലുക്കികൊണ്ടിരിക്കുന്നു

  സംസ്കൃതവൽക്കരിക്കപ്പെട്ട ഭാഷയിൽ "ഉദാത്തമായ" ഈ സ്ത്രീസങ്കല്പം നമ്മൾ വീട്ടിലും നാട്ടിലും മീഡിയയിലും പ്രഭാഷണ വേദികളിലും നിരന്തരം കേട്ടു തലകുലുക്കിക്കൊണ്ടിരിക്കുന്നു.
  വിശേഷപ്പെട്ട ഒരു സംഗതി വിജയൻനായർ മുന്നോട്ടു വെക്കുന്ന ഈ സദാചാര സ്ത്രീസങ്കൽപ്പത്തെ ഹിന്ദുത്വവാദികൾ എന്നപോലെ ഇസ്ലാമിസ്റ്റുകളും കൃസ്ത്യാനിസ്റ്റുകളും അംഗീകരിക്കുന്നുണ്ട് എന്നതാണ്.

  കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്റെ മറുപണി; സമാന്തര യോഗം..ബിജെപിയിൽ പോര് മുറുകുന്നുകെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്റെ മറുപണി; സമാന്തര യോഗം..ബിജെപിയിൽ പോര് മുറുകുന്നു

  സർക്കാരിന് കനത്ത തിരിച്ചടി; ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതിസർക്കാരിന് കനത്ത തിരിച്ചടി; ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

  ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുറച്ച് മുരളീധരപക്ഷം? ശോഭ ഇല്ലാതിരുന്നിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന്...ശോഭ സുരേന്ദ്രനെ ഒഴിവാക്കാനുറച്ച് മുരളീധരപക്ഷം? ശോഭ ഇല്ലാതിരുന്നിട്ടും ഒരു പ്രശ്‌നവും ഇല്ലെന്ന്...

  വീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെവീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെ

  English summary
  you tuber vijay p nair issue; asokan cheruvil supports Bagyalakshmi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X